ചേച്ചിയെ എങ്ങനെ ഹാൻഡിൽ ചെയ്യണമെന്ന് എന്റെ വല്യേട്ടന് അറിയാം; അമൃതയ്ക്കും ഗോപി സുന്ദറിനുമൊപ്പം അഭിരാമിയുടെ ഓണാഘോഷം

86

കഴിഞ്ഞ രണ്ട് വർഷത്തെ ഓണം കൊവിഡ് മഹാമാരി നശിപ്പിച്ചുവെങ്കിലും ഇത്തവണത്തെ ഓണം ലോകമെമ്പാടുമുള്ള മലയാളികൾ ഉത്സവം പോലെ കൊണ്ടാടി. നിയന്ത്രണങ്ങളോടു കൂടിയ രണ്ട് ഓണത്തിന്റെയും ക്ഷീണം തീർക്കും വിധത്തിലായിരുന്നു ഇത്തവണ ഓണത്തെ വരവേറ്റത്. ഇത്തവണത്തെ ഓണം ഗായിക അമൃതയ്ക്കും കുടുംബത്തിനം സ്‌പെഷ്യൽ തന്നെയായിരുന്നു.

Advertisements

കാരണം അമൃതയുടെ ജീവിതത്തിലേയ്ക്ക് സംഗീത സംവിധായകനായ ഗോപി സുന്ദറിന്റെ കടന്നുവരവ് തന്നെയായിരുന്നു. ഗോപി സുന്ദർ ഇത്തവണ ഓണം ആഘോഷിച്ചത് അമൃതയ്ക്കും കുടുംബത്തിനും ഒപ്പം തന്നെയായിരുന്നു. തങ്ങളുടെ വളരെ പ്രത്യേകതയുള്ള ഓണത്തിന്റെ വീഡിയോ അമൃത അവരുടെ യുട്യൂബ് ചാനലിൽ ആരാധകരുമായി പങ്കുവെയ്ക്കുകയും ചെയ്തിരുന്നു, നിമിഷ നേരംകൊണ്ടാണ് വീഡിയോ ആരാധകർ ഏറ്റെടുത്തത്.

Also read; ആ സംഭവം സുരേഷ് ഗോപിയെ ഒരുപാട് വേദനിപ്പിച്ചു, ഫ്രണ്ട്‌സിൽ നിന്നുള്ള നടന്റെ പിന്മാറ്റത്തിന് കാരണം വെളിപ്പെടുത്തി സിദ്ധിഖ്

ഓണത്തോടനുബന്ധിച്ചുള്ള ചിത്രങ്ങളും താരം ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. കുറച്ചുനാൾ മുൻപാണ് ഗോപി സുന്ദറുമായുള്ള പ്രണയം അമൃത സുരേഷ് പങ്കുവെച്ചത്. എല്ലാം കൊണ്ടും യോജിച്ച് പോകുമെന്ന് തോന്നിയതുകൊണ്ടാണ് താനും ഗോപി സുന്ദറും ഒരുമിക്കുന്നതെന്നായിരുന്നു അമൃത പറഞ്ഞത്.

ഇപ്പോഴിതാ തങ്ങളുടെ ദാമ്പത്യ ജീവിതത്തെ കുറിച്ച് ഗോപി സുന്ദറും അമൃത സുരേഷും സഹോദരി അഭിരാമിയോട് വിവരിക്കുന്നതാണ് വൈറലാകുന്നത്. ഒപ്പം പുതിയ അംഗത്തോടൊപ്പമുള്ള തങ്ങളുടെ ഓണാഘോഷത്തെ കുറിച്ചും അമൃത സുരേഷും അഭിരാമിയും വിഡിയോയിൽ പങ്കുവെച്ചിട്ടുണ്ട്. അമൃതയുടേയും അഭിരാമിയുടേയും എജി വ്‌ലോഗ്‌സ് എന്ന യുട്യൂബ് ചാനലിലാണ് ഓണവിശേഷങ്ങൾ പങ്കുവെച്ചത്.

ഇരുവരും പൂക്കളമിടുന്ന രംഗങ്ങളോടെയാണ് വീഡിയോ ആരംഭിക്കുന്നത്. അഭിരാമിയും അമൃതയും തമ്മിൽ പൂവിടുന്നതിന്റെ പേരിൽ തർക്കവും നടക്കുന്നുണ്ട്. ചേച്ചി ഓരോന്ന് തീരുമാനിച്ച് ചെയ്യുമെന്നും താൻ പൂവിടാൻ ഇരിക്കുന്നത് വെറുതെയാണെന്നും അഭിരാമി തമാശ രൂപേണ പറയുന്നുണ്ട്. ഏത് കളർ പൂവിടണമെന്നത് സംബന്ധിച്ച് അമൃതയും അഭിരാമിയും തമ്മിൽ തർക്കം നടക്കുമ്പോൾ ഗോപി സുന്ദറാണ് ഇടപെട്ട് പ്രശ്‌നം രമ്യമാക്കുന്നത്.

ചേച്ചിയെ എങ്ങനെ ഹാൻഡിൽ ചെയ്യണമെന്ന് ചേട്ടന് നന്നായി അറിയാമെന്ന് അഭിരാമി പറയുന്നു. തന്റെ വല്യേട്ടനാണ് ഗോപി സുന്ദർ എന്നാണ് അഭിരാമി ഗോപി സുന്ദറിനെ വിശേഷിപ്പിച്ചത്. ഇത് ഏറെ വൈറലായിരുന്നു. ശേഷം പ്രണയത്തെ കുറിച്ചും മറ്റും അഭിരാമി ചോദിച്ചപ്പോൾ രസകരമായ മറുപടിയാണ് അമൃതയും ഗോപി സുന്ദദറും നൽകിയത്. ‘എജി വ്‌ലോഗ്‌സ് മുമ്പ് ഞാൻ കണ്ടിട്ടില്ല. വഴക്കും സ്‌നേഹവും ഒത്തുരുമിച്ചാണ് ഞങ്ങളുടെ ജീവിതത്തിലുള്ളത്.

രണ്ടും കൂടി ചേരുമ്പോഴാണ് രസം വരുന്നത്. ഏറ്റവും കൂടുതൽ വഴക്ക് മാറ്റാൻ ശ്രമിക്കുന്നത് ഞാനാണെന്ന് പറയാം’ ഗോപി സുന്ദർ വെളിപ്പെടുത്തു. ശാന്തി ലുക്കുള്ളതും ഗോപി സുന്ദറിനാണെന്നും അഭിരാമി പറഞ്ഞു. ചേച്ചി വഴക്ക് മാറ്റാൻ പോകുമെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും അഭിരാമി കൂട്ടിച്ചേർത്തു. ഇഷ്ടങ്ങളെല്ലാം നിങ്ങളുടേത് ഒരുപോലെയാണോ എന് ചോദ്യത്തിന് ‘ടേസ്റ്റുകൾ സിമിലറായാൽ അതുപോലെ ബോറിങായിട്ടുള്ള ലൈഫ് വേറെയില്ല. ഭയങ്കര ബോറായിരിക്കും.’

‘രണ്ടുപേർക്കും ഒരേ ഇഷ്ടം, ഒരേ ടേസ്റ്റ് എന്നെപ്പോലെ വേറൊരാൾ എന്നത് ബോറടിക്കും. സദ്യതത്തെ അത്രയും സ്വാദിഷ്ടമാകുന്നത് വിവിധ വിഭവങ്ങൾ കൂടിച്ചേരുന്നതുകൊണ്ടല്ലേ… കയ്പ്പ്, പുളി, മധുരം… പൂക്കളം ഇടുമ്പോൾ പോലും ഒരേ കളറായാൽ ഒന്നിനും കൊള്ളില്ല. ടേസ്റ്റുകൾ മാറിയും മറിഞ്ഞും ഇരിക്കണം. വിവിധ ലെയേഴ്‌സുള്ളതാണ് കുടുംബംവും ജീവിതവും’ ഗോപി സുന്ദർ മറുപടി പറഞ്ഞു.

Also read; നൂത്തന്റെ വീട്ടിലേയ്ക്ക് പോകുമ്പോൾ ഞാൻ ഗർഭിണി, ഏഴാം മാസത്തിൽ മരത്തിൽ നിന്ന് വീണു; വേദനയും ഒപ്പം സന്തോഷവും നിറഞ്ഞ നാളുകൾ ഓർത്ത് പൊന്നമ്മ ബാബു

അമൃതയ്ക്ക് മുമ്പ് ഗായിക അഭയ ഹിരൺമയിയുമായിട്ട് ഗോപി സുന്ദറിന് അടുപ്പമുണ്ടായിരുന്നു. ഇരുവരും ലിവിങ് റിലേഷനിലായിരുന്നു. അഭയയുമായി പിരിഞ്ഞ ശേഷമാണ് ഗോപി സുന്ദർ അമൃതയുമായി പ്രണയത്തിലായത്. നടൻ ബാലയുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് അമൃത ഗോപി സുന്ദറുമായി പ്രണയത്തിലായത്.

Advertisement