മഞ്ജു വാര്യർ പ്രണയത്തിൽ ഉടൻ വിവാഹം, കോളേജിൽ വെച്ച് മകളെ കണ്ടിട്ടും മൈൻഡ് ചെയ്തില്ല; പ്രചരിക്കുന്ന വാർത്തകൾക്ക് പിന്നിലെ സത്യം ഇങ്ങനെ

922

ഇടയ്ക്ക് ഒരിടവേള ഉണ്ടായെങ്കിലും ഇരുപത്തിയഞ്ച് വർഷത്തിൽ ഏറെയായി മലയാളത്തിന്റെ വെള്ളിത്തിരയിൽ നിറഞ്ഞു നിൽക്കുന്ന മലയാള സിനിമയുടെ ലേഡീ സൂപ്പർ സ്റ്റാർ എന്ന വിശേഷണത്തിന് അർഹയായ നടിയാണ് മഞ്ജു വാര്യർ. മഞ്ജുവിനെ മലയാളി പ്രേക്ഷകരുടെ മനസിലെ പ്രിയനടി ആക്കിയിരിക്കുന്നുതിന് പിന്നൽ നിരവധി സിനിമകളിലെ മികച്ച കഥാപാത്രങ്ങൾ തന്നെയാണ്.

ആദ്യ വരവിൽ നിരവധി കരുത്തുറ്റ വേഷങ്ങൾ മലയാളത്തിൽ ചെയ്ത മഞ്ജു വാര്യർ നടൻ ദിലീപും ആയുള്ള വിവാഹത്തോടെ സിനിമ വിടുകയും എന്നാൽ 14 വർഷത്തിന് ശേഷം വിവാഹ മോചനം നേടി ശക്തമായി തിരിച്ചു വരികയും ചെയ്തിരുന്നു.

Advertisements

സൂപ്പർതാരങ്ങളക്ക് പുറമേ യുവതാരങ്ങൾക്ക് ഒപ്പവും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യുന്ന മഞ്ജു വാര്യർ മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും താരം സാന്നിധ്യം അറിയിച്ചു കവിഞ്ഞു. തല അജിത്ത് നായകൻ ആകുന്ന തമിഴ് ചിത്രം തുനിവ് ആണ് മഞ്ജു വാര്യർ നായികയായി റിലീസിന് എത്തുന്ന പുതിയ ചിത്രം. പൊങ്കൽ റിലീസായി ആണ് തുനിവ് പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്.

Also Read
മഞ്ജുവിനെ പോലെ ഒരു ഭാര്യയെ കിട്ടിയിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു, പക്ഷേ എന്നെയൊന്നും മഞ്ജു വാര്യര്‍ കല്യാണം കഴിക്കില്ലെന്നാ തോന്നുന്നേ, മനസ്സുതുറന്ന് സന്തോഷ് വര്‍ക്കി

അതേ സമയം മഞ്ജു വാര്യർ മകൾ മീനാക്ഷിയുടെ കോളേജിൽ അതിഥിയായി എത്തിയെന്നും, മകൾ അമ്മയെ മൈൻഡ് ചെയ്തില്ല എന്നിങ്ങനെയുള്ള ഗോസിപ്പുകൾ ആണ് അടുത്തിടെ പ്രചരിച്ച് കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ മഞ്ജു വാര്യർ പ്രണയത്തിൽ ആണെന്ന തരത്തിലുള്ള പ്രചാരണങ്ങളും സോഷ്യൽ മീഡിയയിലൂടെ നടക്കുകയാണ്.

തന്റെ പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലെ കാര്യങ്ങൾ ചൂണ്ടി കാണിച്ചാണ് പ്രണയ വാർത്ത പുറത്തുവന്നത്. ആരെയാണ് പ്രൊപ്പോസ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് ചോദിച്ചപ്പോൾ അതേക്കുറിച്ച് ഇപ്പോൾ പറയാനാവില്ല എന്നായിരുന്നു മഞ്ജുവിന്റെ മറുപടി.

ഇതോടെയാണ് താരം പ്രണയത്തിൽ ആണെന്ന് റിപ്പോർട്ടുകൾ വന്നത്. ചെന്നൈയിൽ എംബിബിഎസ് വിദ്യാർത്ഥിനിയായ മീനാക്ഷിയുടെ കോളേജിലേക്ക് മഞ്ജു വാര്യർ അതിഥിയായെത്തി എന്ന തരത്തിലുള്ള ഗോസിപ്പുകളും ഇടയ്ക്ക് പ്രചരിച്ചിരുന്നു.

എന്നാൽ ഇതേക്കുറിച്ച് മഞ്ജുവോ മീനാക്ഷിയോ ഇവരുമായി ബന്ധപ്പെട്ടവരോ പ്രതികരിച്ചിരുന്നില്ല. അതേ സമയം മഞ്ജു വാര്യർ പ്രണയത്തിൽ ആണെന്നും പുതു ജീവിതത്തിലേക്ക് പ്രവേശിച്ചേക്കും എന്ന തരത്തിലുള്ള ഗോസിപ്പുകൾ മുൻപും പ്രചരിച്ചിരുന്നു. എന്നാൽ ഇതിൽ ഒന്നും ഒരു വാസ്തവവും ഇല്ലെന്നാണ് ലഭിക്കുന്ന വിവരം.

അതേ സമയം വെള്ളരിപ്പട്ടണം, ആയിഷ എന്നീ ചിത്രങ്ങളാണ് റിലീസ് കാത്തിരിക്കുന്ന മലയാള ചിത്രങ്ങൾ. സൗബിൻ ഷാഹിർ ആണ് വെള്ളരിപ്പട്ടണത്തിൽ മഞ്ജുവിന്റെ നായകൻ ആയി എത്തുന്നത്. പൂർണമായും ഗൾഫിൽ ചിത്രികരിച്ച സിനിമയാണ് ആയിഷ.

Also Read
നടി മോളി കണ്ണമാലി അതീവ ഗുരുതരാവസ്ഥയിൽ, സഹായം അഭ്യർത്ഥിച്ച് സോഷ്യൽ മീഡിയ പോസ്റ്റുമയായി ദിയ സന

Advertisement