മലയാള സിനിമ എന്നെ അവഗണിക്കുന്നു, തുറന്നു പറഞ്ഞ് കവിയൂർ പൊന്നമ്മ

262

വർഷങ്ങളായി മലയാള സിനിമയിൽ തിളങ്ങിനിൽക്കുന്ന താരമാണ് കവിയൂർ പൊന്നമ്മ. പ്രേം നസീർ മുതൽ ഇപ്പോഴത്തെ യുവ തലമുറയിൽപ്പെട്ട നായകന്മാരുടെ വരെ അമ്മ വേഷം ചെയ്തു കൊണ്ട് സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് കവിയൂർ പൊന്നമ്മ. മലയാള സിനിമയിലെ അമ്മ എന്നു പറയുമ്പോൾ തന്നെ മലയാളികളുടെ മനസിലേയ്ക്ക് ഓടിയെത്തുന്നത് മറ്റാരുമല്ല, നമ്മുടെ സ്വന്തം കവിയൂർ പൊന്നമ്മയാണ്.

എല്ലാ കുട്ടികളും കവിയൂർ പൊന്നമ്മയ്ക്ക് ഉണ്ണികളാണ്. അതുകൊണ്ട് തന്നെ മലയാളത്തിലെ അമ്മ പട്ടം പദവി താരം നേരത്തെ സ്വന്തമാക്കി. മിക്ക ചിത്രങ്ങളിലും നടി അമ്മ വേഷത്തിൽ തന്നെയാണ് എത്തുന്നത്. അമ്മ എന്ന നെറ്റിപ്പട്ടം കിട്ടാൻ ഇതും ഒരു കാരണമായിട്ടുണ്ടെന്നും പറയാം.

Advertisements

ഇപ്പോൾ മലയാള സിനിമ തന്നെ അവഗണിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകി രംഗത്ത് വന്നിരിക്കുകയാണ് കവിയൂർ പൊന്നമ്മ. സിനിമയിൽ അവസരങ്ങൾ നഷ്ടമാകുമ്പോൾ, സിനിമ തന്നെ അവഗണിക്കുന്നു എന്നുള്ള പരാമർശം പൊതുവേ നടീനടന്മാർ മുന്നോട്ടു വയ്ക്കുന്ന ഒരു പരാതിയാണ്.

Also Read
നടിക്ക് പിന്തുണയും ഐക്യദാർഡ്യവുമായി പൃഥ്വിരാജും ടൊവിനോയും നിമിഷയും സുപ്രിയയും കുഞ്ചാക്കോ ബോബനും അടക്കമുള്ള താരങ്ങൾ

എന്നാൽ അങ്ങനെയൊരു അവഗണനയെക്കുറിച്ച് താൻ ഒരിക്കലും പറയാൻ ആഗ്രഹിക്കുന്നില്ലെന്ന് അവർ തുറന്നു പറഞ്ഞു.
സിനിമയിൽ അവഗണന എന്ന ഒരു കാര്യം തന്നെയില്ല. സിനിമ ഇല്ലാതായാൽ എന്നെ അവഗണിക്കുന്നു എന്ന വിലപിക്കൽ ശരിയല്ല. സിനിമ എന്നത് എല്ലാവർക്കും എപ്പോഴും ഉണ്ടാകുന്ന കാര്യമല്ല.

സിനിമയിൽ നിന്ന് പണം ലഭിക്കുമ്പോൾ അതിനനുസരിച്ച് പണം ചെലവാക്കിയാൽ നാളത്തേക്ക് ഉപകാരപ്പെടും. അവഗണന എന്നൊക്കെ പറയുന്നത് സ്വയമുള്ള തോന്നലാണ്. അങ്ങനെ അവഗണിക്കാനായി ഒരു ഗ്രൂപ്പ് ഒന്നും സിനിമയിൽ പ്രവർത്തിക്കുന്നില്ലല്ലോ. അതുകൊണ്ട് അവസരങ്ങൾ ഇല്ലാതാകുമ്പോൾ മലയാള സിനിമ എന്നെ അവഗണിച്ചു എന്ന് പറയുന്ന വിലപിക്കലിനോട് എനിക്ക് യോജിപ്പില്ലെന്നും നടി പറയുന്നു.

Also Read
അന്ന് അച്ഛനോളം, ഇന്ന് അമ്മയോളം ; മകളുടെ ചിത്രങ്ങൾ പങ്കുവെച്ച് അഭിമാനത്തോടെ നടൻ ഗിന്നസ് പക്രു

Advertisement