കൂട്ടുകാരി ആയിരുന്ന ഐശ്വര്യയെ കെട്ടി രജനികാന്തിന്റെ മരുമകനാകാൻ ചിമ്പു ആഗ്രഹിച്ചിരുന്നു, ആ സ്വപ്നം തകർത്തത് ധനുഷ്, ആ ദേഷ്യം ഇപ്പോഴും ചിമ്പുവിന് ധനുഷിനോട് ഉണ്ട്: വെളിപ്പെടുത്തൽ

703

കേരളത്തിലെ നിരയെ ആരാധകരുള്ള തമിഴ് യുവതാരങ്ങൾ ആണ് ലിറ്റിൽ സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന ചിമ്പുവും (സിലമ്പരസൻ) ബ്രൂസ് ലി ധനുഷ് എന്നറിയപ്പെടുന്ന ധനുഷും. നടനും നിർമ്മാതാവും സംവിധായകനും ഗായകനും എല്ലാമായ ടി രാജേന്ദ്രന്റെ മകനായ ചിമ്പു കുട്ടിക്കാലം മുതലേ സിനിമയിൽ സജീവമാണ്.

സംവിധായകൻ കസ്തൂരി രാജിന്റെ മകനും പ്രശ്‌സ്ത സംവിധായകൻ കെ ശെൽവരാഘവന്റെ സഹോദരനുമായ ധനുഷ് സഹോദരന്റെ ചിത്രത്തിലൂടെ ആണ് സിനിമയിലേക്ക് എത്തിയത്. നായകൻമാരായി ഏതാണ്ട് ഒര സമയത്ത് ആണ് ധനുഷും ചിമ്പുവു തുടക്കം കുറിച്ചത്.

Advertisements

അതേ സമയം ഇരുവരും തമ്മിൽ തുടക്കകാലം മുതൽ തന്നെ അത്ര നല്ല ബന്ധമല്ല ഉള്ളത്. പരോക്ഷം ആയുള്ള വാദ പ്രതിവാദങ്ങൾ ഇരുവർക്കും ഇടയിൽ പലപ്പോഴും നടന്നിട്ടുണ്ട്. ഇതിനിടെ ധനുഷ് ചിമ്പു തർക്കത്തെക്കുറിച്ച് തുറന്നു തമിഴ് സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന ചെയ്യാർ ബാലു നടത്തിയ തുറന്നു പറച്ചിൽ ആണ് ഇപ്പോൾ വൈറലായി മാറുന്നത്. ആഗയം എന്ന തമിഴ് യൂട്യൂബ് ചാനലിലൂടെ ആയിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

Also Read
സിനിമയിലെ വില്ലന്‍, എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഇങ്ങനെ, വൈറലായി റിയാസ് ഖാന്റെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍

ഇരുവരും തമ്മിലുള്ള തർക്കത്തിന് കരിയർ സംബന്ധമായ മൽസരത്തിന് പിന്നാലെ മറ്റു ചില കാരണങ്ങൾ കൂടി ഉണ്ടെ ന്നാണ് ബാലു പറയുന്നത്. ധനുഷിന്റെ മുൻ ഭാര്യയും സ്റ്റൈൽ മന്നൻ രജനികാന്തിന്റെ മളുമായ ഐശ്വര്യയുമായി പഠനകാലം മുതലേയുള്ള സൗഹൃദം ആയിരുന്നു ചിമ്പുവിനെന്നും ഐശ്വര്യയെ വിവാഹം കഴിക്കാൻ ചിമ്പു ആഗ്രഹിച്ചിരുന്നു എന്നുമാണ് ബാലു പറയുന്നത്.

ധനുഷ് ഐശ്വര്യയെ വിവാഹം കഴിച്ചതിന് ശേഷമാണ് ഈ പ്രശ്‌നങ്ങളെല്ലാം ഉടലെടുത്തത് എന്നാണ് ബാലു പറയുന്നത്. ഐശ്വര്യയും ചിമ്പുവും സ്‌കൂളിൽ ഒന്നിച്ചു പഠിച്ചവരാണ്. ചിമ്പു പലപ്പോഴും രജനിയുടെ വീട്ടിൽ പോകാറുണ്ടായിരുന്നു. രജനിയുടെ വീട്ടിൽ നിന്ന് ഒരു ബന്ധം വേണമെന്നും രജനിയുടെ മരുമകൻ ആവണമെന്നും ചിമ്പു ആഗ്രഹിച്ചിട്ട് ഉണ്ടായിരുന്നു.

പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയില്ല. ധനുഷ് രജനിയുടെ മരുമകൻ ആവുകയായിരുന്നു. അത് ഇരുവരും തമ്മിലുള്ള ദേഷ്യത്തിന് കാരണമായേക്കാം. പിന്നീട് ഒരു കാലഘട്ടത്തിൽ ചിമ്പുവിന്റെ കരിയർ ഗ്രാഫ് താഴ്ന്നു. ആ സമയത്ത് ധനുഷ് നിരവധി സിനിമകൾ ചെയ്തു സജീവമായി കരിയർ വളർത്തി.

ഇനിയൊരു തിരിച്ചുവരവ് ചിമ്പുവിന് ഇല്ല എന്നുവരെ പലരും അക്കാലത്തു വിമർശിച്ചിരുന്നു.അതോടെയാണ് ചിമ്പു ശരീരം നന്നാക്കി തിരിച്ചു വന്നതും തന്റെ ട്വിറ്റെർ ബയോയിൽ അസുരൻ ആക്ടർ എന്നെഴുതുകയും ചെയ്തതെന്ന് ചെയ്യാർ ബാല വ്യക്തമാക്കുന്നു.

അതേ സമയം തിരിച്ചു വരവിൽ നടനായും ഗായകനായും എല്ലാം ചിമ്പു തിളങ്ങുകയാണ്. തെലുങ്കിൽ ചിമ്പു പാടിയ ബുള്ളത്ത് ഗാനവും ദളപതി വിജയിയുടെ വാരിസിൽ പാടിയ തീ ദളപതി ഗാനവും സൂപ്പർ ഹിറ്റുകൾ ആയി മാറിയരുന്നു. ചിമ്പു നായകനായി അടുത്തിടെ പുറത്തിറങ്ങിയ വെന്തു തനിന്തത് കാട് എന്ന ചിത്രം തകർപ്പൻ വിജയം നേടിയിരുന്നു.

പത്തു തലയാണ് ചിമ്പുവിന്റെ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. വാത്തിയാണ് ധനുഷിന്റെ പുതിയ റിലീസ്. സംയുക്ത മേനോൻ ആണ് ഈ സിനിമയിൽ നായികയായി എത്തുന്നത്.

Also Read
അവരിൽ ഒരാളു പോലും എന്റെ ശരീരത്ത് തൊടില്ലെന്ന് ഉറപ്പ് തന്നിരുന്നു, പക്ഷേ: ബോയ്സിൽ അഭിനയിച്ചപ്പോൾ സംഭവിച്ചത് വെളിപ്പെടുത്തി നടി ഭുവനേശ്വരി

Advertisement