ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ ഡയറക്ടറായ പ്രിയദർശൻ താരരാജാവ് മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ സിനിമയാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. മോഹൻലാൽ കേന്ദ്ര കഥാപാത്രമാവുന്ന ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലും പുറത്തിറങ്ങും.
100 കോടിയാണ് മരക്കാറിന്റെ ബജറ്റ്. തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണ് ഇതന്ന് ചിത്രത്തിന്റെ സംവിധായകൻ പ്രിയദർശൻ പറഞ്ഞിരുന്നു. ഇപ്പോഴിതാ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ റിലീസ് എന്ന ചോദ്യത്തിന് രസകരമായ ഉത്തരവുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ.
ഇൻശാ അല്ലാഹ് എന്നാണ് മോഹൻലാൽ ഉത്തരം നൽകിയത്. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണെന്നും താരം പറഞ്ഞു. നമ്മളെക്കാൾ വലിയ സങ്കടങ്ങൾ ഉള്ള ആളുകളെ വെച്ച് നോക്കുമ്പോൾ ഇത് നിസാരമാണ്. എളുപ്പം എല്ലാം മാറട്ടെ. ഒരുദിവസം കൊണ്ട് എല്ലാം മാറുന്ന ഒരു ശക്തിയുണ്ടാകട്ടെ.
മരക്കാർ എന്ന സിനിമ മലയാളത്തിൽ മാത്രം റിലീസ് ചെയ്യ്ത പോരല്ലോ. അമേരിക്കയിൽ, മിഡിൽ ഈസ്റ്റിൽ, അങ്ങനെ ലോകം എമ്ബാടും റിലീസ് ചെയ്യണം. അതും മലയാളം തമിഴ് തെലുങ്ക് ഹിന്ദി കന്നട ഭാഷകളിൽ. ഞങ്ങൾ വളരെ ആകാംഷയോടെ കാത്തിരിക്കുകയാണ്. ഒരു വർഷത്തോളമായുള്ള കാത്തിരിപ്പ് എന്നും മോഹൻലാൽ പറയുന്നു.
മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന പുതിയ ചിത്രമായ ദൃശ്യം 2ന്റെ റിലീസിനോട് അനുബന്ധിച്ച് റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ തുറന്നു പറച്ചിൽ നടത്തിയത്.
മാർച്ച് 26 ന് മരക്കാർ റിലീസ് ചെയ്യാനായിരുന്നു തീരുമാനം. എന്നാൽ അന്യസംസ്ഥാന തീയറ്ററുകളിൽ ആളുകൾ വരുന്നത് കുറയുന്നതിനാൽ വരുമാന നഷ്ട്ടമുണ്ടാകുന്നുണ്ട്. അത് പരിഹരിച്ചതിനു ശേഷം മാത്രമേ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിക്കുകയുള്ളുവെന്ന് അണിയറപ്രവർത്തകർ അറിയിക്കുകയുണ്ടായി.
മഞ്ജു വാര്യർ, സുനിൽ ഷെട്ടി, പ്രഭു, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ കീർത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങൾ. അനിൽ ശശിയും പ്രിയദർശനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത്.
തമിഴ് സിനിമ ഛായാഗ്രാഹകനായ തിരുനാവകാരസുവാണ് ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്ബാവൂർ, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.