തന്റെ കൂടെ അഭിനയിച്ച ഒരു നടിയോട് ഇഷ്ടം തോന്നിയിട്ടുണ്ട്, വെളിപ്പെടുത്തലുമായി നടൻ ബാലു വർഗ്ഗീസ്

183

മലയാള സിനിമയിൽ നായകനായും നായകന്റെ കൂട്ടുകാരനായും ഒക്കെ ശ്രദ്ധേയനായ താരമാണ് ബാലു വർഗ്ഗീസ്. സംവിധായകനും നടനും നിർമ്മാതാവും കൂടിയായ ലാലിന്റെ അനന്തരിവൻ കൂടിയായ ബാലു വർഗ്ഗീസ് ഇതിനോടകം തന്നെ നിരവധി സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗായി തീർന്നിട്ടുണ്ട്.

ലാൽ ജോസിന്റെ സംവിധാനത്തിൽ 2004ൽ പുറത്തിറങ്ങിയ ചാന്തുപൊട്ട് എന്ന ചിത്രത്തിലൂടെയാണ് ബാലു വർഗ്ഗീസ് സിനിമാ ലേകത്തേക്ക് എത്തുന്നത്. പിന്നീട് തനതായ അഭിനെൈയശെലി കൊണ്ട് പ്രേക്ഷകരിലേക്ക് എത്താൻ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ താരത്തിന് കഴിഞ്ഞു.

Advertisements

ചാന്തുപൊട്ടിന് പിന്നാലെ പാപ്പി അപ്പച്ചാ, ഹണീ ബി, കിങ് ലയർ, ഡാർവിന്റെ പരിണാമം, കവി ഉദ്ദേശിച്ചത്, വിജയ് സൂപ്പറും പൗർണമിയും, ഇതിഹാസ, തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ കയ്യടി നേടുന്ന വേഷങ്ങളും നടൻ അവതരിപ്പിച്ചു.

കൂടുതലും സഹനടന്റെ വേഷത്തിലായിരുന്നു ബാലു തിളങ്ങിയത്. നിരവധി ചിത്രങ്ങളിൽ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ ചെയ്യാനും ബാലുവിന് കഴിഞ്ഞിരുന്നു. ഒരുപിടി നല്ല സിനിമകളുമായി മുന്നോട്ട് പോവുന്നതിനിടെയായിരുന്നു താരത്തിന്റെ വിവാഹം.

എലീനയെയാണ് ബാലു ജീവിത പങ്കാളിയാക്കിയത്. റിയാലിറ്റി ഷോയിലൂടെ തുടക്കം കുറിച്ച് സൗന്ദര്യ മത്സര വേദികളിലും മോഡലിംഗ് രംഗത്തും സജീവമായ ആളാണ് എലീന. അയാൾ ഞാനല്ല, വിജയ് സൂപ്പറും പൗർണമിയും തുടങ്ങിയ ചിത്രങ്ങളിൽ എലീന അഭിനയിച്ചിട്ടുണ്ട്. ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു.

എലീനയുടെ പിറന്നാൾ ദിനത്തിൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ബാലു എലീനയെ പ്രപ്പോസ് ചെയുകയായിരുന്നു. ഇതിന്റെ ചിത്രം എലീന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതും വൈറലായിരുന്നു. തുടർന്നാണ് ഇരുവരും തമ്മിലുള്ള പ്രണയം ആരാധകരറിഞ്ഞത്.

ഇതിനിടെ മറ്റു ടെലിവിഷൻ പരിപാടികളിലും താരം എത്തിയിരുന്നു. ഇപ്പോൾ ചില ചോദ്യങ്ങൾക്ക് എസ് ഓർ നോ യിലൂടെ മറുപടി പറഞ്ഞിരിക്കുകയാണ് നടൻ. മോളിവുഡ് കണക്റ്റിന്റെ യൂട്യൂബ് ചാനൽ പരിപാടിയിലാണ് താരം എത്തിയത്.

പരിപാടിക്കിടെ പല ചോദ്യങ്ങളും നടന് നേരെ ഉയർന്നു. ഇതിൽ ബാലുവിനോട് ചോദിച്ച ഒരു ചോദ്യമായിരുന്നു കൂടെ അഭിനയിച്ച നടിയോട് ഇഷ്ടം തോന്നിയിട്ടുണ്ടോ എന്ന്, ഇതിന് ഉണ്ടെന്നായിരുന്നു നടൻ മറുപടി പറഞ്ഞത്, അവളാണ് ഇപ്പോൾ എന്റെ ഭാര്യയെന്നും നടൻ പറഞ്ഞു.

ഇതിന് പിന്നാലെ ആരുടെയെങ്കിലും ടൂത്ത്ബ്രഷ് ഉപയോഗിയിച്ചിട്ടുണ്ടോ എന്ന ചേദ്യത്തിന് ഒരു തവണ ഭാര്യയുടെ ടൂത്ത്ബ്രഷ് അറിയാതെ ഉപയോഗിച്ചിട്ടുണ്ട് എന്നായിരുന്നു ബാലു മറുപടി നൽകിയത്. അതേ സമയം അടുത്തിടെ തങ്ങൾ ക്ക് കുഞ്ഞു പിറക്കാൻ പോകുന്ന വിവരം വെളിപ്പെടുത്തു ബാലും വർഗീസ് എത്തിയിരുന്നു.

Advertisement