മിഠായി കഴിച്ചാൽ പുഴുപ്പല്ല് വരും, മിഠായി വേണോ എന്നു ചോദിച്ചയാളോട് മഹാലക്ഷ്മി പറഞ്ഞത് കേട്ടോ, വൈറലായി വീഡിയോ

208

മലയാളികലുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി സിനിമകളിൽ ജോഡികളായി അഭിനയിച്ചിട്ടുള്ള ഇവർ പിന്നീട് ജീവിതത്തിലും ഒന്നിക്കുക ആയിരുന്നു. രണ്ടാം വിവാഹം ആയിരുന്നു ഇരുവരുടേതും.

ദിലീപുമായുള്ള വിവാഹ ശേഷം കാവ്യമാധവൻ പൂർണമായും സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ്. എന്നാലും ചില പാതുവേദികളിലൂം ചില ചടങ്ങകളിലും ഒക്കം കാവ്യ ദിലീപിന് ഒപ്പം പ്രത്യക്ഷപ്പെടാറുണ്ട്. സോഷ്യൽ മീഡിയയിൽ കാവ്യ അത്ര സജീവമല്ലെങ്കിലും കാവ്യയുടെ ഫാൻസ് പേജുകളിലൂടെയും ഗ്രൂപ്പുകളിലൂടേയും ഇവരുടെ എല്ലാ വിശേഷങ്ങളും പുറത്തുവരാറുണ്ട്.

Advertisements

ദിലീപിനും കാവ്യ മാധവനും ഒരു മകൾ ആണ് ഉള്ളത് മഹാലക്ഷ്മി. ദിലീപിന്റെ ആദ്യ ബന്ധത്തിലെ മകൾ മീനാക്ഷിയും ഇവരുടെ ഒപ്പമാണ്. മഹാലക്ഷ്മിയുടെ ചിത്രങ്ങളും വീഡിയോകളും എല്ലാം വളരെ വേഗം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്.

Also Read
ഇന്നും ആ പ്രണയം എന്നിൽ തന്നെ ഉണ്ട്, വെളിപ്പെടുത്തലുമായി അനുശ്രീ

ഇപ്പോഴിതാ മഹാലക്ഷ്മിയുടെ പുതിയൊരു വീഡിയോയാണ് കാവ്യ മാധവന്റെ ഫാൻ പേജുകളിൽ ഇപ്പോൾ എത്തിയിരിക്കുന്നത്. മിഠായി വേണോ? എന്നു ചോദിച്ചയാളോട് ”മിഠായി കഴിച്ചാൽ പുഴുപ്പല്ല് വരും” എന്നാണ് മഹാലക്ഷ്മി വീഡിയോയിൽ പറയുന്നത്.

കഴിഞ്ഞ ദിവസം ദിലീപും കാവ്യയും മഹാലക്ഷ്മിയും ദുബായിലെ ദേ പുട്ട് റെസ്റ്റോറന്റ് സന്ദർശിച്ചതിന്റെ ചിത്രങ്ങൾ പുറത്തു വന്നിരുന്നു. ദിലീപിന്റെയും ആദ്യ ഭാര്യ മഞ്ജു വാര്യരുടെയും മകളായ മീനാക്ഷിയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.

Also Read
ഒടുവിൽ ഞങ്ങളുടെ പ്രാർത്ഥനയിൽ യേശു അത്ഭുതം പ്രവർത്തിച്ചു, എട്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം അത് സംഭവിച്ചു: വെളിപ്പെടുത്തലുമായി പ്രേംകുമാറും ഭാര്യയും

കുഞ്ഞനിയത്തിക്കൊപ്പം ഓണപ്പൂക്കളം ഒരുക്കുന്ന മീനാക്ഷിയുടെ ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ഒക്ടോബർ 19നാണ് മഹാലക്ഷ്മിയുടെ മൂന്നാം ജന്മദിനം ആഘോഷിച്ചത്. വിജയദശമി ദിനത്തിൽ മഹാലക്ഷ്മി ആദ്യാക്ഷരം കുറിക്കുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

2016 നവംബർ 25നായിരുന്നു ദിലീപും കാവ്യ മാധവനും വിവാഹിതരായത്. 2018 ഒക്ടോബർ 19 വിജയദശമി ദിനത്തിലാണ് ദിലീപിനും കാവ്യയ്ക്കും മഹാലക്ഷ്മി ജനിക്കുന്നത്. അതേ സമയം കേശി ഈ വീടിന്റെ നാഥൻ എന്ന സിനിമയാണ് ദിലീപിന്റെ പുതിയ റിലീസ്.

Advertisement