ഈ കുറിപ്പും ഇത്രയെങ്കിലും പറയാനുള്ള ബുദ്ധിമുട്ടും കഴിഞ്ഞ അഞ്ച് വർഷമായി അവളുടെ അടുത്തിരുന്ന് അത് കണ്ടവർക്കേ അറിയൂ: പിന്തുണച്ചവർക്ക് നടിക്ക് വേണ്ടി നന്ദി പറഞ്ഞ് ശിൽപ ബാല

133

തനിക്ക് വേണ്ടി നിലകൊണ്ടവർക്കും തന്റെ ശബ്ദമായവർക്കും നന്ദി പറഞ്ഞുകൊണ്ടും ആ ക്ര മ ണ ത്തെ അതി ജീവിച്ചതിനെ കുറിച്ചും വെളിപ്പെടുത്തി ആ ക്ര മി ക്ക പ്പെട്ട നടി രംഗത്ത് വന്നത് കേസിലെ പുതിയ സംഭവ വികാസങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്.

നടിയുടെ കുറിപ്പെത്തിയതിനു പിന്നാലെ മലയാള സിനിമാ ലോകം ഒന്നടങ്കം പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി.
ഇപ്പോൾ നടിക്ക് നടിക്ക് പിന്തുണ അറിയിച്ച ഓരോരുത്തർക്കും നന്ദി പറഞ്ഞ് നടിയുടെ ഉറ്റസുഹൃത്തും അഭിനേതാവുമായ ശിൽപ ബാല പങ്കുവച്ച ഹൃദയസ്പർശിയായ കുറിപ്പാണ് വൈറലാകുന്നത്.

Advertisements

ഈ പിന്തുണ ഇവിടെയുള്ള ഓരോ പെൺകുട്ടികൾക്കും സ്ത്രീകൾക്കും അത്യാവശ്യമാണെന്നും കടപ്പെട്ടിരിക്കുന്നുവെന്നും ശിൽപ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല, ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര.

Also Read
ഈ വൃത്തികെട്ടവൻ വൈകാതെ എക്സ്പോസ്ഡ് ആകും എന്ന സത്യത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു: ശ്രീകാന്ത് വെട്ടിയാറിന് എതിരെ ആഞ്ഞടിച്ച് രേവതി സമ്പത്ത്

5 വർഷമായി എന്റെ പേരും വ്യക്തിത്വവും, എനിക്ക് സംഭവിച്ച അതി ക്രമ ത്തിനടിയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാൻ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങൾ ഉണ്ടായിട്ടിട്ടുണ്ടെന്നായിരുന്നു നടിയുടെ കുറിപ്പ്.

എന്നാൽ അപ്പോളൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു; എനിക്ക് വേണ്ടി സംസാരിക്കാൻ, എന്റെ ശബ്ദം നിലയ്ക്കാതിരിക്കാൻ. ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങൾ കേൾക്കുമ്പോൾ ഞാൻ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു.

നീതി പുലരാനും തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാർക്കും ഉണ്ടാവാതെയിരിക്കാനും ഞാൻ ഈ യാത്ര തുടർന്നുകൊണ്ടേയിരിക്കും. കൂടെ നിൽക്കുന്ന എല്ലാവരുടേയും സ്നേഹത്തിന് ഹൃദയം നിറഞ്ഞ നന്ദിയെന്നും നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഈ കുറിപ്പ് പങ്കുവെച്ചാണ് എല്ലാവരും പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്.

മഞ്ജു വാര്യർ, പൃഥ്വിരാജ്, ഐശ്വര്യ ലക്ഷ്മി, ടൊവിനോ തോമസ്, പാർവതി, സുപ്രിയ മേനോൻ, സംയുക്ത മേനോൻ, പൂർണിമ ഇന്ദ്രജിത്ത്, റിമ കല്ലിങ്കൽ, ആര്യ, ഇന്ദ്രജിത്ത്, മിയ തുടങ്ങിയവർ നടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read
നടിക്ക് പിന്തുണയും ഐക്യദാർഡ്യവുമായി പൃഥ്വിരാജും ടൊവിനോയും നിമിഷയും സുപ്രിയയും കുഞ്ചാക്കോ ബോബനും അടക്കമുള്ള താരങ്ങൾ

ശിൽപ ബാല കുറിച്ചത് ഇങ്ങനെ;

ഈ കുറിപ്പും ഇത്രയെങ്കിലും പറയാനുള്ള ബുദ്ധിമുട്ടും കഴിഞ്ഞ അഞ്ച് വർഷമായി അവളുടെ അടുത്തിരുന്ന് അത് കണ്ടവർക്കേ അറിയൂ. ധീരന്മാരായ പോരാളികളെക്കുറിച്ച് വായിച്ചറിഞ്ഞാണ് ഞാൻ വളർന്നു വന്നത്. പക്ഷേ, വിധി യഥാർത്ഥത്തിൽ ഒരാളെ എന്റെ മുന്നിലെത്തിച്ചു, അതിനേക്കാൾ വലിയ പ്രചോദനം എനിക്ക് എല്ലാ ദിവസവും ലഭിക്കാനില്ല.

അവളോടൊപ്പം നിൽക്കുന്ന എല്ലാ നല്ല മനസുകൾക്കും നന്ദി. അതവൾക്ക് നൽകുന്നതെന്താണെന്നുള്ളത് വാക്കുകൾക്ക് അതീതമാണ്. അങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങൾ വിചാരിക്കുന്നതിനേക്കാൾ വളരെയധികം നിങ്ങൾ ചെയ്യുന്നുണ്ട്. ഞങ്ങൾക്കത് ആവശ്യമാണ്. ഇവിടെയുള്ള എല്ലാ പെൺകുട്ടികൾക്കും സ്ത്രീകൾക്കും അത് ആവശ്യമാണ്. കടപ്പെട്ടിരിക്കുന്നു.

Advertisement