പ്രിയദർശൻ സംവിധാനം ചെയ്ത മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായി മരക്കാർ അറബി ക്കടലിന്റെ സിംഹം എന്ന ചിത്രം ഡിസംബർ 2ന് ആണ് തിയ്യറ്ററുകലിൽ എത്തിയത്. എന്നാൽ ദേശിയ അവാർഡ് നേടിയ ചിത്രമായിരുന്നിട്ടും മലയാള സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള മേക്കിങ്ങ് ആയിരുന്നിട്ടും ഈ ചിത്രത്തിനെതിരെ വ്യാപക വിമർശനങ്ങളും ഡീഗ്രേഡിംഗും ആണ് നടന്നത്.
ഇപ്പോൾ ഇതാ ഈ ചിത്രത്തിന് പിന്തുണ അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടനും നിർമാതാവുമായ സുരേഷ് കുമാർ. മാത്രമല്ല ആ ചിത്രത്തിൽ ഒരു വേഷം തനിക്ക് ഇഷ്ടപ്പെട്ടില്ലെന്നും അദ്ദേഹം പറയുന്നു. അതേസമയം കീർത്തി സുരേഷിനെ തെ റി പറഞ്ഞവനെ വെറുതെ വി ടി ല്ലെന്നും അദ്ദേഹം ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.
സുരേഷ് കുമാറിന്റെ വാക്കുകൾ ഇങ്ങനെ:
മരക്കാർ ഇഷ്ടമായി എന്നത് സത്യമാണ്. പക്ഷേ അതിൽ താൻ അഭിനയിച്ച കൊച്ചിരാജാവിന്റെ വേഷം ചെയ്യേണ്ടതില്ല. പ്രിയദർശന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ചിത്രത്തിൽ അഭിനയിച്ചത്. ആ വേഷം എനിക്ക് ഇഷ്ടപ്പെട്ടതേയില്ല. ഒരു ഫാൻസി ഡ്രസ്സ് മത്സരത്തിൽ നിൽക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. സിനിമയിൽ എന്നെ കണ്ടപ്പോഴും അത്ര സുഖം തോന്നിയില്ല.
മരക്കാറിലെ ബാക്കി എല്ലാവരും നല്ല രീതിയിലാണ് ചെയ്തത്. രാമലീലയിൽ അഭിനയിക്കാൻ എത്തിയത് തന്നെ യാദൃശ്ചികമായിട്ടാണ്. എന്റെ പണി അഭിനയമല്ല എന്നെ വിളിക്കുന്നവരോട് എന്തിന് ഞാൻ എന്ന് ചോദിക്കാറുണ്ട്. മരക്കാറിനെ പറ്റി മോശമായി എനിക്കൊന്നും പറയാനില്ല. ദാമോദരൻ മാഷാണ് ആ ചിത്രത്തിനായി പ്രിയന് പ്രചോദനം നൽകിയത്. മരക്കാറെ കുറിച്ച് പ്രിയദർശൻ ഒരുപാട് പഠിച്ചിരുന്നു.
അതിന് ശേഷം സിനിമയെടുക്കാൻ തീരുമാനിക്കുകയായിരുന്നു. സിനിമയ്ക്ക് കുറച്ച് നീളം കൂടി പോയി എന്ന് എനിക്ക് തോന്നി. നടന്ന കാര്യങ്ങൾ ചരിത്രത്തിൽ നിന്നെടുത്ത് സിനിമയാക്കുക എന്നത് പ്രയാസമാണ്. പ്രിയദർശൻ ഈ സിനിമയ്ക്കായി വളരെയധികം കഷ്ടപ്പെട്ടിരുന്നു. പക്ഷേ മരക്കാറിന് ഒരുപാട് നെഗറ്റീവ് റിവ്യൂസാണ് വരുന്നത്. അത് ശരിക്കും സങ്കടമുള്ള കാര്യമാണ്.
മരക്കാർ ഒരു ചരിത്ര പുരുഷനാണ്. അങ്ങനൊരാളേ കുറിച്ച് ചിത്രം ചെയ്യുമ്ബോൾ അദ്ദേഹം ആരായിരുന്നു, എന്തായിരുന്നു എന്നൊക്കെയേ കാണിക്കാനാവൂ. ഇതിലെ മരക്കാറെ ഒരിക്കലും അമാനുഷിക കഥാപാത്രമാക്കാൻ കഴിയില്ല. മോഹൻലാലിന്റെ ഹീറോയിസം കാണിക്കാനുള്ള സിനിമയല്ല മരക്കാർ. മോഹൻലാലിന്റെ കൊല്ലാൻ കൊണ്ടുപോകാൻ അവിടെ നിന്ന് സാഹസികമായി രക്ഷപ്പെട്ട് പോകുന്നതും ഇതിൽ കാണിക്കാൻ സാധിക്കില്ല.
നടന്ന സംഭവം മാത്രമേ സിനിമയിലും കാണിക്കാൻ സാധിക്കൂ. പറയുന്ന കഥ മനസ്സിലാക്കുന്നവർ അത് കണ്ട് ഇഷ്ടപ്പെടും. ആരൊക്കെയോ മനപ്പൂർവം നെഗറ്റീവ് എഴുതി വിടുന്നുണ്ട്. സിനിമ കാണാത്തവർ പോലും മരക്കാറിനെതിരെ നെഗറ്റീവ് ക്യാമ്പയിൻ നടത്തുന്നുന്നുണ്ട്. ഇത് മരക്കാറിന് മാത്രമുള്ള പ്രശ്‌നമല്ല. സുരേഷ് ഗോപിയുടെ കാവലിനെതിരെയും ഇത്തരത്തിൽ ആ ക്ര മണം നടക്കുന്നുണ്ട്.
പടം നന്നായിരുന്നു എന്നത് സത്യമാണ്. എന്നിട്ടും ആ ചിത്രത്തിനെതിരെ മോശമാണെന്ന തരത്തിൽ ഓരോന്ന് എഴുതി വിടുകയാണ്. ഇതിനെല്ലാം പുറമേ സുരേഷ് ഗോപിയുടെ രാഷ്ട്രീയം പറഞ്ഞും ആക്രമിക്കുന്നവരുണ്ട്. സിനിമയെ സിനിമയായി മാത്രം കാണുക. കലാകാരന്റെ കഴിവിനെ അംഗീകരിക്കണം. അല്ലാതെ അവരുടെ രാഷ്ട്രീയവും ജാതിയും മതവും നോക്കിയുള്ള ആ ക്ര മണം വളരെ മോശമാണ്.
Also Read
14 വർഷത്തെ കാത്തിരിപ്പിന് ശേഷം നിത്യാ ദാസ് വീണ്ടും മലയാള സിനിമയിൽ, പള്ളി മണി ഒരുങ്ങുന്നു
അടുത്തിടെ കീർത്തിയെ തെ റി പറഞ്ഞത് ഞാൻ അറിഞ്ഞിരുന്നു. അതിനെ ശക്തമായി തന്നെ മുന്നോട്ട് പോകാനാണ് തീരുമാനം. മോഹൻലാൽ ആണ് കീർത്തിയെ തെ റി പറഞ്ഞുള്ള ആ വീഡിയോ എന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. അണ്ണാത്തെ എന്ന ചിത്രം കണ്ടിട്ട് ഒരാൾ കീർത്തിയെ പ ച്ച ത്തെ റി വിളിക്കുകയാണ്. കുമ്മം എന്ന ഉള്ള ഒരു യുട്യൂബ് ചാനൽ ആ വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയും ചെയ്തു.
ഒരുത്തൻ വെള്ള മ ടി ച്ച് ചീ ത്ത പറയുക, അത് എടുത്ത് പ്രചരിപ്പിക്കുന്നവനെ വേണം ആദ്യം പിടിക്കാൻ. അഭിനയം ഇഷ്ടമായില്ലെങ്കിൽ ആർക്കും വിമർശിക്കാം. അതല്ലാതെ നമ്മുടെ കുട്ടികളെ തെ റി വി ളിക്കാൻ ആർക്കും അധികാരമില്ല. ലാൽ എന്നോട് പറഞ്ഞത് ഇത് വെറുതെ വിടരുതെന്നാണ്. നീ കേ സ് കൊടുക്കണം. കൊടുത്തിട്ട്, എന്നെ വിളിച്ച് പറയണമെന്നും പറഞ്ഞു. എഡിജിപി മനോജ് എബ്രഹാമിനാണ് പ രാ തി നൽകി.
ഈ വീഡിയോ പ്രചരിപ്പിച്ച യുട്യൂബുകാരൻ പാലക്കാടോ മറ്റോ ഉള്ളതാണ്. അവനെ ഇപ്പോൾ പോലീസ് തപ്പി ക്കൊണ്ടിരിക്കുകയാണ്. ഒരുത്തൻ ചീ ത്ത പറഞ്ഞാൽ അത് പ്രചരിപ്പിക്കേണ്ട കാര്യമെന്താണ്. അപ്പോൾ അവനും ചീ ത്ത പറഞ്ഞവനും തമ്മിൽ എന്താണ് വ്യത്യാസം. തെറ്റ് ചെയ്തവൻ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യണം.
കീർത്തിയെ കുറിച്ച് ആരും മോ ശം പറയരുതെന്നാണ് എന്റെ ആഗ്രഹം. അവൾ സമയനിഷ്ഠയുടെ കാര്യത്തിൽ കണിശക്കാരിയാണ്. മേനകയും അങ്ങനെയായിരുന്നു. ആരും നിന്നെ പറ്റി പരാതി പറയാൻ ഇടയാക്കരുതെന്നായിരുന്നു കീർത്തി അഭിനയിക്കാൻ തുടങ്ങിയപ്പോൾ മേനക പറഞ്ഞത്.
Also Read
നിതിൻ രഞ്ജി പണിക്കറുടെ അടുത്ത ചിത്രത്തിൽ നായകൻ മോഹൻലാൽ, വെളിപ്പെടുത്തലുമായി കാവൽ നായകൻ സുരേഷ് ഗോപി
ഒരു നിർമാതാവ് എന്റെ മകളെ കുറിച്ച് പറഞ്ഞാൽ എനിക്ക് ബുദ്ധിമുട്ടാവും. അവൾ ഷൂട്ടിന് വരില്ല, ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നൊക്കെ പറയുന്നത് പ്രയാസമുണ്ടാക്കും. നിർമാതാക്കളെ വിഷമിപ്പിക്കരുതെന്ന് എന്ന് അവളോട് പറഞ്ഞതാണ്. അവരാണ് നമുക്ക് അന്നം തരുന്നതെന്ന് മനസ്സിൽ എപ്പോഴും ഉണ്ടാകണം. എന്റെ പടമല്ലേ പതിയെ വന്നാൽ മതി എന്നൊന്നും അവൾ കരുതില്ല. ഏഴ് മണി എന്ന് പറഞ്ഞാൽ ആ സമയത്ത് കീർത്തി വന്നിരിക്കും. എന്നും സുരേഷ്‌കുമാർ പറയുന്നു.