നടിക്ക് പിന്തുണയും ഐക്യദാർഡ്യവുമായി പൃഥ്വിരാജും ടൊവിനോയും നിമിഷയും സുപ്രിയയും കുഞ്ചാക്കോ ബോബനും അടക്കമുള്ള താരങ്ങൾ

195

തെന്നിന്ത്യൻ യുവനടിയെ കൊച്ചിയിൽ ആ ക്ര മി ച്ച കേസിൽ പ്രതിസ്ഥാനത്തുള്ള നടൻ ദിലീപിന് എതിരായ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ കുറിപ്പുമായി എത്തിയ നടിക്ക് പിന്തുണയുമായി രംഗത്ത് എത്തി പ്രമുഖ താരങ്ങൾ. താര സംഘടനയായ അമ്മയിലെ എക്സിക്യൂട്ടീവ് അംഗങ്ങളായ ബാബു രാജും ടൊവിനോ തോമസും നടിയുടെ പോസ്റ്റ് പങ്കുവച്ച് പിന്തുണ അറിയിച്ചു.

താരസംഘടനയിലെ മുതിർന്ന നേതാക്കൾ മൗനം പാലിക്കുമ്പോഴാണ് ടോവിനോയുടെയും ബാബു രാജിന്റെയും പ്രതികരണം. ഇരുവർക്കു പുറമെ സംഘടനയിലെ അംഗങ്ങളിൽ പല യുവതാരങ്ങളും നടിക്ക് പിന്തുണയുമായി എത്തി. പൃഥ്വിരാജ്, ടൊവിനോ തോമസ്, റീമ കല്ലിങ്കൽ, ഐശ്വര്യ ലക്ഷ്മി,അന്ന ബെൻ, പാർവ്വതി തിരുവോത്ത്, ബാബു രാജ്, ഗായിക സയനോര തുടങ്ങിയ താരങ്ങളാണ് അതിജീവിതക്ക് പിന്തുണയറിയിച്ചെത്തിയത്.

Advertisements

ഇതോടെ താരസംഘടനയിൽ ചലനം സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്. തനിക്ക് സംഭവിച്ച അതി ക്ര മ ത്തിന് ശേഷം തന്റെ പേരും വ്യക്തിത്വവും അടിച്ചമർത്തപ്പെട്ടിരിക്കുകയാണെന്നും അതിജീവിത വ്യക്തമാക്കിയിരുന്നു. ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ലെന്നും നടി വെളിപ്പെടുത്തി.

അഞ്ച് വർഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതി ക്ര മ ത്തി നി ടയിൽ അടിച്ചമർത്ത പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് താൻ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശ്ശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്.

എന്നാൽ അപ്പോളൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു. എനിക്ക് വേണ്ടി സംസാരിക്കാൻ തന്റെ ശബ്ദം നിലയ്ക്കാതിരിക്കാൻ ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങൾ കേൾക്കുമ്പോൾ ഞാൻ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു എന്നായിരുന്നു നടിയുടെ കുറിപ്പ്.

ധൈര്യം എന്ന അടിക്കുറിപ്പോടെയായിരുന്നു പൃഥ്വിരാജ് നടിയുടെ കുറിപ്പ് പങ്കുവെച്ചത്. പൃഥ്വിരാജനെ കൂടാതെ താരങ്ങളായ, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആഷിക്ക് അബു, ബാബുരാജ്, അന്ന ബെൻ, ആര്യ, സ്മൃതി കിരൺ, സുപ്രിയ മേനോൻ പൃഥ്വിരാജ്, ഫെമിന ജോർജ്, മൃദുല മുരളി, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, ഐശ്വര്യ ലക്ഷ്മി എന്നിവരും ഐക്യദാർഡ്യമറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്.

ഇരയാക്കപ്പെടലിൽനിന്ന് അതിജീവനത്തിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് നടിയുടെ കുറിപ്പ് ആരംഭിക്കുന്നത്. ഈ യാത്രയിൽ തന്റെ പേരും വ്യക്തിത്വവും അടിച്ചമർത്തപ്പെട്ടു. എങ്കിലും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ടു വന്നു. കൂടെ നിന്ന എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.

നടിയുടെ വാക്കുകൾ:

ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര. അഞ്ചു വർഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിനടിയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാൻ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്.

എന്നാൽ, അപ്പോളൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു; എനിക്ക് വേണ്ടി സംസാരിക്കാൻ, എന്റെ ശബ്ദം നിലയ്ക്കാതിരിക്കാൻ. ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങൾ കേൾക്കുമ്പോൾ ഞാൻ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു. നീതി പുലരാനും തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാർക്കും ഉണ്ടാവാതെയിരിക്കാനും ഞാൻ ഈ യാത്ര തുടർന്നു കൊണ്ടേയിരിക്കും. കൂടെ നിൽക്കുന്ന എല്ലാവരുടെയും സ്‌നേഹത്തിനു ഹൃദയം നിറഞ്ഞ നന്ദി.

Advertisement