മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് ആര്യ ബാബു എന്ന ബഡായി ആര്യ. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ ആയിരുന്നു അര്യ ആരാധകരുടെ പ്രിയങ്കരിയായി മാറിയത്. പിന്നീട് ബിഗ് ബോസ് മലയാളത്തിലും ആര്യ മൽസരാർഥിയായി എത്തിയിരുന്നു.
ഒരു പിടി സിനിമകളിലും വേഷമിട്ടിട്ടുള്ള ആര്യ മിനിസ്‌ക്രീനിലാണ് ഏറെയു സജീവമായിരുന്നത്. അതേ സമയം ആര്യയുടെ ഭർത്താവായിരുന്നു നടി അർച്ചന സുശീലന്റെ സഹോദരൻ രോഹിത്ത് സുശീലൻ. ആര്യയും രോഹിത്തും ബന്ധം വേർപെടുത്തി കഴിയുകയാണ്. ഈ ബന്ധത്തിൽ ആര്യയ്ക്ക് ഒരു മകളുമുണ്ട്.
ഇപ്പോൾ രോഹിത്തിന്റെ രണ്ടാം വിവഹം കഴിഞ്ഞിരിക്കുകയാണ്.
സഹോദരി അർച്ചന സുശീലന്റെ രണ്ടാം വിവാഹം നടന്ന അതേ ദിവസമാണ് രോഹിത്തിന്റെയും രണ്ടാം വിവാഹം നടന്നിരിക്കുന്നത്. വിവാഹവുമായി ബന്ധപ്പെടുത്തി ആര്യയെ ചേർത്ത് അനേകം വ്യാജ വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നത്.
അവർക്കെല്ലാമുള്ള രസകരമായ മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ആര്യ ഇപ്പോൾ. രോഹിത്തിന് ആശംസ നേർന്നപ്പോൾ ആര്യ നെഞ്ച് പൊട്ടി കരയുകയാണെന്ന തരത്തിലൊക്കെ ചില ഓൺലൈൻ മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. ഈ വാർത്ത ശ്രദ്ധയിൽ പെട്ടതോടെ തമാശ നിറഞ്ഞൊരു മറുപടി നൽകി കൊണ്ടാണ് ആര്യ വന്നിരിക്കുന്നത്.
പ്രിയപ്പെട്ട സുഹൃത്തുക്കളെ, ഇന്നലെ എറണാകുളം കാക്കനാട് ഭാഗത്ത് പെയ്ത മഴ കാലവസ്ഥ കൊണ്ട് പെയ്ത മഴ അല്ല. എന്റെ നെഞ്ച് പൊട്ടി ഞാൻ കരഞ്ഞ മഴ ആയിരുന്നു അത്. നിങ്ങളത് മനസിലാക്കണം. എന്നായിരുന്നു വീഡിയോയിൽ ആര്യ പറയുന്നത്.
അതേ സമയം തമിഴ് നാട്ടിൽ വെച്ചായിരുന്നു രോഹിത്തിന്റെ വിവാഹം. ബാഗ്ലൂരുവിൽ ജോലി ചെയ്യുന്ന അർപിതയെ ആണ് രോഹിത് വിവാഹം ചെയ്തത്. ആര്യയും രോഹിത്തിന് വിവാഹ ആശംസകൾ അറിയിച്ചിരുന്നു. വിവാഹമോചിത ആയതിന് ശേഷം മകൾ റോയയുടെ കൂടെ സിംഗിൾ മദറായി കഴിയുകയായിരുന്നു ആര്യ.
സ്‌കൂളിൽ പഠിക്കുന്ന കാലത്തെ പ്രണയിച്ച് തുടങ്ങിയ ആര്യയും രോഹിത്തും വളരെ ചെറിയ പ്രായത്തിൽ തന്നെ വിവാഹിതരായി. വൈകാതെ ഒരു മകളും ജനിച്ചു. ഒൻപതിൽ പഠിക്കുമ്പോൾ തന്നെ ആര്യ രോഹിത് എന്നീ പേരുകൾ ചേർത്ത് ജനിക്കാൻ പോകുന്ന കുഞ്ഞിന് റോയ എന്ന പേരിടണമെന്ന് ആഗ്രഹിച്ചതിനെ കുറിച്ചും നടി വെളിപ്പെടുത്തിയിരുന്നു.