അപ്പോൾ വേദിയിൽ ദിലീപേട്ടൻ കൂടി ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു: സങ്കടം തുറന്നു പറഞ്ഞ് അജു വർഗീസ്

86

മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. നടിമാരെ വേദിയിൽ ഇരുത്താത്തതിന് എതിരെ നിരവധി പേരാണ് വിമർശനവുമായെത്തിയത്. നടി പാർവതിയെ പോലുള്ളവർ പരസ്യമായി തന്നെ ഇതിനെ ചോദ്യം ചെയ്തിരുന്നു.

പിന്നാലെ സംഭവത്തിൽ വിശദീകരണവുമായി അമ്മ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമായ നടി രചന നാരായണൻ കുട്ടി രംഗത്ത് എത്തുകയും ചെയ്തു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി നടൻ അജു വർഗ്ഗീസും രംഗത്ത് എത്തിയിരിക്കുകയാണ്. അമ്മ എന്ന സംഘടനയിൽ സ്ത്രീകളെ യാതൊരു തരത്തിലും മാറ്റി നിർത്തിയിട്ടില്ലെന്നാണ് അജു വർഗീസ് പറയുന്നത്.

Advertisements

അങ്ങനെ നോക്കിയാൽ മാറ്റി നിർത്തിയവരിൽ കൂടുതലും പുരുഷന്മാരാണെന്നും അജു പറയുന്നു. റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അജു മനസ് തുറന്നത്. സൂധീർ കരമന, ഇന്ദ്രൻസ്, ജയസൂര്യ, ആസിഫ് അലി, തുടങ്ങി നിരവധി പേർ പുറത്ത് നിൽപ്പുണ്ടായിരുന്നുവെന്ന് അജു പറയുന്നു. ആരേയും പുറത്തു നിർത്തിയിട്ടില്ല.

തങ്ങളുടെ ജോലിയാണ് മറ്റുള്ളവരെ കൊണ്ട് വന്ന് സീറ്റിൽ ഇരുത്തുക എന്നതെന്നും അജു ചൂണ്ടിക്കാണിക്കുന്നു. തങ്ങൾ സീറ്റിൽ ഇരുന്നാൽ ഓരോ തവണയും എഴുന്നേറ്റ് പോകേണ്ടേയെന്നും അജു ചോദിക്കുന്നു. അതേസമയം, ഏതൊരു സംഘടനയേയും പോലെ അമ്മയിലും നിരവധി പ്രശ്‌നങ്ങളുണ്ടെന്നും അജു പറയുന്നു.

എന്നാൽ പ്രസിഡന്റ് എന്ന നിലയ്ക്ക് മോഹൻലാൽ അവ പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന സമയത്ത് ദിലീപും വേദിയിൽ ഉണ്ടായിരുന്നുവെങ്കിൽ എന്ന് താൻ ആഗ്രഹിച്ചിരുന്നുവെന്നും അജു വർഗ്ഗീസ് പറയുന്നു. അതേ സമയം വൈകി വന്ന അംഗം എന്ന നിലയിൽ അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണത്തിന്റെ ക്രെഡിറ്റിൽ ഭാഗമാകുന്നത് ശരിയല്ലെന്നാണ് അജുവിന്റെ അഭിപ്രായം.

എന്നാൽ സീനിയേഴ്‌സിന്റെ മുഖത്തുണ്ടായ അഭിമാനം സന്തോഷം നൽകുന്നതാണെന്നും അജു വർഗീസ് പറഞ്ഞു. സഹായങ്ങൾ ധാരാളം ചെയ്യുന്നുണ്ടെങ്കിലും അമ്മ എന്നത് സാമൂഹ്യ സേവനം ചെയ്യാനായി ഉണ്ടാക്കിയ സംഘടനയല്ലെന്ന് അജു പറയുന്നു. അമ്മ ഒരിക്കലും സാമൂഹ്യ സേവനം ചെയ്യാനായി ഉണ്ടാക്കിയ സംഘടനയല്ല. സഹായങ്ങൾ ധാരാളം ചെയ്യുന്നുണ്ടെങ്കിലും.

അമ്മയിലെ 140 അംഗങ്ങൾക്ക് മാസം 5000 രൂപ വീതം നൽകുന്നുണ്ട്. കൊവിഡ് കാലത്തും ഇത് മുടങ്ങിയിട്ടില്ല. അമ്മയുടെ അംഗങ്ങളെ നോക്കേണ്ടത് അമ്മയാണെന്നും അല്ലാതെ പുറത്തുള്ളവർ സഹായിക്കില്ലല്ലോയെന്നും അജു ചോദിക്കുന്നു.

Advertisement