അന്ന് ആ സിനിമയിൽ മോഹൻലാൽ യുദ്ധമുറകൾ അഭ്യസിച്ചത് ബാബു കുടുങ്ങിയ കുറുമ്പാച്ചി മലയിൽ

191

കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും വാർത്താ പ്രാധാന്യം നേടിയ സംഭവം ആയിരുന്നു പാലക്കാട് മലമ്പുഴയിലെ ചെറാട് എലിച്ചിരം കുറുമ്പാച്ചി മലമുകളിൽ ബാബു എന്ന യുവാവ് കുടുങ്ങിയതും അദ്ദേഹത്തെ സൈന്യം രക്ഷപ്പെടുത്തിയതും. ഇപ്പോൾ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തിയ ഇന്ത്യൻ സൈന്യത്തിന്റെ കരുത്തിനെ പ്രശംസിക്കുകയാണ് കേരളം ഒന്നടങ്കം.

നീണ്ട 46 മണിക്കൂറുകൾക്ക് ഒടുവിലാണ് ബാബുവിനെ സൈന്യം മലയിടുക്കിൽ നിന്നും രക്ഷപ്പെടുത്തിയത്. അതേ സമയം ബാബു കുടുങ്ങിയ മലയ്ക്ക് മലയാള സിനിമയുമായുള്ള ഒരു ബന്ധമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായി മാറുന്നത്.

Advertisements

വർഷങ്ങൾക്ക് മുമ്പ് മോഹൻലാൽ നായകനായ യോദ്ധ എന്ന സിനിമയ്ക്ക് വേണ്ടി ചില രംഗങ്ങൾ ചിത്രീകരിച്ചത് ഇതേ മലമുകളിൽ തന്നെയാണ്. തൈപ്പറമ്പിൽ അശോകൻ യുദ്ധ മുറകൾ പഠിക്കുന്നത് കുറുമ്പാച്ചിമലയിലാണ്.

Also Read
ഞങ്ങൾ വിവാഹം കഴിക്കുമ്പോൾ അവൾക്ക് 17 വയസാണ്, ഞാൻ മറ്റു നടിമാരുടെ കൈയ്യിൽ പിടിക്കുന്നത് കണ്ടാൽ അവൾ കരയുമായിരുന്നു, ഭാര്യയെ കുറിച്ച് നടൻ അർജുൻ

സംഗീത് ശിവൻ സംവിധാനം ചെയ്ത യോദ്ധയിൽ ഹിമാലയ രംഗങ്ങളായാണ് ഇത് ചിത്രീകരിച്ചത്. ഈ മലയുടെ ഒരു ഭാഗത്താണ് ബാബു കുടുങ്ങുന്നത്. ബുദ്ധ മതത്തിലെ നന്മയും തിന്മയും താന്ത്രിക് രീതികളും ബ്ലാക്മാജിക്കും ഉൾപ്പെടുത്തിയാണ് യോദ്ധ എത്തിയത്.

1992ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ജഗതി, ഉർവശി, മാധു, സിദ്ധാർഥ് ലാമ, പുനീത് ഇസാർ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരന്നത്. അതേ സമയം, പ്രാചീന സംസ്‌കാരമായ വാമല കയറ്റവും ചർച്ചയാകുന്നുണ്ട്. തുലാമാസത്തിലെ അമാവാസി ദിനത്തിലാണ് അകത്തേത്തറയിലെ വടക്കേത്തറ ദേശത്ത് ഇത് നടക്കുന്നത്. ഇന്നും എല്ലാവർഷവും വാമലകയറ്റം നടത്തി വരുന്നുണ്ട്.

അതേ സമയം ബാബുവിനെതിരെ വനംവകുപ്പ് കേസെടുക്കില്ല. കേസെടുക്കാനുള്ള തീരുമാനത്തിൽ നിന്നും വനംവകുപ്പ് പിന്മാറുകയായിരുന്നു. വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ ആണ് ഇക്കാര്യം പറഞ്ഞത്.
ഇങ്ങനെ വനത്തിനുള്ളിൽ പോകുന്ന ആളുകൾ വനംവകുപ്പിന്റെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരമറിയിച്ചാൽ അത് അവരുടെ തന്നെ രക്ഷക്ക് വലിയ ഗുണം ചെയ്യും.

അതുകൊണ്ടാണ് ഇത്തരം സ്ഥലങ്ങളിൽ പോകുമ്പോൾ അനുവാദം വാങ്ങണമെന്ന് പറയുന്നത്. അല്ലാതെ വനംവകുപ്പിന്റെ മാത്രം അഭിമാന പ്രശ്നമല്ല ഇത്. ബാബു രക്ഷപ്പെട്ടതിൽ പൊതുസമൂഹം ആഹ്ലാദിക്കുന്ന ഘട്ടത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകുന്നത് എത്രമാത്രം അഭികാമ്യമാകും എന്നാണ് എല്ലാവരുമായി ആലോചിച്ചത്.

Also Read
കൈപിടിച്ച ഇന്ത്യൻ സൈന്യത്തിന് നന്ദി പറഞ്ഞും സൈനികർക്ക് ഉമ്മ നൽകിയും ബാബു

ബാബുവിന്റെ അമ്മയുമായി സംസാരിച്ചു. മകന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച ക്ഷമിക്കണമെന്നാണ് അവർ പറഞ്ഞു. ആ അമ്മയുടെ വേദന അതിന്റെ മുഴുവൻ അർത്ഥത്തിലും വനംവകുപ്പ് ഉൾക്കൊള്ളുന്നു.അതിന്റെ ഭാഗമായി, തുടർനടപടികൾ സ്വീകരിക്കില്ല എന്ന തീരുമാനത്തിലാണ് എത്തിയിരിക്കുന്നത്.

ബാബുവിനെയും കുടുംബത്തെയും ഉപദ്രവിക്കുന്ന ഒരു നിലപാടും വനംവകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്ന് എകെ ശശീന്ദ്രൻ പറഞ്ഞു. നിയമാനുസൃതമല്ലാത്ത പ്രവർത്തനങ്ങൾ നടത്തുമ്പോൾ അത് സ്വന്തം സുരക്ഷക്ക് തന്നെ ഭീഷണിയാകും, എന്ന വസ്തുത മനസ്സിലാക്കി ഇനിയെങ്കിലും ആളുകൾ ശ്രദ്ധ കാണിക്കണമെന്നും മന്ത്രി പറഞ്ഞു.

Advertisement