നേരത്തെ എനിക്ക് മണിക്കുട്ടനെ ഇഷ്ടമായിരുന്നു: മനസ്സിലുളളത് തുറന്ന് പറഞ്ഞ് സൂര്യ ജെ മേനോൻ

201

ഏഷ്യാനെറ്റിൽ വലിയ വിജയം നേടി മുന്നേറുകയാണ് മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം മുന്നാം പതിപ്പ്. അതേ സമയം ബിഗ് ബോസ് ഹൗസിൽ വഴക്കും ബഹളവും മാത്രമല്ല നിരവധി രസകരമായ സംഭവങ്ങളും അരങ്ങേറുന്നുണ്ട്.

അധികം പ്രശ്‌നങ്ങളില്ലാതെയായിരുന്നു 23ാം ദിവസം കടന്നു പോയത്. ടാസ്‌ക്കിനിടയിൽ പോലും വലിയ വഴക്കുകൾ സംഭവിക്കാറുണ്ട്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി സമാധാനത്തോടെയാണ് വീട് മുന്നോട്ട് പോയത്. ഷോ ആരംഭിച്ച് ആഴ്ചകൾ കഴിയുമ്പോൾ ബിഗ് ബോസ് ഹൗസിൽ ചെറിയ പ്രണയങ്ങളും തലപൊക്കിയിട്ടുണ്ട്.

Advertisements

മണിക്കുട്ടനോടുള്ള സൂര്യ ജെ മേനോന്റെ ക്രഷ് ബിഗ് ബോസ് ഹൗസിൽ പരസ്യമായ രഹസ്യം ആയിരിക്കുകയാണ്. സൂര്യ തന്നെയാണ് നടനോടുള്ള താൽപര്യത്തെ കുറിച്ച് വെളിപ്പെടുത്തിയത്. പിന്നീട് ഇത് മോഹൻലാലും ചോദിച്ചിരുന്നു. ഇഷ്ടം പലവിധം ഉണ്ടെന്നും ബഹുമാനം കലർന്ന ഇഷ്ടമാണ് തനിക്ക് അയാളോട് ഉള്ളതെന്നും സൂര്യ വെളിപ്പെടുത്തിയിരുന്നു.

എന്നാൽ കക്ഷിയുടെ പേര് പറയാതെയായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. പിന്നീട് സൂര്യ തന്നെ മണിക്കുട്ടനോട് ഇഷ്ടത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ബിഗ് ബോസ് ഹൗസിൽ താൻ പറഞ്ഞ ഇഷ്ടം തോന്നിയ ബഹുമാനമുള്ള വ്യക്തി മണിക്കുട്ടനാണ് എന്നായിരുന്നു സൂര്യ പറഞ്ഞത്. കാരണവും നടനോട് സൂര്യ വെളിപ്പെടുത്തിയിരുന്നു.

അച്ഛനും അമ്മയും മാത്രമായിരുന്നു തനിക്കിതുവരെ ചെവി തന്നിരുന്നതെന്നും ഇവിടെ വന്നപ്പോൾ ആ പരിഗണന തനിക്ക് കിട്ടിയത് മണിക്കുട്ടനിൽ നിന്നുമാണ്. അതുകൊണ്ടാണ് ഇഷ്ടവും ബഹുമാനവും തോന്നിയത്.

നന്ദിയും ഒപ്പം ആ സ്‌നേഹം അതുപോലെ നിൽക്കട്ടെയെന്നും അതിലൊരു മാറ്റവും ഉണ്ടാകാതിരിക്കട്ടെ എന്നും മണിക്കുട്ടൻ സൂര്യയോട് പറഞ്ഞു. ഇപ്പോഴിത് മണിക്കുട്ടന് കവിത എഴുതി നൽകിയിരിക്കുകയാണ് സൂര്യ. സമയം കിട്ടുമ്പോൾ ഇത് വായിക്കണമെന്നും സൂര്യ നടനോട് പറയുന്നുണ്ട്. സൂര്യ എഴുതിയ കവിതയെ കുറിച്ച് അഡോണിക്കും എയ്ഞ്ചലിനും അറിയാം.

പുസ്തകത്തിൽ സൂര്യ എഴിതിയ കവിത എയ്ഞ്ചൽ ആഡോണിയെ കാണിക്കുകയായിരുന്നു. എയ്ഞ്ചൽ എഴുതിയതാണെന്നാണ് അഡോണി ആദ്യം വിചാരിച്ചത്. എന്നാൽ താൻ എഴുതിയത് അല്ലെന്നും തനിക്ക് മലയാളം എഴുതാൻ അറിയില്ലെന്നും എയ്ഞ്ചൽ പറയുന്നു. പിന്നീട് ഇരുവരും ചേർന്ന് സൂര്യയോട് ഇതിനെ കുറിച്ച് ചോദിക്കുന്നുണ്ട്.

മണിക്കുട്ടനെ നേരത്തെ തന്നെ ഇഷ്ടമായിരുന്നു എന്നാണ് സൂര്യ പറയുന്നത്. സിനിമയിലെ കഥാപാത്രങ്ങളെ ആയിരുന്നു ഇഷ്ടമെന്നും സൂര്യ പറയുമ്പോൾ അവിടേയ്ക്ക് മണിക്കുട്ടൻ എത്തുകയായിരുന്നു. തുടർന്നാണ് കവിത നൽകുന്നത് മണിക്കുട്ടൻ കവിതയും കൊണ്ട് ബാത്ത് റൂമിലേയ്ക്കാണ് പോയത്.

Advertisement