മലയാളികൾക്ക് പ്രിയങ്കരിയായ അഭിനേത്രിയാണ് അനു സിതാര. ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാളി പ്രേക്ഷക മനസ്സിൽ ഒരു പ്രത്യേക സ്ഥാനം നേടാൻ താരത്തിന് കഴിഞ്ഞു. അഭിനയത്തിലുള്ള താരത്തിന്റെ അപാരമായ കഴിവ് തന്നെയാണ് ഈ പ്രശസ്തിക്ക് കാരണം. ചെയ്ത വേഷങ്ങൾ എല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു.
സഹ നടിയായാണ് സിനിമയിൽ വന്നത് എങ്കിലും ഇപ്പോൾ താരം തന്റെ അഭിനയ മികവ് കൊണ്ട് മലയാളത്തിലെ മുൻനിര നടിയായി മാറി. ചെയ്ത കഥാപാത്രങ്ങളെ ഓരോന്നും മികച്ച രൂപത്തിൽ അവതരിപ്പിക്കുന്നത് കൊണ്ട് തന്നെയാണ് മികച്ച പ്രേക്ഷക പ്രീതിയും ആരാധക പിന്തുണയും താരത്തിന് ലഭിച്ചത്.
Read More
സിനിമ തിരഞ്ഞെടുക്കുമ്പോൾ തനിക്ക് പൊരുത്തപ്പെടാനാവുന്നത് മാത്രമേ ചെയ്യുകയുള്ളൂ എന്നാണ് താരം പറയുന്നത്. ആദ്യം മുതലേ തനിക്ക് ചേരുന്ന കോസ്റ്റ്യൂമുകളേ ധരിക്കാറുള്ളു എന്നും അങ്ങനെ ചേരാത്ത ഒരു വേഷമിട്ട് അഭിനയിക്കുമ്പോൾ ഒട്ടും കംഫർട്ടബിളായിരിക്കില്ലെന്നും താരം പറയുന്നു.
പെർഫോമൻസിനെയും സെറ്റിലെ അന്തരീക്ഷത്തെയുമെല്ലാം അത് ബാധിക്കുമെന്നുള്ളത് കൊണ്ടാണ് അങ്ങിനെ ചെയ്യുന്നത് എന്നും താരം പറഞ്ഞു.
കോസ്റ്റ്യുംസിന്റെ കാര്യത്തിൽ വാശി പിടിക്കാറില്ല. പറ്റില്ലെങ്കിൽ ചെയ്യില്ല എന്ന് പറയുകയാണ് ചെയ്യാറുള്ളത് എന്നും താരം തുറന്നു പറഞ്ഞു. മാമാങ്കം എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ കോസ്റ്റ്യുംസിന്റെ കാര്യത്തിൽ ഒരാശയക്കുഴപ്പം വന്നപ്പോൾ അത് തുറന്നു പറഞ്ഞു. കോസ്റ്റ്യൂം ടീം ആ പ്രശ്നം മാനേജ് ചെയ്തു തന്നുവെന്നും താരം പറഞ്ഞു.
Read More
വെറും 6 സെക്കൻഡ് മാത്രം ആയുസുള്ള മോഹൻലാൽ ചിത്രം ; വല്ലാത്ത അത്ഭുതം തോന്നിയെന്ന് ലാലേട്ടൻ
താരത്തിന്റെ ശാലീന സൗന്ദര്യത്തെ പുകഴ്ത്താത്തവർ ആരുമില്ല. താരത്തിന്റെ സൗന്ദര്യത്തിന്റെ ആരാധകനാണ് താനെന്നാണ് ഉണ്ണി മുകുന്ദൻ ഒരിക്കൽ പറഞ്ഞത്. കാവ്യ മാധവനെ പോലെ ഉണ്ടെന്നും ലക്ഷ്മി ഗോപാല സ്വാമിയേ പോലെ ഉണ്ടെന്നും എല്ലാം മലയാളം സിനിമ രംഗത്ത് സംസാരമുണ്ട്. കാവ്യ ചേച്ചിയുടെ അത്രക്ക് സൗന്ദര്യം ഒന്നുമില്ലെങ്കിലും അങ്ങനെ കേൾക്കുമ്പോൾ ഭയങ്കര സന്തോഷമാണെന്നാണ് താരം പറയുന്നത്. ലക്ഷ്മി ചേച്ചിയുടെ മുഖ സാദൃശ്യമുണ്ടെന്നുള്ള കാരണം കൊണ്ടാണ് എന്നെ ഒരു ഇന്ത്യൻ പ്രണയകഥ എന്ന സിനിമയിൽ തിരഞ്ഞെടുത്തതെന്നും താരം പറഞ്ഞു.