കൊവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങളിൽ നിന്ന് കരകയറിയിട്ടുള്ള ഇത്തവണ ഓണം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇരുന്ന് അതിഭംഗീരമായാണ് മലയാളികൾ ആഘോഷിച്ചത്. നിയന്ത്രണങ്ങൾ ഒന്നും തന്നെ ഇല്ലാതെ ഓണം ആഘോഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും മലയാളികൾക്കുണ്ട്. ഇത്തവണത്തെ ഓണം ഗായിക അമൃതയ്ക്കും കുടുംബത്തിനം സ്പെഷ്യൽ തന്നെയായിരുന്നു.
കാരണം അമൃതയുടെ ജീവിതത്തിലേയ്ക്ക് സംഗീത സംവിധായകനായ ഗോപി സുന്ദർ എത്തിയതിന് ശേഷമുള്ള ആദ്യത്തെ ഓണം കൂടിയായിരുന്നു ഇത്. ഗോപി സുന്ദർ ഇത്തവണ ഓണം ആഘോഷിച്ചത് അമൃതയ്ക്കും കുടുംബത്തിനും ഒപ്പം തന്നെയായിരുന്നു. തങ്ങളുടെ വളരെ പ്രത്യേകതയുള്ള ഓണത്തിന്റെ വീഡിയോ അമൃത അവരുടെ യുട്യൂബ് ചാനലിൽ ആരാധകരുമായി പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.
നിമിഷ നേരംകൊണ്ടാണ് വീഡിയോ ആരാധകർ ഏറ്റെടുത്തത്. വീഡിയോ ആരംഭിക്കുന്നത് തന്നെ അഭിരാമിയുടെ വഴക്കിൽ തന്നെയാണ്. അമൃത സുരേഷിന്റെയും അഭിരാമി സുരേഷിന്റെയും അമൃതംഗമയ എന്ന യൂട്യൂബ് ചാനലിന്റെ പ്രത്യേകത തന്നെ വഴക്കാണെന്നതാണ് പ്രത്യേകത. രണ്ട് പേർക്കും രണ്ട് അഭിപ്രായങ്ങളായിരിയ്ക്കും. അതിനെ ചൊല്ലിയുള്ള വഴക്കുകൾ ആരാധകർക്കും പ്രിയമാണ്. അത്തരത്തിലൊരു തല്ലുപിടുത്തമാണ് ഓണാഘോഷത്തിനിടയിലും നടന്നത്.
അമൃത സുരേഷും ഗോപി സുന്ദറും താമസിക്കുന്ന ഫ്ളാറ്റിൽ വച്ചാണ് ഓണം സ്പെഷ്യൽ വ്ളോഗ് ചെയ്തത്. പൂക്കളം ഇടുന്നതിനിടയിലാണ് അഭിരാമിയും അമൃതയും തമ്മിൽ വഴക്ക് ആരംഭിച്ചത്. അവസാനത്തെ ലെയറിൽ മഞ്ഞപൂവ് കൂടെ വയ്ക്കണം എന്ന് അമൃത പറഞ്ഞപ്പോഴാണ്, ‘ചേച്ചി ചേച്ചിയ്ക്ക് ഇഷ്ടമുള്ളത് പോലെ ചെയ്യുകയാണെങ്കിൽ പിന്നെ ഞാൻ എന്തിനാണ് ഇവിടെ ഇരിയ്ക്കുന്നത്’ എന്ന് അഭി ചോദിച്ച് വഴക്കിട്ടത്.
ചേച്ചി വെയ്സ്റ്റേജിന്റെ ആളാണെന്നാണ് അഭി പറയുന്നത്. വഴക്കിനൊടുവിൽ ഗോപി സുന്ദർ കയറി ഇടപ്പെട്ടു. അപ്പോഴേക്കും അവസാന ലെയറിൽ പകുതിയോളം മഞ്ഞപൂക്കൾ അമൃത ഇട്ട് കഴിഞ്ഞിരുന്നു. എന്നാൽ പിന്നെ അത് പൂർത്തിയാക്കൂ, മഞ്ഞ ഭംഗിയാണ് എന്ന അഭിപ്രായത്തിൽ ഗോപി സുന്ദറും എത്തി.
അഭിരാമിയും അതിനോട് യോജിച്ച് പൂക്കളം ഇട്ടുതുടങ്ങി. വല്യേട്ടന് ഒപ്പമുള്ള ആദ്യത്തെ ഓണം ആഘോഷിയ്ക്കുന്ന സന്തോഷം അഭിരാമിയും ആരാധകരുമായി പങ്കുവെച്ചു. വഴക്ക് കൂടൽ മാത്രമല്ല, വീഡിയോയിൽ മൂവരും തമ്മിലുള്ള സ്നേഹ പ്രകടനങ്ങളും കാണാം. ചേച്ചിയുടെ തീരുമാനങ്ങളോട് എതിർപ്പ് ഉണ്ടെങ്കിലും അതിനെ പിന്തുണയ്ക്കുന്ന ആളാണ് അഭി എന്നും ഈ വീഡിയോയിൽ വ്യക്തമാണ്.
ഓണത്തോടനുബന്ധിച്ചുള്ള ചിത്രങ്ങളും താരം ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. കുറച്ചുനാൾ മുൻപാണ് ഗോപി സുന്ദറുമായുള്ള പ്രണയം അമൃത സുരേഷ് പങ്കുവെച്ചത്. എല്ലാം കൊണ്ടും യോജിച്ച് പോകുമെന്ന് തോന്നിയതുകൊണ്ടാണ് താനും ഗോപി സുന്ദറും ഒരുമിക്കുന്നതെന്നായിരുന്നു അമൃത പറഞ്ഞത്.