വളരെ പെട്ടെന്ന് തന്നെ മലയാളത്തിലെ യുവനടിമാരിൽ ശ്രദ്ധേയയായി മാറിയ താരസുന്ദരിയാണ് സാനിയ ഇയ്യപ്പൻ. ബാലതാരമായി സിനിമയിലെത്തിയ സാനിയ പിന്നീട് നായികയായി മാറുകയായിരുന്നു.
മഴവിൽ മനോരമയിലെ ഒരു ഡാൻസ് റിയാലിറ്റി ഷോയിലൂടെയായിരുന്നു സാനിയ ആരാധകരുടെ കയ്യടി നേടുന്നത്.
പിന്നീട് മമ്മൂട്ടി ചിത്രം ബാല്യകാലസഖിയിലൂടെ ആയിരുന്നു സിനിമയിലെക്കുള്ള അരങ്ങേറ്റം. പിന്നീട് ക്യൂൻ എന്ന ഹിറ്റ് ചിത്രത്തിലൂടെ നായികയായി മാറുകയായിരുന്നു. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലെ സാനിയയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു.
പിന്നാലെ മമ്മൂട്ടി ചിത്രം ദ പ്രീസ്റ്റിലും ഒരു പ്രധാന വേഷത്തിൽ സാനിയ എത്തിയിരുന്നു. നിരവധി സിനിമകളാണ് സാനിയയുടേതായി പുറത്തിറങ്ങാനുള്ളത്. ദുൽഖർ സൽമാൻ ചിത്രമായ സല്യൂട്ട് ആണ് സാനിയയുടെ പുതിയ സിനിമ. റോഷൻ ആൻഡ്രൂസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മികച്ചൊരു നർത്തകി കൂടിയായ സാനിയ സോഷ്യൽ മീഡിയയിലെ താരമാണ്. തന്റെ ബോൾഡ് ഫോട്ടോഷൂട്ടുകളിലൂടേയും കിടിലൻ സ്റ്റൈലിലൂടെയും ഒരുപാട് പേരുടെ ഫാഷൻ ഇംസ്പിരിഷേനായി മാറിയിട്ടുണ്ട് സാനിയ.
Also Read
പ്രണവിന്റെയും കല്യാണിയുടേയും വിവാഹം നടത്താൻ മോഹൻലാൽ തീരുമാനിച്ചെന്ന് പ്രചാരണം, എതിർപ്പുമായി ആരാധകർ
ഫാഷൻ സെൻസിന്റെ കാര്യത്തിൽ ബോളിവുഡ് താരങ്ങളോട് കിടപിടിക്കുന്ന സുന്ദരിയാണ് സാനിയ എന്നാണ് ആരാധകർ പറയുന്നത്. താരത്തിന്റെ സിനിമകളിലെ പ്രകടനവും കയ്യടി നേടാറുണ്ട്. മലയാള സിനിമ ഭാവിയിലെ താരമായിട്ടാണ് സാനിയയെ കാണുന്നത്. വലിയ സിനിമകളാണ് സാനിയയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്.
വളരെ ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് ആരാധകരെ സോഷ്യൽ മീഡിയയിലൂടെ സ്വന്തമാക്കാൻ സാനിയ്ക്ക് സാധിച്ചിട്ടുണ്ട്. പലപ്പോഴും വൈറലായി മാറുന്ന ഫോട്ടോഷൂട്ടുകളാണ് സാനിയ നടത്താറുള്ളത്. താരത്തിന്റെ ഡാൻസ് വീഡിയോകളും വൈറലാകാറുണ്ട്.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കു കയാണ് സാനിയ ഇയ്യപ്പൻ. ഇൻസ്റ്റഗ്രാമിലെ ക്യൂ ആന്റ് എ സെഷനിലൂടെയാണ് ആരാധകരുടെ ചോദ്യങ്ങൾക്ക് സാനിയ മറുപടി നൽകിയത്. രസകരമായ ഒരുപാട് ചോദ്യങ്ങൾക്ക് സാനിയ മറുപടി നൽകുന്നുണ്ട്.
ഒരുപാട് ചോദ്യങ്ങൾക്ക് സാനിയ മറുപടി പറയുന്നുണ്ട്. അതോടൊപ്പം തന്റെ യാത്രകളിൽ നിന്നുമുള്ളതും ഇതുവരെ പങ്കുവെക്കാത്തതുമായ ചിത്രങ്ങളും വീഡിയോകളുമെല്ലാം സാനിയ പങ്കുവെക്കുന്നുണ്ട്. തന്റെ രഹസ്യങ്ങൾ എല്ലാം സൂക്ഷിക്കുന്ന സുഹൃത്തിനെക്കുറിച്ചും ഏറ്റവും അടുത്ത സുഹൃത്തിനെക്കുറിച്ചുമെല്ലാം സാനിയ മറുപടി നൽകുന്നുണ്ട്. താരസുന്ദരിയുടെ ഉത്തരങ്ങൾക്ക് ആരാധകർ കയ്യടിക്കുകയാണ്.
Also Read
ആമിർ ഖാനുമായി ഉടൻ വിവാഹം ഉണ്ടാകുമോ: മറുപടിയുമായി നടി ഫാത്തിമ സന ഷെയ്ക്ക്
ഇതിനിടെ ഒരാൾ സാനിയയുടെ റിലേഷൻഷിപ്പ് സ്റ്റാറ്റസ് എന്താണെന്ന് ചോദിച്ചു കൊണ്ട് എത്തുകയും ചെയ്തിരുന്നു. താൻ ഇപ്പോൾ സിംഗിൾ ആണെന്നും ഓരോ തവണയും ആരിലെങ്കിലും ഫോക്കസ് ചെയ്യമ്പോൾ എന്തുകൊണ്ടാണ് ഒറ്റയ്ക്ക് ആകുന്നതാണ് തനിക്ക് നല്ലതെന്ന് അവർ കാണിച്ച് തരിക ആണെന്നുമായിരുന്നു സാനിയ ഈ ചോദ്യത്തിന് നൽകിയ മറുപടി.
പിന്നീട് മറ്റൊരു ചോദ്യമായി സാനിയയുടെ മുന്നിലെത്തിയത് ഒരു ബോയ്ഫ്രണ്ട് ഉണ്ടായിരുന്നുവെങ്കിൽ അത് ആരെ പോലെയായിരിക്കണം എന്നായിരുന്നു. ഇതിന് മറുപടിയായി സാനിയ നടൻ സെയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലി ഖാന്റെ ചിത്രമായിരുന്നു പങ്കുവച്ചത്.