ഇത് ഞങ്ങളുടെ ലോകം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവർന്ന ഈ സുന്ദരിയെ ഓർമ്മയില്ലെ, നടിയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

241

ബാലതാരമായി അഭിനയരംഗത്തേക്ക് എത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ മുൻ നിര നായികമാരിൽ ഒരാളായി മാറിയ താരമായിരുന്നു ശ്വേതാ ബസു. കാത്ത മങ്കരു ലോകം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്.
ഈ ചിത്രം മികച്ച വിജയം നേടിയതോടെ നിരവധി ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിരുന്നു.

അക്കൂട്ടത്തിൽ മലയാളത്തിലേക്കും ഇത് ഞങ്ങളുടെ ലോകം എന്ന പേരിൽ ഈ സിനിമ മൊഴിമാറ്റി എത്തിയിരുന്നു. അന്യ ഭാഷ ചിത്രങ്ങൾ ഇരു കയ്യും സ്വീകരിക്കുന്ന മലയാളി പ്രേക്ഷകർ മൊഴിമാറ്റം ചെയ്തുവന്ന ഈ ചിത്രവും ഏറ്റെടുക്കുക ആയിരുന്നു.

Advertisements

ഈ ഒരൊറ്റ ചിത്രത്തിലൂടെ മലയാളി ആരധകരെയും കയ്യിലെടുത്തു ശ്വേതാ ബസു. കോളേജ് കാലവും പ്രണയവുമൊക്കെ എടുത്തുപറഞ്ഞ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു മലയാളി പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. അതോടെ ശ്വേതാ മലയാളി പ്രേഷകരുടെ പ്രിയ നടിയായി മാറി. ബാലതാരമായി സിനിമാലോകത്തേക്ക് എത്തിയ താരത്തിന് മക്ഡി എന്ന ചിത്രത്തിലൂടെ മികച്ച ബാല താരത്തിനുള്ള അവാർഡ് ലഭിച്ചിരുന്നു.

ബാലതാരത്തിൽ നിന്നും പിന്നീട് നായികയായി അരങ്ങേറ്റം കുറിച്ച നടിക്ക് മികച്ച അഭിനയം കൊണ്ടും സൗന്ദര്യംകൊണ്ടും പ്രേഷകരുടെ ഇഷ്ട നടിയായി മാറാൻ വളരെ വേഗം സാധിച്ചു. എന്നാൽ ജീവിതത്തിൽ അത്ര നല്ല അനുഭവങ്ങൾ ആയിരുന്നില്ല താരത്തിന് നേരിടേണ്ടി വന്നത്. സിനിമയിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് താരത്തെ പോലീസ് അ റ സ്റ്റ് ചെയുന്നത്.

Also Read
കഥ ഇഷ്ടപ്പെടാതെ ആ സിനിമ ഒഴിവാക്കാൻ മോഹൻലാൽ ചോദിച്ചത് ഞെട്ടിക്കുന്ന പ്രതിഫലം, സമ്മതിച്ച് നിർമ്മാതാവ്, പിന്നെ സംഭവിച്ചത് ഇങ്ങനെ

ഈ സംഭവം താരത്തിന്റെ അഭിനയ ജീവിതത്തിൽ തന്നെ കരിനിഴൽ വീഴ്ത്തിയിരുന്നു. ആ സമയത്താണ് താരം വിവാഹം കഴിക്കുന്നത്. എന്നാൽ ആ ബന്ധം കേവലം ഒരു വർഷം മാത്രമായിരുന്നു ഉണ്ടായത്. ഇപ്പോൾ ഇരുവരും വേർപിരിഞ്ഞു ജീവിക്കുകയാണ്. ജീവിതത്തിലെ ചില പൊരുത്തലുകൾ ഉൾകൊള്ളാൻ പറ്റാതെയാണ് രണ്ടുപേരും വേർപിരിയാൻ തീരുമാനിച്ചത്. സിനിമാ പ്രവർത്തകനായ രോഹിത്ത് മിത്തലിനെയാണ് നടി വിവാഹം കഴിച്ചത്. 2018 ൽ വിവാഹിതരായ ഇരുവരും 2019 ൽ വിവാഹമോചിതരായിരുന്നു.

2018 ഡിസംബർ 13ന് ആയിരുന്നു താരം വിവാഹിതയായത്. ഒന്നാം വിവാഹ വാർഷികത്തന് മൂന്ന് ദിനം കൂടി അവശേഷിക്കെയാണ് വേർപിരിയുന്നുവെന്ന് വെളിപ്പെടുത്തിക്കൊണ്ടുള്ള കുറിപ്പ് താരം ഇൻസ്റ്റയിൽ പങ്കുവെച്ചത്. വേർപിരിയുന്നതിനായി ഇരുവരും ഒരുമിച്ചെടുത്ത തീരുമാനമാണെന്നും താരം കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

കുറച്ച് മാസങ്ങളായി തങ്ങൾ ഇതേ കുറിച്ചുള്ള ആലോചനകളിലായിരുന്നു. അങ്ങനെ ഞങ്ങൾ രണ്ട് പേരും വേറെ വെറെ ജീവിക്കുന്നതാണെന്ന് നല്ലതെന്ന നിഗമനത്തിലെത്തി. അതിന് ശേഷമാണ് ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയത്. എല്ലാ പുസ്തകങ്ങളും മുഴുവനായി വായിക്കാനാവണമെന്നില്ല, അതിനു കാരണം ചിലപ്പോൾ പുസ്തകം മോശമ ആയതുകൊണ്ട് ആയിരിക്കില്ല, വായിച്ചവസാനിപ്പിക്കാൻ കഴിയാത്തതിനാലാകാം.

ചിലതെല്ലാം പൂർത്തിയാക്കാതെ അവസാനിപ്പിക്കുന്നതാണ് നല്ലത്, പകരം വെക്കാനില്ലാത്ത ഓർമകൾ തന്നതിനും എല്ലായിപ്പോഴും തനിക്ക് പ്രചോദനം നൽകിയതിനും രോഹിതിന് നന്ദി തുടർന്നുള്ള ജീവിതത്തിന് എല്ലാവിധ ആശംസകളും എന്നായിരുന്നു ശ്വേത കുറിച്ചത്.

അതേ സമയം ശ്വേതയുടെ വിവാഹ മോചന വാർത്ത എത്തിയതോടെ നിരവധി ആരധകർ കാരണം തിരക്കി രംഗത്ത് എത്തിയിരുന്നു. പിരിയാനുള്ള കാരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ഇരുവരുടെയും ആഗ്രഹങ്ങളും താല്പര്യങ്ങളും പരിഗണിച്ച് വളരെ ആലോചിച്ച് ഇരുവരും ഒന്നിച്ചെടുത്ത തീരുമാനമാണ് ഇതെന്നായിരുന്നു ശ്വേതയുടെ മറുപടി.

പരസ്പര സമ്മതത്തോടെയാണ് തങ്ങൾ പിരിയുന്നത് എന്നും എന്നും ഈ സുഹൃത് ബന്ധം നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകുമെന്നും ശ്വേതാ വെളിപ്പെടുത്തിയിരുന്നു. ശ്വേതാ തന്നെയാണ് വിവാഹ ബന്ധം വേർപിരിയാൻ പോകുന്ന വാർത്ത ആരാധകരോട് പങ്കുവെച്ചത്. അതേ സമയം ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലുമായി അഭിനയ ലോകത്ത് സജീവമാണ് ശ്വേത ഇപ്പോൾ. എന്നാൽ ചെറിയ വേഷങ്ങളിലും ഗ്ലാമറസ്സ് രംഗങ്ങളിലും ആണ് നടി അധികവും എത്തുന്നത്.

Also Read
ലൈം ഗി ക വിവാദ നായിക ദിവ്യ ദർശനിയുടെ വിവാഹ മോചനത്തിന് കാരണക്കാരൻ ധനുഷ്, പുറത്തുവന്ന റിപ്പോർട്ടുകൾ ഇങ്ങനെ

Advertisement