ഷൂട്ടിങ്ങ് മുടക്കാൻ വന്ന ബിജെപിക്കാരെ തുരത്തിയ ആരാധകർക്ക് നേരെ കാരവാനിന് മുകളിൽ കയറി കൈവീശി സെൽഫികൾ എടുത്ത് ദളപതി വിജയ്, വീഡിയോ വൈറൽ

9

ആദായനികുതി ഉദ്യോഗസ്ഥരുടെ പരിശോധനയെത്തുടർന്നുണ്ടായ ബഹളങ്ങൾക്ക് ശേഷം ലൊക്കേഷനിലെത്തിയ വിജയിയിക്ക് വമ്പൻ വരവേൽപ്പ് നൽകി ആരാധകർ. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. തന്റെ പുതിയ സിനിമയായ മാസ്റ്ററിന്റെ ചിത്രീകരണം മുടക്കാൻ എത്തിയ ബിജെപി പ്രവർത്തകരെ എതിരിടാൻ തടിച്ച് കൂടിയ ആരാധകരാണ് അദ്ദേഹത്തിന് വമ്പൻ സ്വീകരണം ഒരുക്കിയത്.

മാസ്റ്റർ സിനിമയുടെ ചിത്രീകരണത്തിനായി എത്തിയ വിജയ് തന്റെ കാരവാനിന് മുകളിൽ കയറി ആരാധകർക്കു നേരെ കൈവീശുന്നതും സെൽഫികൾ പകർത്തുന്നതുമായ വീഡിയോയാണ് വൈറൽ ആകുന്നത്. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വിജയിയുടെ രാഷ്ട്രീയപ്രവേശനം ഉറപ്പിച്ചിരിക്കുകയാണ്് ആരാധകർ.

Advertisements

ബിജെപിക്ക് തിരിച്ചടി കൊടുക്കാൻ ദളപതി രാഷ്ട്രീയത്തിലേക്ക് എന്ന പ്രചാരണം സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ്. മകൻ രാഷ്ട്രീയത്തിൽ വരാനുള്ള സാധ്യതയുണ്ടെന്ന് വിജയിയുടെ അച്ഛനും നിർമാതാവുമായ എസ്എ ചന്ദ്രശേഖർ നേരത്തെ പറഞ്ഞിരുന്നു.

ജീവിതത്തിൽ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടാൽ അഭിനയിക്കില്ലെന്നും പകരം എങ്ങനെ ഒരു മുഖ്യമന്ത്രി പ്രവർത്തിക്കണമെന്ന് കാണിച്ചുകൊടുക്കുമെന്നും സർക്കാർ സിനിമയുടെ ഓഡിയോ ലോഞ്ചിൽ വിജയ് പറഞ്ഞിരുന്നു. മുപ്പതു മണിക്കൂർ സമയം കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിട്ടും വിജയിയുടെ വീട്ടിൽ നിന്ന് നികുതി വെട്ടിനുള്ള തെളിവുകളോ പണമോ കണ്ടെടുത്തിരുന്നില്ല.

Advertisement