സിനിമാ താരമായെത്തി പിന്നീട് മലയാളം മിനി സ്ക്രീനിന്റെ പ്രിയ നടിയായി മാറിയ താരമാണ് ധന്യ മേരി വർഗീസ്. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു ദ്യയുടെ വിവാഹം. വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേളയെടുത്ത ധന്യ മേരി വർഗീസ് പിന്നീട് സീരിയലുകളിലേക്ക് തിരിച്ചെത്തുതകയായിരുന്നു.
ഇപ്പോൾ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരദനമ്പതിമാരാണ് ജോൺ ജേക്കബ്ബും ധന്യ മേരി വർഗീസും. 2012 ലായിരുന്നു ജനുവരി ഒൻപതിനായിരുന്നു ധന്യ മേരി വർഗീസും ജോൺ ജേക്കബ്ബും തമ്മിൽ വിവാഹിതരാവുന്നത്. പക്കാ അറേഞ്ച്ഡ് മ്യാരേജ് ആണെങ്കിലും വിവാഹത്തിന് മുൻപ് ഇരുവരും പരിചയപ്പെട്ടിരുന്നു.
വർഷങ്ങൾക്ക് മുൻപ് ഒരു ചാനൽ പരിപാടിയിൽ വെച്ചാണ് ജോണും ധന്യയും ആദ്യമായി തമ്മിൽ കാണുന്നത്. പിന്നീട് ഒരു സ്റ്റേജ് ഷോ യുമായി ബന്ധപ്പെട്ട ഡാൻസ് പ്രാക്ടീസിനിടെയാണ് പരിചയപ്പെടുന്നത്.
അധികം വൈകാതെ യുഎസിലേക്കുള്ള യാത്രയിലും ഇരുവരും ഒന്നിച്ചായിരുന്നു.
അങ്ങനെ സുഹൃത്തുക്കളായി. യുഎസി ലേക്കുള്ള ആ യാത്ര 35 ദിവസത്തോളം നീണ്ടതായിരുന്നു. അവിടെ നിന്നുമാണ് കൂടുതൽ അടുത്തതും ഇഷ്ടത്തിലാവുന്നതും. ജോൺ തന്നെ പ്രൊപ്പോസ് ചെയ്തെങ്കിലും വീട്ടിൽ ചോദിക്കാനാണ് പറഞ്ഞതെന്ന് മുൻപ് പ്രണയത്തെ കുറിച്ചുള്ള ചോദ്യത്തിന് ഒരു അഭിമുഖത്തിൽ ധന്യ വെളിപ്പെടുത്തിയിരുന്നു.
വീട്ടുകാർക്ക് കൂടി ഈ ബന്ധത്തിൽ എതിർപ്പില്ലാതെ വന്നതോടെ ഇരുവീട്ടുകാരുടെയും സമ്മതത്തോടെ വിവാഹം കഴിക്കുകായിരുന്നു. സോഷ്യൽ മീഡിയ പേജുകളിൽ സജീവമായി പോസ്റ്റുകൾ ഇടാറുള്ള ജോൺ ഏറ്റവും പുതിയതായി വിവാഹ വാർഷികത്തെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ്.
ഭാര്യ ധന്യയെ ചേർത്ത് നിർത്തി നിൽക്കുന്ന ഫോട്ടോസിനൊപ്പമാണ് ആ ദിവസത്തിന്റെ പ്രത്യേകത കൂടി വെളിപ്പെടുത്തിയത്. പരസ്പരം സ്നേഹിക്കാനും, ജീവിക്കാനും, കട്ടക്ക് കൂടെ നിൽക്കാനും തുടങ്ങിയിട്ട് ഇന്നേക്ക് 9 വർഷം ആയി. ഈ മനോഹര ജീവിതം നൽകിയതിന് ദൈവത്തിന് നന്ദി.
എന്നുമാണ് ഫോട്ടോയ്ക്ക് ജോൺ നൽകിയ ക്യാപ്ഷൻ. ഒൻപത് വർഷത്തെ ദാമ്പ ത്യം പൂർത്തിയാക്കുന്നതിനൊപ്പം ഇരുവർക്കുമൊപ്പം ഒരു മകൻ കൂടിയുണ്ട്. ലോക്ഡൗണിൽ മകന്റെ പിറന്നാൾ ആഘോഷിച്ച വീഡിയോ വൈറലായിരുന്നു.
താരദമ്പതിമാർ എന്നും ഇതുപോലെ സന്തുഷ്ടരായി ജീവിക്കണമെന്ന് പറഞ്ഞ് ആശംസകളുമായി ആരാധകരും സുഹൃത്തുക്കളുമെല്ലാം കമന്റുമായി എത്തിയിരുന്നു.