വയസ്സ് വെറും 25, ആസ്തി ആറര കോടി, താൻ തന്നെ ഞെട്ടിപ്പോയെന്ന് നടി മമിത ബൈജു

3070

വളരെ ചുരുങ്ങിയ സമയം മലയാളികൾക്ക് സുപരിചിതയായ നടിയാണ് മമിത ബൈജു. 2007ൽ പുറത്തിറങ്ങിയ സർവോപരി പാലാക്കാരൻ എന്ന ചിത്രത്തിലൂടെ ആയിരുന്നു മമിത ബൈജു സിനിമാ രംഗത്തെത്തിയത്.

പിന്നീട് വരത്തൻ, ഹണീ ബീ 2, വികൃതി, തണ്ണീർമത്തൻ ദിനങ്ങൾ എന്നിങ്ങനെ മികച്ച ചിത്രങ്ങൾ ചെയ്തിരുന്നു. ഓപ്പറേഷൻ ജാവയിലൂടെയാണ് മമിത പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധ നേടാൻ തുടങ്ങിയത്. തുടർന്ന് ഖോ ഖോ എന്ന ചിത്രത്തിലെ താരത്തിന്റെ വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

Advertisements

ഇപ്പോഴിതാ സൂപ്പർ ശരണ്യയിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ് മമിത ബൈജു. ശരണ്യയ്ക്കൊപ്പം തന്നെ മമിതയുടെ പ്രകടനവും പ്രേക്ഷകർക്കിടയിൽ ചർച്ചയായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ തന്നെ ഞെട്ടിച്ച ഒരു ഗോസിപ്പിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മമിത.

Also Read
ഒരേസമയം നാലുപേരുമായി ബന്ധപ്പെടണം, ഒപ്പം പ്രകൃതി വിരുദ്ധമായ രീതിയും ചെയ്യും, പങ്കാളികളെ കൈമാറി ബന്ധപ്പെടുന്ന സംഘത്തിൽ നിന്നും യുവതി അനുഭവിച്ചത് സഹിക്കാനാകാത്ത കാര്യങ്ങൾ

തനിക്ക് ആറര കോടിയുടെ ആസ്തി ഉണ്ടെന്നും പ്രായം 25 ആണെന്നുമൊക്കെ അറിഞ്ഞു എന്നും ഇത് തന്നെ ഞെട്ടിച്ചെന്നുമാണ് ബിഹൈന്റ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ മമിത വെളിപ്പെടുത്തിയത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

എന്റെ ആസ്തി 6.5 കോടിയാണെന്ന്. അത് കേട്ട് ഞാൻ തന്നെ ഞെട്ടിപ്പോവുകയായിരുന്നു. അതിൽ തന്നെ എന്റെ പ്രായം 25 ആണെന്നാണ് പറയുന്നത്. ഇതൊക്കെ എവിടെ നിന്ന് കണ്ടെത്തി, ആര് എഴുതുന്നു എന്ന് എനിക്കറിയില്ല എന്നാണ് മമിത പറഞ്ഞത്.

Also Read
അയാളുടെ ഭാഗത്താണ് എല്ലാ തെറ്റുകളും, വിവാഹം ഒരു പേടി സ്വപ്നമാണ്: വെളിപ്പെടുത്തലുമായി ഗായിക ലക്ഷ്മി ജയൻ

ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ മമിത സിനിമയിൽ എത്തുന്നത്. അച്ഛന്റെ സുഹൃത്തു വഴിയാണ് സിനിമയിലേയ്ക്ക് ക്ഷണം കിട്ടുന്നത്. ആദ്യം അത്ര താത്പര്യം ഉണ്ടായിരുന്നില്ലെങ്കിലും ഇപ്പോൾ സിനിമയിൽ തന്നെ തുടരാനാണ് ആഗ്രഹമെന്നും നടി വ്യക്തമാക്കുന്നു.

Advertisement