ഭർത്താവിന്റെ ആ സ്വഭാവം ജീവിതം തകർത്തു, കാക്കകുയിലിൽ ലാലേട്ടന്റെ നായികയായി എത്തിയ ഈ സുന്ദരിയെ ഓർമ്മയില്ലേ, താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

193

മലയാളത്തിന്റെ താരരാജാവ് മഹൻലാലിനെ നായകനാക്കി സൂപ്പർ ഡയറക്ടർ പ്രിയദർശൻ ഒരുക്കിയിട്ടുള്ള നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ ഒന്നാണ് കാക്കകുയിൽ. മോഹൻലാൽ മുകേഷ് കോമ്പോയിലെ കൗണ്ടറുകളും രസകരമായ അഭിനയവുമാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത.

എത്ര കണ്ടാലും മടുപ്പ് തോന്നാത്ത പാട്ടുകളും കോമഡി രംഗങ്ങളും കൊണ്ട് സമ്പന്നമായ ഈ സിനിമ. പ്രിയ ദർശൻ സിനിമകളെ സ്‌നേഹിക്കുന്നവർ ഏറ്റവും കൂടുതൽ വീണ്ടും വീണ്ടും കാണുന്ന സിനിമകളിൽ ഒന്നാണ്. മോഹൻലാൽ, മുകേഷ്, നെടുമുടി വേണു, കവിയൂർ പൊന്നമ്മ, കൊച്ചൻ ഹനീഫ, ജഗദീഷ് തുടങ്ങി വലിയൊരു താരനിര തന്നെ ഈ സിനിമയിൽ അണിനിരന്നിരുന്നു.

Advertisements

ബോളിവുഡിൽ നിന്നെത്തിയ പുതുമുഖ നടി അർസൂ ഗോവിത്രികർ ആയിരുന്നു മോഹൻലാലിന്റെ നായിക ആയി ഈ ചിത്രത്തിൽ എത്തിയത്. കാക്കകുയിലിന് ശേഷം ഒരു മലയാള സിനിമയിലും അർസൂ അഭിനയി ച്ചിട്ടില്ല. അർസൂ അഭിനയത്തിലേക്ക് ചുവടുവെച്ചതും കാക്കകുയിലിലൂടെയായിരുന്നു. പൂച്ചകണ്ണുകളുമായി വെണ്ണക്കൽ ശിൽപം പോലെ തിളങ്ങിയ പ്രിയദർശന്റെ നായികയെ വർഷങ്ങൾക്ക് ശേഷം സോഷ്യൽ മീഡിയ യിലൂടെ കണ്ടെത്തിയിരിക്കുകയാണ് ആരാധകർ.

നടി എന്നതിലുപരി ഒരു മോഡൽ കൂടിയാണ് അർസൂ. നാൽപത്താറുകാരിയായ അർസൂ മഹാരാഷ്ട്രയിലെ റായ്ഗഡിലെ പൻവേലിൽ ഒരു ചിത്പവൻ ബ്രാഹ്മണ കുടുംബത്തിലാണ് ജനിച്ചത്. താരത്തിന്റെ മൂത്ത സഹോദരി അദിതി ഗോവിത്രികർ മികച്ച ഒരു നടിയും മോഡലും കൂടിയാണ്. അറ്‌സൂ വിവാഹം ചെയ്തത് ബിസിനസ് ഉദ്യോഗസ്ഥനായ സിദ്ധാർത്ഥ് സഭർവാളിനെ ആണ്.

Also Read
വയസ്സ് വെറും 25, ആസ്തി ആറര കോടി, താൻ തന്നെ ഞെട്ടിപ്പോയെന്ന് നടി മമിത ബൈജു

ഇരുവർക്കും അഷ്മാൻ എന്നൊരു മകനും കൂടിയുണ്ട്. എന്നാൽ കുടുംബ ബന്ധത്തിലെ താളപ്പിഴകൾ മൂലം അർസൂ തന്റെ ഭർത്താവിനെതിരെ 2019ൽ ഗാർഹിക പീ ഡ ന കേസ് ഫയൽ ചെയ്യുകയും തുടർന്ന് ഇരുവരും വിവാഹ മോചിതരാകുകയും ചെയ്തു. മദ്യപാന ശീലത്തെച്ചൊല്ലിയുള്ള തർക്കം രൂക്ഷമായതാണ് വിവാഹ മോചനത്തിൽ കലാശിച്ചത്.

ഇരുവരുടെയും മകൻ താരത്തിന് ഒപ്പമാണ് കഴിയുന്നത്. സഹോദരി അദിതി ഗോവിത്രിക്കർ വഴിയാണ് സിനിമയിലേക്ക് അർസൂ എത്തിയത്. ചില പരസ്യങ്ങളിൽ മോഡലായും അർസൂ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഹൃതിക് റോഷനൊപ്പമുള്ള താരത്തിന്റെ പരസ്യം ഏറെ ശ്രദ്ധ നേടിയിരുന്നു.

കാക്കകുയിലിന് ശേഷം നിരവധി ചിത്രങ്ങളിലും ഏക് ലഡ്കി അഞ്ജനി സി, ഘർ ഏക് സപ്ന, സിഐഡി, നാഗിൻ 2 എന്നീ പരമ്പരമ്പരകളിലും അഭിനയിച്ചു. ഏറ്റവും ഒടുവിലായി താരം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത് നാ?ഗിൻ 2വിലൂടെയാണ്. സിനിമയിൽ സജീവമല്ലെങ്കിലും കുടുംബവിശേഷങ്ങളെല്ലാം അർസൂ സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുണ്ട്.

അതേ സമയം 2001ൽ തിയേറ്ററുകളിലെത്തിയ ഈ സൂപ്പർ സിനിമയ്ക്ക് തിരക്കഥ ഒരുക്കിയതും പ്രിയദർശൻ തന്നെ ആയിരുന്നു. ജോലിതേടി ബോംബെയിൽ എത്തിയ ശിവരാമൻ എന്ന മോഹൻലാൽ കഥാപാത്രം പഴയ സുഹൃത്ത് ഗോവിന്ദൻകുട്ടിയെന്ന മുകേഷ് കഥാപാത്രത്തെ കണ്ടുമുട്ടുന്നു. ജീവിക്കാൻ ഗതിയില്ലാതെ അവർ കൊച്ചിൻ ഹനീഫയുടെ സംഘത്തിൽ ചേർന്ന് ഒരു ബാങ്ക് കൊള്ളയിൽ പങ്കുചേരുന്നു.

അതോടെ കിടപ്പാടവും നഷ്ടപ്പെടുന്ന അവർ ബോംബെയിലെ സമ്പന്നരായ മലയാളി തമ്പുരാനും ഭാര്യ ലക്ഷ്മി ഭായി തമ്പുരാട്ടിയും മാത്രം താമസിക്കുന്ന വീട്ടിൽ അമേരിക്കയിൽ നിന്ന് വർഷങ്ങൾക്ക് ശേഷം വന്ന കൊച്ചുമകൻ കുഞ്ഞുണ്ണി എന്ന പേരിൽ കടന്നുകൂടുന്നു. കുഞ്ഞുണ്ണിയായി വന്നപ്പോൾ ശിവരാമന്റെ ശബ്ദവും ഗോവിന്ദൻ കുട്ടിയുടെ സ്പർശനവുമാണ് വൃദ്ധദമ്പതികൾ കുഞ്ഞുണ്ണിയുടേതായി അനുഭവിച്ചത്.

Also Read
അന്ന് ആ മുലക്കച്ച കെട്ടി അഭിനയിച്ചുരന്നെങ്കിൽ ഞാൻ സൂപ്പർ നായിക ആയേനെ, ഭർത്താവ് വരെ നിർബന്ധിച്ചിരുന്നു: വെളിപ്പെടുത്തലുമായി രമാ ദേവി

അതിനാൽ കുഞ്ഞുണ്ണിയുടെ ശബ്ദവും ശരീരവുമായി ഇരുപേർക്കും എപ്പോഴും ഒരുമിച്ച് നിൽക്കേണ്ടതായി വരുന്നു. അമേരിക്കയിൽ നിന്ന് വന്ന കുഞ്ഞുണ്ണിയുടെ കാമുകി രാധികയിൽ നിന്ന് കുഞ്ഞുണ്ണി മരിച്ച് പോയി എന്ന സത്യം മനസിലാക്കിയ തമ്പുരാൻ കുഞ്ഞുണ്ണിയുടെ മരണം താങ്ങാൻ ശക്തിയില്ലാത്ത ഭാര്യയെ രക്ഷിക്കാൻ തന്നോട് കാട്ടിയ സ്‌നേഹമോർത്ത് ശിവരാമനേയും ഗോവിന്ദൻ കുട്ടിയേയും കുഞ്ഞുണ്ണിയായി തന്നെ സ്വീകരിക്കുന്നതുമാണ് സിനിമയുടെ കഥ.

Advertisement