നടി ശോഭനയ്ക്ക് ഒമിക്രോൺ, കടുത്ത സന്ധിവേദനയും വിറയലും തൊണ്ടവേദനയുമെന്ന് താരം, പ്രാർത്ഥനയോടെ ആരാധകർ

114

വർഷങ്ങളായി തെന്നിനത്യൻ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടിയാണ് ശോഭന. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികയായിട്ടുള്ള ശോഭന ഇടക്കാലത്ത് സിനിമയിൽ നിന്നും ഇടവേളയെടുത്ത് നൃത്തത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.

എന്നാൽ അടുത്തിടെ താരം വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ തിരിച്ച് വന്നിരുന്നു. ചില ടിവി പരിപാടികളിലും താരം എത്തിയിരുന്നു. ഇപ്പോഴിതാ മലയാളികളുടെ പ്രിയപ്പെട്ട നടിയായ ശോഭനയ്ക്ക് ഒമിക്രോൺ ബാധിച്ചു എന്ന വാർത്തകളാണ് ആരാധകരെ ഞെട്ടിക്കുന്നത്.

Advertisements

ശോഭന തന്നെയാണ് ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. മുൻകരുതലുകൾ എടുത്തിട്ടും തനിക്ക് ഒമിക്രോൺ ബാധിച്ചെന്നും സന്ധിവേദന, വിറയൽ, തൊണ്ടവേദന എന്നിവയാണ് തന്റെ ലക്ഷണങ്ങൾ എന്നും ശോഭന പറഞ്ഞു. രണ്ട് വാക്സിനും സ്വീകരിച്ചതിൽ സന്തോഷമുണ്ടെന്നും എല്ലാവരും രണ്ട് ഡോസ് വാക്സിനും സ്വീകരിക്കണെമെന്നും ശോഭന കുറിച്ചു.

Also Read
ധരിച്ച വസ്ത്രങ്ങൾ വീണ്ടും വീണ്ടും കഴുകി ഉപയോഗിക്കുന്ന ആളാണ് ഞാൻ, പുത്തൻ വസ്ത്രങ്ങൾ മാത്രം ധരിക്കണം എന്ന് നിർബന്ധമില്ല: കനിഹ

കൊവിഡിന്റെ അവസാനത്തെ വകഭേദമാകട്ടെ ഇത് എന്നും ശോഭന പ്രതീക്ഷ വെച്ചു.പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് ശോഭനയ്ക്ക് സൗഖ്യം നേർന്നു കൊണ്ട് കമന്റ് ചെയ്തത.

ശോഭനയുടെ കുറിപ്പിന്റെ പൂർണ രൂപം

മുൻകരുതലുകൾ എടുത്തിട്ടും ഞാൻ ഒമിക്രോൺ ബാധിതയായി. സന്ധിവേദന, വിറയൽ, തൊണ്ടയിൽ കരകരപ്പ്, അതിനെ തുടർന്നുണ്ടായ തൊണ്ടവേദന എന്നിവയായിരുന്നു രോഗലക്ഷണങ്ങൾ. ആദ്യ ദിവസമായിരുന്നു ഈ ലക്ഷണങ്ങൾ കണ്ടിരുന്നത്.

ഓരോ ദിവസം കഴിയുമ്പോഴും ലക്ഷണങ്ങൾ കുറഞ്ഞു വരുന്നുണ്ട്. രണ്ട് വാക്സിനും സ്വീകരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. അതുകൊണ്ട് 85% രോഗത്തിന്റെ പുരോഗതിയെ തടയാൻ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. വാക്സിൻ എടുക്കാത്തവർ എത്രയും വേഗം വാക്സിൻ സ്വീകരിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്. കോവിഡിന്റെ അവസാനത്തെ വകഭേദമാകട്ടെ ഇത് എന്ന പ്രതീക്ഷിക്കുകയാണ്.

Also Read
എല്ലാത്തിനും മറുപടിയുണ്ട് പക്ഷേ പരിമിധികളുണ്ടെന്ന് ദിലീപ്; അനുഭവിച്ചതെല്ലാം ഓർത്തുവെയ്ക്കണം, അവസരം വരുമെന്ന് കാവ്യ മാധവന്റെ ഉപദേശവും>

അതേ സമയം സിനിമയിൽ സജീവമല്ലങ്കിലും തന്റെ നൃത്ത വീഡിയോകൾ അപ്പ്ലോഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ സജീവമാണ് ശോഭന. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലായിരുന്നു ശോഭന അവസാനമായി അഭിനയിച്ചത്.സുരേഷ് ഗോപി, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവരാണ് മറ്റ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Advertisement