എല്ലാവരെയും തേച്ചത് അതിന് വേണ്ടിയാണ് എന്ന് പറഞ്ഞത് തമാശയ്ക്ക്: തുറന്നു പറഞ്ഞ് സ്വാസിക

94

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക വിജയ്. സിനിമയിലെ അഭിനയരംഗത്ത് എത്തിയ താരം ഇപ്പോൾ സിനിമയിലും സീരിയലുകളും ഒരുപോലെ തിളങ്ങി നിൽക്കുകയാണ്. ഇതിനിടയിലാണ് അവതാരകയായി ഒരു ടെലിവിഷൻ ചാറ്റ് ഷോയിലേക്കും സ്വാസിക എത്തുന്നത്.

അമൃതാ ടിവിയെ റെഡ് കാർപെറ്റ് എന്ന് പേരിട്ടിരിക്കുന്ന ഷോയിലൂടെ ടെലിവിഷൻ രംഗത്തെയും സിനിമാ താരങ്ങളെയുമൊക്കെ കൊണ്ട് വന്ന് സംസാരിക്കുകയാണ് പതിവ്. ചില രസകരമായ ഗെയിമുകളും ഇതിലൂടെ ഉണ്ടാവാറുണ്ട്.

Advertisements

എന്നാൽ ഷോ യിൽ നിന്നും സ്വാസിക പറയുന്ന ചില കാര്യങ്ങൾ ഗോസിപ്പുകൾക്ക് കാരണമായി മാറിയിട്ടുണ്ട്. അടുത്തിടെ ഗായകൻ ശ്രീനാഥിനെ സ്വാസിക വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു എന്ന തരത്തിൽ കഥകൾ പ്രചരിച്ചിരുന്നു. റെഡ് കാർപെറ്റിൽ അതിഥിയായി എത്തിയതാണ് ശ്രീനാഥ്.

Also Read
മോഹൻലാലിന് ഒപ്പമാണ് തന്റെ കൂടുതൽ സീനുകളും, ഒരുപാട് അനുഭവങ്ങളിൽ കൂടെ കടന്നു പോകുന്ന ഒരു ആളാണ് ഞാൻ അതിൽ: ഹണി റോസ്

പ്രണയത്തെ കുറിച്ചുള്ള സംസാരത്തിനിടയിലാണ് തമാശരൂപേണ ശ്രീനാഥിനോടുള്ള അടുപ്പത്തെ കുറിച്ച് നടി പറഞ്ഞത്. എന്നാൽ ഇത് വഴച്ചൊടിക്കപ്പെട്ടു. ഇപ്പോഴിതാ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലൂടെ വിമർശനങ്ങൾക്കുള്ള മറുപടി സ്വാസിക നൽകിയിരിക്കുകയാണ്.

താൻ അവതാരകയായി എത്തുന്ന റെഡ് കാർപെറ്റ് പരിപാടിയിലുണ്ടായ ഗോസിപ്പുകളെ കുറിച്ചും സ്വാസിക പറഞ്ഞു. വാലന്റൈൻസ് ഡേ സ്പെഷ്യൽ എപ്പിസോഡിൽ ഗായകൻ ശ്രീനാഥ് അതിഥിയായി വന്നു. അയ്യോ, ഞാൻ എല്ലാവരെയും തേച്ചത് ശ്രീനാഥിനെ കല്യാണം കഴിക്കാനാണ്. ഐഡിയ സ്റ്റാർ സിംഗർ മുതൽ എന്റെ ക്രഷ് ആണ് എന്ന് ഞാനൊരു തമാശയായി പറഞ്ഞിരുന്നു.

അത് വച്ചും കഥകൾ പ്രചരിച്ചു. ശ്രീനാഥിന്റെ വിവാഹം ഉറപ്പിച്ചെന്നും വീട്ടുകാരാണ് പെൺകുട്ടിയെ കണ്ടെത്തിയത് എന്നുമൊക്കെ ആ ഷോ യിൽ വ്യക്തമായി പറഞ്ഞിരുന്നു. പക്ഷേ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർ അത് കണ്ടിട്ടും കണ്ടില്ല എന്ന് നടിക്കുകയാണ്. ഇതൊക്കെ പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശം എന്താണെന്ന് മനസിലാകുന്നില്ലെന്നും നടി പറയുന്നു.

Also Read
രൺബീറിന് ഒരു പെട്ടി കോണ്ടം നൽകുമെന്ന് ദീപിക, ഷാരൂഖ് ഖാനുമായി അവിഹിത ബന്ധത്തിന് ഇഷ്ടമെന്ന് നടി വിദ്യാ ബാലൻ; താരസുന്ദരികൾ പറയുന്നത് കേട്ടോ

സിനിമയിൽ തേപ്പുകാരി എന്ന ഇമേജ് മാറിയോ എന്ന് എനിക്കറിയില്ല. അത് മാറണമെന്ന ആഗ്രഹമില്ല. ഞാൻ ചെയ്തിട്ടുള്ള ഏത് കഥാപാത്രത്തെക്കാളും പ്രേക്ഷകരിലേക്ക് ഇറങ്ങി ചെന്ന കഥാപാത്രമാണ് കട്ടപ്പനയിലെ ഋത്വിക് റോഷനിലെ തേപ്പുകാരി. കുറച്ച് സീനുകളെ ഉള്ളുവെങ്കിൽ പോലും എവിടെ ചെന്നാലും ആ കഥാപാത്രത്തിന്റെ പേരിലാണ് ഞാൻ അറിയപ്പെടുന്നത്.

അങ്ങനെ ആളുകൾ എന്നെ തേപ്പുകാരിയായി കാണുന്നതും ഇഷ്ടമാണൈന്ന്’ സ്വാസിക സൂചിപ്പിക്കുന്നു.
സിനിമയും സീരിയലും ഒന്നിച്ച് കൊണ്ട് പോകാനാണ് ഞാൻ ശ്രമിക്കാറുള്ളത്. പെട്ടെന്ന് സിനിമ വരുമ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്ന സീരിയൽ കളഞ്ഞിട്ട് പോകാൻ പറ്റില്ല. എങ്ങനെ എങ്കിലും സമയം കണ്ടെത്തി സിനിമകൾ ചെയ്യാൻ ശ്രമിക്കും.

സിനിമയും സീരിയലും എനിക്ക് ഒരുപോലെ പ്രിയപ്പെട്ടതാണ്. രണ്ടും എങ്ങനെയൊക്കെയോ ഒരുമിച്ച് കൊണ്ട് പോകുന്നു. അതൊരു വലിയ ഭാഗ്യമാണെന്നും സ്വാസിക പറയുന്നു. സീത എന്ന സീരിയലിലെ നായികയായി അഭിനയിച്ചത് മുതലാണ് നടി സ്വാസിക വിജയ് ശ്രദ്ധിക്കപ്പെടുന്നത്. ഇന്ദ്രനും സീതയും തമ്മിലുള്ള പ്രണയമായിരുന്നു ഈ സീരിയലിന്റെ ഹൈലൈറ്റ്. പിന്നീടിങ്ങോട്ട് മിനിസ്‌ക്രീനിലെ റൊമാന്റിക് നായിക ആയി സ്വാസിക അറിയപ്പെട്ട് തുടങ്ങുകയായിരുന്നു.

Advertisement