അങ്ങനെ ചെയ്യാനുള്ള കഴിവൊന്നും എനിക്കില്ല, എന്റെ ലക്ഷ്യം ഇതു മാത്രമാണ്: തുറന്ന് പറഞ്ഞ് നമിത പ്രമോദ്

110

പത്ത് വർഷത്തിൽ അധികമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താര സുന്ദരിയാണ് നടി നമിത പ്രമോദ്. മലയാളത്തിൽ മാത്രമല്ല തമിഴും തെലുങ്കും അടക്കമുള്ള അന്യ ഭാഷാ ചിത്രങ്ങളിലും താരം തന്റെ ശക്ഥമായ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

2011 ൽ പുറത്ത് വന്ന ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് താരം മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. ചിത്രത്തിൽ റിയ എന്ന കഥാപാത്രത്തെയായിരുന്നു നമിത അവതരിപ്പിച്ചത്. 2012 ൽ പുറത്ത് വന്ന പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെയാണ് നമിത നായികയായി എത്തുന്നത്. ഇതിന് ശേഷം നല്ല അവസരങ്ങൾ നടിയെ തേടി എത്തുകയായിരുന്നു.

Advertisements

മലയാളം കൂടാതെ തമിഴ്, തെലുങ്ക്, എന്നീ ഭാഷകളിലും അഭിനയിച്ചിരുന്നു. മലയാളത്തിലെ മുൻനിര യുവ താരങ്ങളുടെ നായികയാവാനും നമിതയ്ക്ക് കഴിഞ്ഞിരുന്നു. ഈശ്വോ, പ്രഫസർ ഡിങ്കൻ തുടങ്ങിയവയാണ് ഇനി വരനുള്ള നമിതയുടെ ചിത്രങ്ങൾ. സിനിമയിൽ എത്തിയിട്ട് 11 വർഷം പൂർത്തിയാക്കുകയാണ് നമിത പ്രമോദ് ഇപ്പോൾ.

2011 ജനുവരി 7 ന് ആയിരുന്നു ആദ്യം ചിത്രം തിയേറ്ററുകളിൽ എത്തിയത്. ഇപ്പോഴിത തന്റെ സിനിമ ജീവിതത്തെ കുറിച്ച് തുറന്നു പറയുകയാണ് നടി നമിത പ്രമോദ്. സിനമയിൽ അഭിനയം മാത്രമാണ് തന്റെ ലക്ഷ്യമെന്നാണ് നമിത പ്രമോദ്പറയുന്നത്.

ഇപ്പോഴും സിനിമയിൽ നിന്ന് പഠിച്ച് കൊണ്ട് ഇരിക്കുകയാണെന്നും കുറച്ച് നല്ല സിനിമകൾ ചെയ്യണം എന്നാണ് തന്റെ ആഗ്രഹമെന്നും 11 വർഷം പൂർത്തിയാക്കുന്ന വേളയിൽ പറയുന്നു. കേരള കൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നമിത് ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. ഒരുപാട് നല്ല സിനിമകളുടെ ഭാഗമാകണം എന്നാണ് തന്റെ ആഗ്രഹം. അല്ലാതെ ഏതെങ്കിലും ഒരു പ്രത്യേക ആർട്ടിസ്റ്റിന്റെ കൂടെ അഭിനയിക്കണം എന്ന ആഗ്രഹം ഒന്നുമില്ല.

സിനിമ നിർമ്മാണം, സ്‌ക്രിപ്റ്റ്, ഡയറക്ഷൻ മേഖലകളിലൊന്നും താല്പര്യം ഇല്ല. അത്തരം കാര്യങ്ങളിൽ ഒന്നും എനിക്ക് ഒരു കഴിവുമില്ല എന്നതാണ് സത്യം. ചിലർ സിനിമയിൽ അഭിനയിക്കുന്നത് ഡയറക്ഷന് വേണ്ടിയാകും. മറ്റ് ചിലർ ഡയറക്ഷൻ ചെയ്യുന്നത് അഭിനയിക്കാൻ വേണ്ടിയാകും. അങ്ങിനെ ഓരോ ആഗ്രഹങ്ങളുമായി സിനിമയിലേക്ക് വരുന്ന ഒരുപാട് ആളുകളുണ്ട്.

ഡയറക്ഷൻ എന്നത് നിസാര കാര്യം അല്ല. നല്ല കഷ്ടപ്പാടുണ്ട്. ഒരു ഷൂട്ടിങ്ങ് സെറ്റിനെ കൺട്രോൾ ചെയ്യാനുള്ള കഴിവൊന്നും എനിക്ക് ഇല്ല. എനിക്ക് അഭിനയം മാത്രമാണ് ലക്ഷ്യം. മറ്റ് ചിന്തകൾ ഒന്നും മനസിലേക്ക് വന്നട്ടില്ലെന്ന് നമിത കൂട്ടിച്ചേർത്തു. ട്രാഫിക്കിൽ അഭിനയിക്കുന്ന സമയത്തും ആ സിനിമ റിലീസ് ആകുമ്പോഴും ജനങ്ങൾ ചിത്രം വൻ വിജയമാക്കുമ്പോഴു തനിക്ക് ഒരു ഫീലിംഗ്‌സും ഇല്ലായുരുന്നു എന്നും നമിത പറയുന്നു.

കാരണം അതൊക്കെ സംഭവിക്കുമ്പോൾ താൻ ടീനേജ് പ്രായത്തിലായിരുന്നു, ഷൂട്ടിംഗ്, സിനിമ, അതൊക്കെ എന്താണെന്ന് പോലും അറിയില്ലായിരുന്നു. ട്രാഫിക്കിന് ശേഷം ഓർമയിലുള്ളത് നല്ല കാര്യങ്ങൾ മാത്രം ആണെന്നാണ് നടി പറയുന്നത്. കൂടാതെ താൻ ഓരോ സിനിമയിലൂടെ അഭിനം പടി പടിയായി പഠിച്ചു വരുന്ന ആളാണെന്നും നമിത പ്രമോദ് പറയുന്നു.

പുതിയ സിനിമകൾ ചെയ്യുമ്പോൾ ഇപ്പോഴു ഞാൻ ഓരോ കാര്യങ്ങൾ പഠിക്കുന്നുണ്ട്. തെറ്റുകളും കുറവുകളും ഒക്കെ ഇല്ലാതാക്കാനും ശ്രമിക്കുന്നുണ്ട്. ഇത് വരെ തന്റെ സിനിമകളിൽ ഹിറ്റുകളും അല്ലാത്തതുമായ ചിത്രങ്ങൾ സംഭവിച്ചിട്ടുണ്ട്. എല്ലാ സിനിമകളിലും തന്റെ ജോലി ഇഷ്ടത്തോടെയാണ് ചെയ്യുന്നത്. കൂടെ അഭിനയിക്കുന്നവർ, മറ്റ് സിനിമകളിലെ ആർട്ടിസ്റ്റുകൾ ഇവരുടെയൊക്കെ അഭിനയ രീതി ശ്രദ്ധിക്കാറുണ്ട്.

അതിൽ നിന്ന് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്നുണ്ടെന്നും നമിത പ്രമോദ് പറയുന്നു. നടൻ റഹ്മാനോട് ഒപ്പമായിരുന്നു നമിതയുടെ തുടക്കം. ട്രാഫിക്കിൽ റഹ്മാന്റെ മകളായിട്ട് ആയിരുന്നു നമിത പ്രമോദ് എത്തിയത്. 11 വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിച്ച് എത്തുകയാണ്. എതിരെ എന്ന ചിത്രത്തിലാണ ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്.

അതേ സമയം നല്ല വ്യക്തിത്വത്തിന് ഉടമയാണ് റഹ്മാൻ എന്നാണ് നമിത പറയുന്നത്. ട്രാഫിക്കിന്റെ ഷൂട്ടിങ്ങ് സമയത്ത് എന്റെ വീട്ടുകാർ ലൊക്കേഷനിൽ വന്നിരുന്നു. അവരോടൊക്കെ വളരെ സ്‌നേഹത്തോടെ അദ്ദേഹം കുറെ നേരം സംസാരിച്ചിരുന്നു. നല്ല ഒരു വ്യക്തിത്വമുള്ള ആളാണ് റഹ്മാൻ ഇക്ക എന്നും നമിത പ്രമോദ് പറയുന്നു.

Advertisement