മലയാളം ടെലിവിഷൻ പരമ്പരകളിൽ വ്യത്യ്സ്ത വേഷങ്ങൾ ചെയ്ത് പേരെടുത്ത നടിയാണ് മൃദുല വിജയ്. അതേ പോലെ തന്നെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ നടനാണ് യുവകൃഷ്ണ. ഇപ്പോഴിതാ മൃദുല വിജയിയും യുവ കൃഷ്ണയും വിവാഹിതരാവുകയാണ്.
ഇവരുടെ വിവാഹ നിശ്ചയം ആഘോഷപൂർവ്വം കഴിഞ്ഞിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ നിശ്ചയ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തിരുന്നു. അതേ സമയം പ്രമുഖ സീരിയൽ നടി രേഖാ രതീഷ് ആണ് ഇവരുടെ വിവാഹത്തിന് കാരണക്കാരിയായി തീർന്നതെന്ന് യുവയും മൃദുലയും വെളിപ്പെടുത്തിയരുന്നു.
ഇവരോട് വിവാഹത്തെക്കുറിച്ച് പറഞ്ഞത് രേഖ രതീഷായിരുന്നു. രണ്ടാളുടേയും സീരിയലിൽ രേഖയുണ്ടായിരുന്നു. രണ്ടാൾക്കും വിവാഹം ആലോചിച്ച് കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. അപേപോൾ നിങ്ങൾക്ക് വിവാഹം കഴിച്ചു കൂടെയെന്ന് രേഖാ രതീഷ് ചോദിക്കുകയായിരുന്നു.
ഒരുദിവസം കൊണ്ടായിരുന്നു ഇവരുടെ വിവാഹം തീരുമാനമായി മാറിയത്. സ്റ്റാർ മാജിക്കിലേക്ക് എത്തിയപ്പോൾ ആ യിരുന്നു വിവാഹ വിശേഷങ്ങൾ ഇവർ പങ്കുവെച്ചത്. ഇവരുടെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം നേരത്തെ തന്നെ വൈറലായി മാറിയതാണ്.
വിവാഹത്തിന് മുന്നോടിയായാണ് ഇവർ യൂട്യൂബ് ചാനൽ തുടങ്ങിയത്. രേഖ രതീഷ് ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് പറഞ്ഞുവെന്ന് അറിയിച്ച് യുവ മെസ്സേജ് അയച്ചിരുന്നു. എന്ത് മറുപടിയാണ് നൽകിയതെന്ന് ചോദിച്ചപ്പോൾ ഒന്നും പറഞ്ഞില്ലെന്നായിരുന്നു മൃദുല പറഞ്ഞത്.
അങ്ങനെയാണ് ഞങ്ങൾ ഇരുവരും കാര്യങ്ങളെക്കുറിച്ച് സംസാരിച്ചത്. ഒരുദിവസം കൊണ്ട് തന്നെ കാര്യങ്ങളെല്ലാം സംസാരിച്ചിരുന്നു. പിന്നീടാണ് ജാതകം ചോദിച്ച് മൃദുലയുടെ അച്ഛനെ വിളിച്ചത്. ജാതകം ചേരുമെന്ന് മനസ്സിലായതോടെ എൻഗേജ്മെന്റ് നടത്താനായി തീരുമാനിച്ചത്. വെറും 10 ദിവസം കൊണ്ടാണ് കാര്യങ്ങളെല്ലാം തീരുമാനമായതെന്ന് ഇരുവരും പറഞ്ഞിരുന്നു.
അതേ സമയം സ്റ്റാർ മാജിക്കിലേക്ക് എത്തിയപ്പോഴുള്ള വിശേഷങ്ങളാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. മൃദുലയും യുവയും പൊളിച്ചടുക്കിയെന്നായിരുന്നു എല്ലാവരും ഒരുപോലെ പറഞ്ഞത്. വിവാഹ ശേഷവും മൃദുല അഭിനയ രംഗത്ത് സജീവമായിരിക്കുമെന്നും യുവ പറഞ്ഞിരുന്നു. ഈ മറുപടിക്ക് കൈയ്യടിച്ച് ആരാധകരും എത്തിയിരുന്നു.
യുവയുടെ യഥാർത്ഥ പേര് ഉണ്ണിക്കൃഷ്ണൻ എൻകെ എന്നാണ്. നിന്റെ യഥാർത്ഥ പേര് മൃദുലയോട് പറഞ്ഞിരുന്നോയെന്നായിരുന്നു സ്റ്റാർ മാജിക്കിൽ വെച്ച് നോബി യുവയോട് ചോദിച്ചത്. ഉണ്ണ്യേട്ടനെന്നാണ് മൃദുല യുവയെ വിളിക്കുന്നത്്. സ്നേഹം കൂടുമ്പോൾ കുഞ്ഞാ, കുഞ്ഞാപ്പിയെന്ന് വിളിക്കാറുണ്ട്. ചേട്ടൻ സ്നേഹം കൂടുമ്പോൾ തന്നെ വിളിക്കുന്ന പേരുകളെക്കുറിച്ചും മൃദുല പറഞ്ഞിരുന്നു.
പല്ലിക്കുഞ്ഞ്, മുട്ടത്തോട്, കുള്ളിപ്പാറു ഇങ്ങനെയൊക്കെയാണ് എന്നെ വിളിക്കുന്നതെന്നായിരുന്നു മൃദുല പറഞ്ഞത്. എല്ലാവരും മുത്തേ പൊന്നോയെന്നൊക്കെ വിളിക്കുമ്പോൾ വറൈറ്റിക്ക് വേണ്ടിയാണ് താൻ ഇങ്ങനെ വിളിക്കുന്നതെന്നായിരുന്നു യുവ പറഞ്ഞത്. ആ മുഖത്ത് നോക്കി എങ്ങനെയാണ് ഇതൊക്കെ
വിളിക്കുന്നതെന്നായിരുന്നു അനു ഉൾപ്പടെയുള്ളവർ ചോദിച്ചത്.
പല്ലിയെന്നൊക്കെ വിളിച്ചാണോ ഇവൻ കിസ് ചെയ്യുന്നതെന്നായിരുന്നു നോബി ചോദിച്ചത്. ഈ മുഖം നോക്കിയേ, താൻ പറഞ്ഞത് പോലെ തോന്നുന്നില്ലേയെന്നായിരുന്നു യുവ ചോദിച്ചത്. എന്നാണ് വിവാഹമെന്ന് ചോദിച്ചപ്പോൾ 6 മാസം കഴിഞ്ഞിട്ട് എന്നായിരുന്നു ഇരുവരും പറഞ്ഞത്.