കോടതിയിൽ നേരിട്ട് ഹാജരാകണം: ആന്റണി പെരുമ്പാവൂരിനും ഡിനിക്കും ഫളവേഴ്സ് ടിവി അധികൃതർക്കും എട്ടിന്റെ പണികൊടുത്ത് കൂടത്തായി ജോളിയുടെ മക്കൾ

28

ഏറെ കോളിളക്കം സൃഷ്ടിച്ച കൂടത്തായ് കേസ് ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമകളുടെയും സീരിയലിന്റെയും നിര്‍മ്മാതാക്കളോട് നേരിട്ട് ഹാജരാകാന്‍ കോടതി നോട്ടീസ്. താമരശ്ശേരി മുന്‍സിഫ് കോടതിയാണ് നോട്ടീസ് പുറപ്പെടുവിച്ചത്. കേസിലെ മുഖ്യപ്രതിയായ ജോളിയുടെ മക്കള്‍ നല്‍കിയ പരാതിയിലാണ് കോടതിയുടെ നടപടി.

ജനുവരി 13 ന് ആശീര്‍വാദ് സിനിമാസ് ഉടമ ആന്റണി പെരുമ്പാവൂര്‍, വാമോസ് പ്രൊഡക്ഷന്‍സ് ഉടമ ഡിനി ഡാനിയല്‍, ഫ്‌ളവേര്‍സ് ടിവി തുടങ്ങിയ കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചു. അഡ്വക്കറ്റ് മുഹമ്മദ് ഫിര്‍ദൗസ് ആണ് ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്. ഫ്‌ളവേഴ്‌സ് ചാനലിന്റെ പുതിയ സീരിയലായ കൂടത്തായ് 13ാം തിയ്യതി സംപ്രേക്ഷണം ചെയ്യാനിരിക്കെയാണ് കോടതി നടപടി.

Advertisements

മോഹന്‍ലാലിനെ നായകനാക്കി ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മ്മിക്കുന്നു എന്ന വാര്‍ത്തയാണ് ആദ്യം പുറത്തുവന്നത്. തൊട്ടുപിന്നാലെ ഒരു ദിവസം മുമ്പ് തന്നെ ചിത്രം പ്രഖ്യാപിച്ച നടി ഡിനി ഡാനിയേലും രംഗത്തെത്തി.

ഇതിനിടെ കുടത്തായ് സംഭവം സിനിമയാക്കരുതെന്ന് അവശ്യപ്പെട്ടുകൊണ്ട് ആന്റണി പെരുമ്പാവൂരും നടിയും അടക്കമുള്ളവര്‍ക്കെതിരെ പരാതിയുമായി അഭിഭാഷകനായ ശ്രീജിത്ത് പെരുമന രംഗത്ത് എത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടി മുക്തയെ പ്രധാന കഥാപാത്രമാക്കി കൂടത്തായ് എന്ന പരമ്പര ഫളവേഴ്‌സ് ആരംഭിക്കാന്‍ തീരുമാനിച്ചത്.

Advertisement