അതോടെ ഞാൻ ഫ്‌ളാറ്റായി പോയി: മോഹൻലാലിന് ഒപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെച്ച് ദിവ്യ ഉണ്ണി

195

സൂപ്പർതാരങ്ങളുടേയും യുവനായകൻമാരുടേയും നായികയായി ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങിനിന്ന താരമാണ് നടി ദിവ്യാ ഉണ്ണി. നായികാ വേഷങ്ങളിലൂടെ മലയാളത്തിലെ സൂപ്പർനായികമാരുടെ ലിസ്റ്റിൽ ഒന്നാമത് തന്നെയായിരുന്നു ദിവ്യ ഉണ്ണിയുടെ സ്ഥാനം.

മലയാളത്തിന്റെ താരരാജാക്കൻമാരായ മമ്മൂട്ടി, മോഹൻലാൽ, സൂപ്പർതാരങ്ങളായ സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങിയ തുടങ്ങിയവരുടെ എല്ലാം നായികയയി നടി അഭിനയിച്ചിരുന്നു. ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം വിനയൻ സംവിധാനം ചെയ്ത കല്യാണ സൗഗന്തികം എന്ന ചിത്രത്തിലാണ് നായികയായത്.

Advertisements

തുടർന്ന് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ദിവ്യാ ഉണ്ണി അഭിനയിച്ചു. വിവിധ ഭാഷകളിലായി മുപ്പതിലധികം സിനിമകളിലാണ് ദിവ്യാ ഉണ്ണി ഭാഗമായത്. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനൊപ്പം വർണ്ണപ്പകിട്ട് എന്ന ചിത്രത്തിലായിരുന്നു നടി ആദ്യമായി അഭിനയിച്ചത്.

ഐവി ശശി സംവിധാനം ചെയ്ത ചിത്രത്തിൽ സൂപ്പർ നായിക മീനയും നായികയായി എത്തിയിരുന്നു. 1997ലാണ് ചിത്രം പുറത്തിറങ്ങിയത്. വർണ്ണപ്പകിട്ടിൽ മോഹൻലാലിനൊപ്പം അവസരം ലഭിച്ചതിനെ കുറിച്ച് നടി വെളിപ്പെടുത്തയതാണ് ഇപ്പോൾ വൈറലാകുന്നത്.

Also Read
അച്ഛന്റെ വിയോഗം ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ, സിനിമയിലെത്തിയെ സഹോദരങ്ങളെ പഠിപ്പിക്കാൻ, ഒടുവിൽ സംഭവിച്ചത് ഇങ്ങനെ: നടി ലളിത ശ്രീയുടെ സങ്കട ജീവിതം

കൈരളി ടിവിയുടെ അഭിമുഖത്തിൽ ആയിരുന്നു നടി മനസു തുറന്നത്. ലാലേട്ടൻ എന്ന് പറഞ്ഞാൽ ഞാൻ സ്‌കൂളിൽ പഠിക്കുമ്പോൾ തൊട്ടെ ഭയങ്കര ഫാനാണെന്ന് ദിവ്യ ഉണ്ണി പറയുന്നു. അദ്ദേഹത്തിന്റെ എല്ലാ പടങ്ങളും കാണുമായിരുന്നു.

കല്യാണ സൗഗന്ധികം കഴിഞ്ഞ് എന്റെ രണ്ടാമത്തെ പടമായിരുന്നു ലാലേട്ടനൊപ്പമുളള വർണ്ണപ്പകിട്ട്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ തന്നെയായിരുന്നു രണ്ടാമത്തെ പടവും വന്നത്. അപ്പോ അന്ന് സാറ് വന്നിട്ട് പറഞ്ഞു ഇങ്ങനെയൊരു ക്യാരക്ടറാണ്. ലാലിന്റെ കൂടെ ഒരു പാട്ട് വരുന്നുണ്ട്. ആ പാട്ട് എന്നെ അദ്ദേഹം കേൾപ്പിച്ചു. അത് കേട്ട് ഞാൻ ഫ്ളാറ്റായിെന്നുംദിവ്യാ ഉണ്ണി പറയുന്നു.

വർണ്ണപ്പകിട്ടിന് പിന്നാലെ മോഹൻലാലിന്റെ ഉസ്താദ് എന്ന ചിത്രത്തിലും പ്രധാന വേഷത്തിൽ നടി അഭിനയിച്ചിരുന്നു. സിബി മലയിൽ സംവിധാനം ചെയ്ത ചിത്രത്തിലെ അനിയത്തി വേഷം ദിവ്യ ഉണ്ണിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു. 1993ലായിരുന്നു മോഹൻലാലിന്റെ ഉസ്താദ് തിയ്യേറ്ററുകളിലേക്ക് എത്തിയത്.

നടൻ ടൈറ്റിൽ റോളിൽ എത്തിയ ചിത്രത്തിൽ പദ്മജ എന്നായിരുന്നു ദിവ്യ ഉണ്ണിയുടെ കഥാപാത്രത്തിന്റെ പേര്. ഇവർക്കൊപ്പം ഇന്ദ്രജ, രാജീവ്, സിദ്ധിഖ്, വാണി വിശ്വനാഥ്, ജനാർദ്ദനൻ, ഇന്നസെന്റ്, വിനീത്, ഗണേഷ് കുമാർ, മണിയൻപിളള രാജു, അഗസ്റ്റിൻ, സായികുമാർ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രമായിരുന്നു ഉസ്താദ്.

വിവാഹ ശേഷം സിനിമയിൽ അത്ര സജീവമല്ലായിരുന്നു ദിവ്യ ഉണ്ണി. അമേരിക്കയിൽ സ്ഥിര താമസമാക്കിയ താരം പിന്നീട് സോഷ്യൽ മീഡിയയിലാണ് ആക്ടീവായത്. അഭിനേത്രി എന്നതിലുപരി നർത്തകിയായും സജീവമായിരുന്നു ദിവ്യാ ഉണ്ണി. ആദ്യ ഭർത്താവുമായി വേർപിരിഞ്ഞ താരം പിന്നീട് രണ്ടാമതും വിവാഹം കഴിച്ചിരുന്നു. 2018ലായിരുന്നു അരുൺ കുമാറുമായുളള ദിവ്യ ഉണ്ണിയുടെ വിവാഹം കഴിഞ്ഞത്.

Also Read
ആത്മാർഥമായി പ്രണയിച്ച, ജീവിതത്തിലേക്ക് ക്ഷണിക്കാൻ ആഗ്രഹിച്ച പലരെയും ഞാൻ സങ്കടപ്പെടുത്തിയിട്ടുണ്ട്: തുറന്ന് എഴുതി ആൻസി വിഷ്ണു, വൈറൽ

Advertisement