വർഷങ്ങളായി മലയാള സിനിമകളിലും സീരിയലിലും ഒരുപോലെ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത് പേരെടുത്തിട്ടുള്ള നടിയാണ് രമ ദേവി. വർഷങ്ങൾക്ക് മുൻപ് മുതൽ അഭിനയ രംഗത്തുള്ള നടി തന്റെ വിശേഷങ്ങൾ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ. തന്നെ തേടി എത്തുന്ന കഥാപാത്രങ്ങൾ നെഗറ്റീവാണോ പോസിറ്റീവാണോ എന്ന് താൻ നോക്കാറില്ലെന്നാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെ രമ ദേവി പറയുന്നത്.
അതേ സമയം ഗ്ലാമറസ് വേഷം ധരിച്ചിട്ടുള്ള കഥാപാത്രങ്ങൾ ആണെങ്കിൽ അതിനോട് താൻ നോ എന്നേ പറയുകയുള്ളു എന്നും നടി സൂചിപ്പിക്കുന്നു. എന്തുകൊണ്ടാണ് അങ്ങനൊരു തീരുമാനം എടുക്കുന്നതെന്ന് രമാ ദേവി വെളിപ്പെടുത്തി എത്തിയിരിക്കുകയാണ്.
എന്നെ സംബന്ധിച്ചിടത്തോളം കഥാപാത്രം പോസിറ്റീവ് ആണോന്നോ നെഗറ്റീവ് ആണോന്നോ നോക്കാറില്ല. അഭിനയിച്ച് പ്രതിഫലിപ്പിക്കാൻ പറ്റുന്നത് എന്തുണ്ട് അതാണ് ഞാൻ നോക്കാറുള്ളത്. നടന്മാരിൽ ഏറ്റവും കൂടുതൽ വില്ലത്തരം ചെയ്തിട്ടുള്ള നടനാണ് ജോസ് പ്രകാശ്. ആ ജോസ് പ്രകാശിന്റെ കൂടെയും ഞാൻ അഭിനയിച്ചിട്ടുണ്ട്.
മിഖായേലിന്റെ സന്ധികൾ എന്ന സിനിമയിലെ മേരിക്കുട്ടി എന്ന കഥാപാത്രത്തെയാണ് ചെയ്തത്. അതേ മേരിക്കുട്ടി പുത്രൻ എന്ന സിനിമയിൽ ആയപ്പോഴും അഭിനയിച്ചു. ഈ ജോസ് പ്രകാശിനെ ലോകം മുഴുവൻ അംഗീകരിക്കുന്നുണ്ട് എന്നാണ് രമാദേവി പറയുന്നത്. നെഗറ്റീവ് ക്യാരക്ടർ ചെയ്തു എന്നത് കൊണ്ട് അദ്ദേഹത്തെ മാറ്റി നിർത്തിയിട്ടില്ല. ഒരു ആർട്ടിസ്റ്റിനുള്ളിൽ എന്തൊക്കെ പ്രതിഭകൾ ഉണ്ടെന്ന് തിരിച്ചറിയാൻ ഒരു സംവിധായകന് സാധിക്കും.
Also Read
നടി സംയുക്താ മേനോന്റെ ആരാധകരെ കോരിത്തരിപ്പിച്ച കിടു ഫോട്ടോസ് കാണാം
ആർട്ടിസ്റ്റിനും അതേ കുറിച്ച് ബോധം ഉണ്ടാവും. അങ്ങനെയാണ് വേണ്ടത് എന്നാണ് എന്റെ അഭിപ്രായം. നമ്മൾ പോസിറ്റീവ് ക്യാരക്ടർ മാത്രമേ ചെയ്യുകയുള്ളു എന്ന് വിചാരിക്കാൻ പാടില്ല. ചില കാര്യങ്ങൾ തിരഞ്ഞെടുക്കുന്നതിൽ തെറ്റില്ല. എന്നോട് ഗ്ലാമറസ് റോൾ ചെയ്യണം എന്ന് പറഞ്ഞാൽ ഞാൻ ചെയ്യില്ല. ചില പടങ്ങളിൽ അത്തരം വേഷങ്ങൾ എന്നെ തേടി വന്നിരുന്നു. ചെയ്യാൻ പറഞ്ഞാൽ പറ്റില്ലെന്ന് തന്നെ ഞാൻ പറയും.
ഗ്ലാമറസ് റോളുകൾ ചെയ്താൽ എന്ത് സംഭവിക്കും എന്ന് ചോദിച്ചാൽ ഒന്നുമില്ല. പക്ഷേ ഞാനത് ചെയ്യില്ല എന്നത് എന്റെ ഒരു കാഴ്ചപാടാണ്. പിന്നെ എന്റെ ശരീരപ്രകൃതം അങ്ങനൊരു ഗ്ലാമറസ് റോൾ ചെയ്യാൻ പറ്റുന്നത് അല്ല. ഞാനൊരു ആവറേജ് ആണ്. ഷക്കീല ചെയ്യുന്നൊരു വേഷം എനിക്ക് ചെയ്യാൻ പറ്റില്ല. എന്റെ ഒരു ശരീരപ്രകൃതത്തിന് പറ്റുന്ന റോളുകൾ ചെയ്യാനാണ് എനിക്കിഷ്ടം.
അങ്ങനെയേ ഞാൻ ചെയ്യുകയുള്ളു. മുലക്കച്ച കെട്ടി അഭിനയിക്കുന്നതിന് വരെ എനിക്ക് ഇഷ്ടമല്ല. അങ്ങനൊരു സംഭവം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെന്നും രമാ ദേവി പറയുന്നു. പിജി വിശ്വംഭരൻ സാറിന്റെ പടമാണ്. അതിൽ നല്ലൊരു വേഷത്തിലേക്കാണ് എന്നെ വിളിച്ചത്. അതിൽ മുലക്കച്ച കെട്ടിയിട്ടുള്ള സീനുകളൊക്കെ അഭിനയിക്കേണ്ടതുണ്ടെന്ന് സാർ എന്നോട് പറഞ്ഞിരുന്നു.
അന്നേരം തന്നെ സാർ, എനിക്ക് അത് വേണ്ടെന്നും ചെയ്യാൻ പറ്റില്ലെന്നും പറഞ്ഞു. നല്ലൊരു ആർട്ടിസ്റ്റല്ലേ നിങ്ങൾ. ഈ റോൾ ചെയ്താൽ അത് നിങ്ങൾക്കൊരു ബ്രേക്ക് ആവുമെന്നും സാർ പറഞ്ഞിരുന്നു. അതിന് മുൻപ് സാറിന്റെ ആഗ്നേയം എന്നൊരു സിനിമയിൽ ഞാൻ അഭിനയിച്ചിരുന്നു. അതിലൊരു നല്ല വേഷമായിരുന്നു.
നെടുമുടി വേണുവിന്റെ ഭാര്യയായിട്ടാണ് അഭിനയിച്ചത്. രണ്ടാമതും സാർ എന്നെ വിളിച്ചെങ്കിലും ഞാൻ താൽപര്യം പ്രകടിപ്പിച്ചില്ല. എന്റെ ഭർത്താവും എന്നെ നിർബന്ധിച്ചിരുന്നു. പക്ഷേ ഞാൻ ചെയ്യില്ലെന്ന് തന്നെ തീരുമാനിക്കുകയാണ് ചെയ്തതെന്നും അഭിമുഖത്തിൽ നടി രമ ദേവി പറയുന്നു.