ആ സംഭവം സുരേഷ് ഗോപിയെ ഒരുപാട് വേദനിപ്പിച്ചു, ഫ്രണ്ട്‌സിൽ നിന്നുള്ള നടന്റെ പിന്മാറ്റത്തിന് കാരണം വെളിപ്പെടുത്തി സിദ്ധിഖ്

10364

ജയറാം, മുകേഷ്, ശ്രീനിവാസൻ കൂട്ടികെട്ടിൽ പിറന്ന ചിരി ചിത്രമാണ് ഫ്രണ്ട്‌സ്. സൗഹൃദത്തിന്റെ ആഴവും പരപ്പും പ്രണയവും ഉദ്വേഗ നിമിഷങ്ങളും കോർത്തിണക്കി ചെയ്ത ഫാമിലി എന്റർടെയ്‌നറായ ഫ്രണ്ട്‌സ് എന്ന ചിത്രം ഇന്നും ആരാധകരുടെ മനസിൽ നിറഞ്ഞു നിൽക്കുകയാണ്. സിദ്ധിഖ് ആണ് സൂപ്പർ ഹിറ്റ് ചിത്രം സംവിധാനം ചെയ്തത്. ലാൽ നിർമ്മാണത്തിലും കൈവെച്ചു.

ചിത്രത്തിൽ ജയറാം പകരക്കാരൻ ആയിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ സിദ്ധിഖ്. ആദ്യം ചിത്രത്തിന് വേണ്ടി തീരുമാനിച്ചത് സുരേഷ് ഗോപിയെയായിരുന്നുവെന്നും അദ്ദേഹം തുറന്ന് പറയുന്നു. ഒരു തെറ്റിദ്ധാരണയുടെ പുറത്താണ് സുരേഷ് ഗോപി ചിത്രത്തിൽ നിന്നും പിന്മാറാൻ ഇടയാക്കിയതെന്നും സിദ്ധിഖ് കൂട്ടിച്ചേർത്തു.

Advertisements

Also read; സിനിമയോട് വിട പറഞ്ഞത് ഇതിന് ആയിരുന്നു, സ്ത്രീകൾക്ക് ഇത് അത്യാവശ്യം, പുതിയ വെളിപ്പെടുത്തലുമായി പ്രിയ നടി മന്യ

സിദ്ധിഖ് കാരണം പറയുന്നത് വായിക്കാം;

ഫ്രണ്ട്‌സ് സിനിമയ്ക്ക് കാർഡ് അടിക്കണം, അതിനായി മുകേഷും സുരേഷ് ഗോപിയും ശ്രീനിവാസനും കൂടിയുള്ള ഒരു ഫോട്ടോ എടുക്കണമായിരുന്നു. സുരേഷ് ഗോപിയെ നടുവിൽ നിർത്തി മറ്റ് രണ്ടുപേരെയും ചേർത്തുനിർത്തി എടുക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. പക്ഷേ ഫോട്ടോ എടുക്കാനായി മൂന്ന് പേരെയും ഒരുമിച്ച് കിട്ടിയില്ല. മൂന്നുപേരും മൂന്നിടത്തായതാണ് പ്രതിസന്ധിയുണ്ടാക്കിയത്.

കാർഡ് അടിക്കേണ്ട ദിവസം എത്തി, പക്ഷേ നമുക്കിതുവരെ ഫോട്ടോ എടുക്കാൻ പറ്റിയിട്ടില്ലല്ലോ എന്ന് ലാൽ പറയുന്നു. സമയം പോകുന്നു, തിയറ്ററിന് കാർഡ് അയക്കണം, എന്തുചെയ്യുമെന്ന് ആശങ്ക, അങ്ങനെയാണെങ്കിൽ നമുക്ക് വരപ്പിക്കാം എന്ന് ഞാൻ ലാലിനോട് പറഞ്ഞു. സുരേഷ് ഗോപി മുകേഷിനെയും ശ്രീനിവാസനെയും കെട്ടിപ്പിടിച്ച് നിൽക്കുന്ന ഒരു കാർഡ് വരക്കാമെന്ന് തീരുമാനിച്ചു.

ശേഷം, ഒരു കാർട്ടൂണിസ്റ്റിനെ കൊണ്ട് ചിത്രം വരപ്പിച്ചു. പക്ഷെ സത്യാവസ്ഥ എന്തെന്നാൽ വരച്ചതിൽ ആരെയും കണ്ടാൽ മനസ്സിലാവുന്നില്ല. പക്ഷേ വെറെ ആളെകൊണ്ട് വരപ്പിക്കാനും സമയമില്ല. കാരണം അടുത്ത ദിവസം പ്രിന്റിംഗിന് പോയാലെ കാർഡ് കിട്ടുള്ളൂ. പെട്ടന്ന് അയച്ചാലേ വിഷുവിന് മുമ്പ് എല്ലാവർക്കും എത്തൂ എന്ന് പറഞ്ഞ് ലാൽ കൂടുതൽ ടെൻഷനിലായി.

അങ്ങനെയാണെങ്കിൽ എല്ലാവരുടെയും ഫോട്ടോയുടെ താഴെ പേര് എഴുതാമെന്ന് തീരുമാനിച്ചു. പക്ഷേ, പ്രിന്റിൽ ആദ്യം മുകേഷ് ആയിരുന്നു. അതിനാൽ മുകേഷ്, സുരേഷ് ഗോപി, ശ്രീനിവാസൻ ഇങ്ങനെയാണ് എഴുതിയത്. ഈ കാർഡ് ആരോ കൊണ്ട് പോയി സുരേഷ് ഗോപിയെ കാണിച്ചു. സത്യത്തിൽ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. നീയല്ല മെയിൻ റോൾ മുകേഷ് ആണെന്ന് പറഞ്ഞുകൊടുത്തു.

എന്നാൽ സുരേഷ് ആകട്ടെ, ഞങ്ങളെ വിളിച്ച് ചോദിച്ചതുമില്ല. ഇത് സുരേഷിനെ വല്ലാതെ വേദനിപ്പിക്കുകയും ചെയ്തു. അന്ന് മമ്മൂക്ക, ലാൽ, സുരേഷ് എന്നീ മൂന്ന് പേരും ഏതാണ്ട് ഒപ്പം നിൽക്കുന്ന വിധത്തിലായിരുന്നു. ഡേറ്റ് പറയാൻ വേണ്ടി ചെല്ലുമ്പോൾ സുരേഷ് പറഞ്ഞു നമുക്കത് ആലോചിക്കണം, ഈ വിഷുവിന് ചെയ്യാൻ പറ്റില്ലെന്നെന്നും പറഞ്ഞു. വിഷുവിന് തിയ്യറ്റർ ഒക്കെ ബുക്ക് ചെയ്തു കാർഡൊക്കെ അയച്ചെന്നും പറഞ്ഞു.

അതിന് മുമ്പ് ഞാൻ ഷാജി കൈലാസിന്റെ ഒരു പടം ഏറ്റുപോയി. അതിനകത്ത് അഭിനയിക്കണമെന്ന് പറഞ്ഞ് സുരേഷ് ഗോപി തീർത്തും പറഞ്ഞു. അത് കഴിഞ്ഞിട്ട് വേണമെങ്കിൽ നമുക്ക് ആലോചിക്കാമെന്ന് സുരേഷ് പറഞ്ഞത്. ലാൽ ഇത് വന്ന് പറഞ്ഞപ്പോൾ അടുത്ത സിനിമയിൽ സുരേഷിനെ കാസ്റ്റ് ചെയ്യാമെന്ന് തീരുമാനിച്ചു. ഈ സിനിമയിൽ വേണ്ട എന്ന് ഞാനും പറഞ്ഞു.

ഇക്കാര്യം സുരേഷിനോട് പറഞ്ഞപ്പോൾ ആള് അത് ഒക്കെ പറയുകയും ചെയ്തു. അന്ന് ആള് ഇത്തിരി ഗൗരവത്തിലായിരുന്നു. പിന്നെ ഉള്ള ചോദ്യം ആര് ആ റോൾ ആര് ചെയ്യുമെന്നായിരുന്നു. കഥയിൽ കുറച്ച് മാറ്റംവരുത്തിയാൽ ജയറാം ഈ കഥാപാത്രത്തിന് ശരിയാകുമെന്ന് തോന്നി.

ഞങ്ങളുടെ ആദ്യ സിനിമ റാംജി റാവ് സ്പീക്കിംഗിൽ അദ്ദേഹത്തെ സമീപിക്കുകയും ചെയ്തു. ജഗതി ചേട്ടൻ അഭിനയിച്ച റോളിൽ ഇന്നസെന്റിനെയാണ് അന്ന് കാസ്റ്റ് ചെയ്തത്. ഇന്നസെന്റ് ചേട്ടനോട് സുരേഷ് ഗോപി മാറിയ കാര്യവും അറിയിച്ചു. പകരം ജയറാമാണ് മനസ്സിൽ, പക്ഷെ ഡേറ്റ് കിട്ടുമോ എന്നറിയില്ലെന്നും പറഞ്ഞു. അപ്പോൾ ജയറാമിന്റെ പടത്തിലാണ് ഇന്നസെന്റ് അഭിനയിച്ചുകൊണ്ടിരുന്നത്. ജയറാമിനോട് ഇന്നസെറ്റ് ചേട്ടനാണ് ജനുവരിയിൽ ഡേറ്റ് ഉണ്ടാവുമോ എന്ന് ചോദിച്ചത്.

സുരേഷ് ചെയ്യേണ്ടതായിരുന്നു ഡേറ്റ് ഇല്ലാത്തത് മൂലം നിന്നെ വെച്ച് ചെയ്യാമെന്ന് അവർ ആലോചിക്കുന്നു, താൽപര്യം ഉണ്ടോ എന്നും ഇന്നസെന്റ് ജയറാമിനോട് ചോദിച്ചു. തനിക്ക് സന്തോഷമേയുള്ളൂ എന്ന് ജയറാമും പറഞ്ഞു. കഥകേട്ട ഉടനെ ജയറാം ചോദിച്ചത് സുരേഷ് ഈ കഥ കേട്ടില്ലേ എന്നാണ്. കഥയായിട്ട് പറഞ്ഞില്ല, ഒരു ഐഡിയ മാത്രമാണ് നൽകിയതെന്നും ഞാൻ പറഞ്ഞു.

Also Read
എനിക്ക് 57 വയസ്സായി, ഇക്കാലയളവിൽ ആരും എന്നെ ആക്ഷൻ സിനിമകൾ ചെയ്യാനായി ക്ഷണിച്ചിട്ടില്ല; ബോളിവുഡിന്റെ കിങ് ഖാന് പറയാനുള്ളത് ഇങ്ങനെ

എന്തായാലും ഞാനിത് ചെയ്യുന്നു എന്ന് ജയറാം ഉറപ്പു നൽകി. പക്ഷെ എനിക്കൊരു ചെറിയ പ്രശ്‌നം ഉണ്ട്. വിഷുവിന് രണ്ട് പടം വരും. കുഴപ്പമുണ്ടോ എന്ന് മാത്രമാണ് ജയറാം ചോദിച്ചത്. അത് കുഴപ്പമില്ലെന്ന് ഞങ്ങൾ പറഞ്ഞു, ജയറാമെത്തിയപ്പോഴാണ് ആ കഥാപാത്രത്തിന് ഒരു പൂവാലനെന്ന ഇമേജ് കൂടി കൊടുത്തത്. ചിത്രം പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചത് വലിയ ആശ്വാസവും പകർന്നു.

Advertisement