ഗുരുവായൂരിലെ കഷായക്കടയിൽ നിന്ന് സെൽഫിയുമായി രശ്മി സോമൻ, ഇതാണോ സൗന്ദര്യ രഹസ്യമെന്ന് ആരാധകർ കിടു മറുപടിയുമായി താരം

186

മലയാള സിനിമാ സീരിയൽ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് രശ്മി സോമൻ. സിനിമയിലൂടെയും സീരിയലുകളിലൂടെയും മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു നചി. മിനിസ്‌ക്രീനിൽ നിറഞ്ഞു നിന്ന ശാലീന സുന്ദരി വർഷങ്ങൾക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങിയെത്തിയപ്പോൾ ആ ശാലീനതയ്ക്ക് യാതൊരു മങ്ങലും ഏറ്റിട്ടില്ല എന്നായിരുന്നു പ്രേക്ഷകർ പറയുന്നത്.

ഇരുകൈയ്യും നീട്ടിയാണ് കുടുംബ പ്രേക്ഷകരുടെ സ്വന്തം രശ്മിയെ ആരാധകർ സ്വീകരിച്ചത്. അക്കരപ്പച്ച, അക്ഷയപാത്രം, ശ്രീകൃഷ്ണലീല, പെൺമനസ്സ്, മന്ത്രകോടി തുടങ്ങി ഒട്ടനവധി സീരിയലുകളിലൂടെ താരം സീരിയൽ പ്രേമികളുടെ ഹരമായിരുന്നു.

Advertisements

മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട നടിമാരിൽ ഒരാളാണ് രശ്മി സോമൻ. ഏറെ കാലം അഭിനയ രംഗത്ത് നിന്ന് മാറി നിന്നതിന് ശേഷം നടി വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. വർഷങ്ങളായി ഒരുപാട് കണ്ണീർ പരമ്പരകളിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നതിനാൽ ഒരുപാട് ആരാധകരെ രശ്മി സ്വന്തമാക്കിയിരുന്നു.

അരുനാഗം എന്ന പരമ്പരയിലൂടെ മിനിസ്‌ക്രീനിലേക്ക് മടങ്ങി എത്തിയ താരം ഇപ്പോൾ കാർത്തിക ദീപം എന്ന പരമ്പരയിലാണ് താരം അഭിനയിക്കുന്നത്. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് രശ്മി. അതിലൂടെ ആരാധകരോട് താരം സംവദിക്കാറുമുണ്ട്. അടുത്ത കാലത്തായി നടി പങ്കുവെക്കാറുള്ള പോസ്റ്റുകളും മറ്റും വലിയ തരംഗമാവാറുമുണ്ട്.

കഴിഞ്ഞ ദിവസം നടി പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. അജു ഗുരുവായൂർ എന്ന സുഹൃത്തിനൊപ്പം ഉള്ള ചിത്രമായിരുന്നു രശ്മി സോമൻ ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഒരുപാട് കാലത്തിന് ശേഷം ചങ്കിനെ കണ്ടുമുട്ടി എന്ന കുറിപ്പോടെ ആയിരുന്നു നടി ചിത്രം പങ്കുവെച്ചത്.

ഒരു വൈദ്യ ശാലയുടെ പശ്ചാത്തലത്തിൽ ആയിരുന്നു ചിത്രം. ഇതോടെ ചിലർ കമന്റുകളുമായി എത്തി. കഷായം കുടിച്ചിട്ടാണോ സൗന്ദര്യം ഉണ്ടായത് എന്നാണ് പലരുടെയും ചോദ്യം. ഇതിന് താരം മറുപടി നൽകുകയും ചെയ്തുശ്ശൊ, കണ്ടുപിടിച്ചുകളഞ്ഞു.. അല്ലെഎന്നായിരുന്നു രശ്മി നൽകിയ മറുപടി.

നേരത്തെ അക്കരപ്പച്ച, അക്ഷയപാത്രം, ശ്രീകൃഷ്ണലീല, പെൺമനസ്, മന്ത്രകോടി തുടങ്ങി നിരവധി ശ്രദ്ധേയ പരമ്പരകളിൽ താരം അഭിനയിച്ചിരുന്നു. തിരിച്ചുവരവിലും നടിയെ പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു. കാർത്തികദീപം എന്ന പരമ്പരയിൽ ദേവനന്ദ എന്ന ശക്തമായ കഥാപാത്രത്തെയാണ് രശ്മി ഇപ്പോൾ അവതരിപ്പിക്കുന്നത്.

Advertisement