പത്ത് വയസ്സിന്റെ വ്യത്യാസം ഉണ്ടായിട്ടും റിയാലിഷോയിലെ മത്സരാർഥിയെ പ്രൊഡ്യൂസർ കേറിയങ്ങ് പ്രേമിച്ചു, പിന്നെ സംഭവിച്ചത്; ശ്രീകാന്ത് മുരളിയും സംഗീതയും പ്രണയിച്ച് കെട്ടിയത് ഇങ്ങനെ

989

മലയാളികൾക്ക് ഏറെ സുപരിചിതനായ നടനും സംവിധായകനുമാണ് ശ്രീകാന്ത് മുരളി. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളത്തിൽ ശ്രദ്ധനേടുക ആയിരുന്നു ശ്രീകാന്ത് മുരളി. വിനീത് ശ്രീനിവാസൻ, മെറീന മൈക്കിൾ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ എബിയായിരുന്നു ശ്രീകാന്ത് മുരളിയുടെ ആദ്യ സംവിധാന സംരംഭം.

തൊണ്ടിമുതലും ദൃക്സാക്ഷിയും, ഫോറൻസിക്,കക്ഷി അമ്മിണിപിള്ള, ആക്ഷൻ ഹീറോ ബിജു, ആന അലറലോടലറൽ, ഒരു സിനിമാക്കാരൻ, മന്ദാരം, കൽക്കി, ലൂക്ക, വൈറസ്, ഗാന ഗന്ധർവ്വൻ, തുടങ്ങി നിരവധി സിനിമകളിൽഅഭിനയിച്ചു.

Advertisements

Also Read
വൈക്കം വിജയലക്ഷ്മിക്ക് ഉടൻ കാഴ്ച ലഭിക്കും, ഞരമ്പിന്റെയും ബ്രയിന്റെയും കുഴപ്പം മാറി, ഇനി റെറ്റിന മാറ്റിവെക്കൽ കൂടി, ചികിത്സ അമേരിക്കയിൽ: പ്രാർത്ഥനയോടെ ആരാധകർ

നടനായി തന്നെയായിരുന്നു ആദ്യം സ്‌ക്രീനിൽ ശ്രദ്ധനേടിയത്. പിന്നീടാണ് സിനിമ സംവിധാനം എന്ന ചിന്തയിലേക്ക് ശ്രീകാന്ത് എത്തിയത്. ആദ്യ സിനിമ ആക്ഷൻ ഹീറോ ബിജു ആയിരുന്നു. 2021ലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായി പരിഗണിക്കപ്പെടുന്ന ഹോമാണ് അവസാനമായി റിലീസ് ചെയ്ത ശ്രീകാന്ത് മുരളി സിനിമ.

ഒറ്റക്കൊമ്പൻ, മൂൺവാക്ക്, ബർമുഡ എന്നിവയാണ് ഇനി റിലീസിനെത്താനുള്ള ശ്രീകാന്ത് മുരളി സിനിമകൾ.
ശ്രീകാന്ത് മുരളി മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യയും ഗായികയുമായ സംഗീതയും മലയാളികൾക്ക് സുപരിചിതയാണ്.

സംഗീത പാടിയ മഹേഷിന്റെ പ്രതികാരത്തിലെ തെളിവെയിലഴകും എന്ന ഗാനവും എബിയിലെ പാറിപ്പറക്കൂ കിളി തുടങ്ങിയ ഗാനങ്ങൾ സംഗീതപ്രേമികൾ ഇരുകൈയും നീട്ടി സ്വീകരിച്ചവയാണ്. 1988ൽ കെജി ജോർജ് എന്ന പ്രമുഖ സംവിധായകന്റെ സഹ സംവിധായകനായിട്ടാണ് ശ്രീകാന്ത് മുരളി സിനിമാ ജീവിതം ആരംഭിച്ചത്.

പിന്നീട് ടിവി ചാനലുകളിൽ പ്രോഗ്രം പ്രൊഡ്യൂസറായും ശ്രീകാന്ത് പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ജീവിത പങ്കാളിയായി സംഗീതയെ തെരഞ്ഞെടുത്തത് എങ്ങനെയെന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുതയാണ് ശ്രീകാന്ത് മുരളി. അമൃത ടിവിയിൽ നടി സ്വാസിക വിജയ് അവതാരികയായി എത്തുന്ന റെഡ് കാർപെറ്റിൽ ആണ് ഒരു റിയാലിറ്റി ഷോയിൽ മൊട്ടിട്ട പ്രണയത്തെ കുറിച്ച് ശ്രീകാന്ത് തുറന്ന് പറഞ്ഞത്.

പ്രോഗ്രാം പ്രൊഡ്യൂസറായി പ്രവർത്തിക്കുന്ന കാലത്ത് ഒരു റിയാലിറ്റി ഷോയിൽ മത്സരാർഥിയായിട്ടാണ് സംഗീത എത്തിയത്. അങ്ങനെ ആ റിയാലിറ്റി ഷോയ്ക്ക് ഇടയിൽ വെച്ചാണ് സംഗീതയെ കണ്ടുമുട്ടിയത്. ഇഷ്ടപ്പെട്ടതുകൊണ്ട് പ്രണയം അറിയിച്ചു. ഞങ്ങളുടെ ചുറ്റുപ്പാടുകൾ തമ്മിൽ ഒത്തുപോകുന്നത് ആയിരുന്നതിനാൽ വിവാഹം കഴിക്കാൻ സാധിച്ചു എന്നും ശ്രീകാന്ത് മുരളി പറഞ്ഞു.

Also Read
ഇത്രയും ചിരിക്കുകയൊന്നും വേണ്ട, ഇത് ഒരു വർഷം തികയ്ക്കില്ല എന്ന് വിവാഹ ഫോട്ടോയ്ക്ക് കമന്റിട്ടവർക്ക് അഡാറ് മറുപടിയുമായി അപ്‌സരാ രത്‌നാകരൻ

ഗാനമേളകളിൽ പാടികൊണ്ടാണ് സംഗീത ശ്രദ്ധിക്കപ്പെടുന്നത്. ഹിന്ദിയിലടക്കം സംപ്രേഷണം ചെയ്തിരുന്ന വലിയ റിയാലിറ്റി ഷോകളുടെ ഫൈനൽ ലിസ്റ്റിൽ വരെ സംഗീത എത്തിയിരുന്നു. വിവാഹശേഷമാണ് ആദ്യമായി സിനിമയിലെ പിന്നണി ഗാനരംഗത്തേക്ക് എത്തിയത്. ഛോട്ടാ മുംബൈ എന്ന സിനിമയ്ക്ക് വേണ്ടിയാണ് സംഗീത ആദ്യം ഗാനം ആലപിച്ചത്.

ശ്രീകാന്ത് മുരളിയും സംഗീതയും തമ്മിൽ പത്ത് വയസിന്റെ വ്യത്യാസമുണ്ട്. ഇരുവർക്കും മാധവ് എന്നൊരു മകനുമുണ്ട്. ധാരാളം ഡോക്യുമെന്ററികളും ശ്രീകാന്ത് സംവിധാനം ചെയ്തിട്ടുണ്ട്. 96 മുതൽ പ്രിയദർശനൊപ്പം നിരവധി സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ മരക്കാറിലും ശ്രീകാന്ത് ഭാഗമായിരുന്നു.

കഥകളി, വായന, എഴുത്ത് എന്നിവയിലാണ് ശ്രീകാന്ത് മുരളി സന്തോഷം കണ്ടെത്തുന്നത്. പൊലീസ് ഉദ്യോഗസ്തൻ, ഡോക്ടർ, വക്കീൽ, ജഡ്ജി തുടങ്ങി നിരവധി വേഷങ്ങളിൽ ശ്രീകാന്ത് ഇതിനോടകം സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ട് കഴിഞ്ഞു. സംവിധായകൻ ശ്രീകാന്ത് മുരളിയേക്കാളും ഒരുപക്ഷെ സിനിമാ പ്രേമികൾക്ക് അടുത്ത് അറിയുക നടൻ ശ്രീകാന്ത് മുരളിയേയായിരിക്കും.

Advertisement