ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പരയായ സാന്ത്വനം മലയാളി മിനി സ്‌ക്രീൻ പ്രേക്ഷകരിലേക്ക് പുത്തൻ കാഴ്ച വിസ്മയമൊരുക്കി എത്തിയ സീരിയലാണ്. ഇതിനോടകം നൂറ് എപ്പിസോഡുകൾ പിന്നിട്ട സാന്ത്വനത്തിന് ആരാധകകർ നിരവധിയാണ്.
തമിഴിൽ ഹിറ്റായി മാറിയ പാണ്ഡ്യൻ സ്റ്റോർസിന്റെ ഔദ്യോഗിക റീമേക്ക് കൂടിയാണ് സാന്ത്വനം. സ്റ്റാർ വിജയിലാണ് പാണ്ഡ്യൻ സ്റ്റോർസ് സംപ്രേക്ഷണം ചെയ്യുന്നത്. ഇതിന് പിന്നാലെയാണ് സാന്ത്വനം മലയാളി പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. അതേസമയം വാനമ്പാടിക്ക് പിന്നാലെയാണ് സാന്ത്വനം എഷ്യാനെറ്റിൽ സംപ്രേക്ഷണം ആരംഭിച്ചത്.
പ്രശസ്ത ചലച്ചിത്ര നടി ചിപ്പിയാണ് സാന്ത്വനത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അമ്മ മനസ്സിന്റെ കരുതലുമായി ഒരു ഏടത്തിയമ്മ എന്ന വിശേഷണത്തോടെയാണ് മിനിസ്‌ക്രീൻ സീരിയൽ പ്രേക്ഷകരിലേക്ക് ചിപ്പിയെ അവതരിപ്പിച്ചിരിക്കുന്നത്. സാജൻ സൂര്യയാണ് നായകനായി എത്തുന്നത്.
ശാസിച്ചും സ്‌നേഹിച്ചും ഒരച്ഛന്റെ വാത്സല്യം നൽകി ഒരു ഏട്ടൻ എന്ന വിശേഷണത്തോടെയാണ് സീരിയലെത്തുന്നത്. കുടുംബ ബന്ധങ്ങളുടെ തീവ്രതയും ഇഷ്ടങ്ങളും പിണക്കങ്ങളും പ്രണയവും തുടങ്ങി എല്ലാ ചേരുവകളും കോർത്തിണക്കിയ ഒരു കുടുബ പരമ്പരയാണ് സാന്ത്വനം.
അതേ സമയം സ്വാന്തനത്തിൽ അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഗോപിക അനിൽ എന്ന നടിയാണ്. മികച്ച പ്രകടനമാണ് ഗോപിക അഞ്ജലിയായി നടത്തുന്നത്. ബാലേട്ടൻ എന്ന ബ്ലോകബസ്റ്റർ സിനിമയിൽ മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ മകളായി അഭിനയിച്ച കൊച്ചുസുന്ദരിയാണ് ഗോപിക.
ഗോപികയുടെ സഹോദരി കീർത്തന അനിലും സീരിയലുകളിൽ അഭിനയിക്കാറുണ്ട്. ഗോപിക പ്രൊഫഷൻ കൊണ്ട് ഒരു ഡോക്ടർ കൂടെയാണ്. ഗോപികയുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
അതേ സമയം സാന്ത്വനത്തിൽ അഞ്ജലിക്ക് ഡബ്ബ് ചെയ്യുന്നത് തിരുവനന്തപുരം സ്വദേശിയും, ഡബ്ബിങ് ആർട്ടിസ്റ്റുമായ പാർവതി പ്രകാശ് ആണെന്ന് അടുത്തിടെ ഗോപിക പറഞ്ഞിരുന്നു.
തന്റെ അഞ്ജലിയെ പ്രേക്ഷകർ സ്വീകരിച്ചു എങ്കിൽ അതിന്റെ പകുതി ക്രെഡിറ്റ് പാർവതിക്ക് ഉള്ളത് ആണെന്നും ഗോപിക പറഞ്ഞിരുന്നു. സ്റ്റേറ്റ് അവാർഡ് ജേതാവായ പാർവതി നിരവധി കഥാപത്രങ്ങൾക്ക് ആണ് ശബ്ദം നൽകി വരുന്നത്. മികച്ച നർത്തകി കൂടിയായ പാർവതി സോഷ്യൽ മീഡിയയിൽ സജീവ വ്യക്തിത്വം ആണ്.
സാന്ത്വനത്തിൽ മാത്രമല്ല കണ്ണന്റെ രാധ എന്ന സീരിയലിലും പൗർണമിത്തിങ്കളിൽ പൗർണമിക്കും പാർവ്വതി ഡബ്ബ് ചെയ്യുന്നുണ്ട്.