പഠിക്കാനുള്ള ആവേശം കൂടിയപ്പോഴാണ് സിനിമ ഉപേക്ഷിച്ചത്: തുറന്നു പറഞ്ഞ് നടി സുജ കാർത്തിക

288

മലയാളത്തിന്റെ കുടുംബ നായകൻ ജയറാമിനേയും തമിഴ് സൂപ്പർതാരം പ്രഭുവിനേയും നായകൻമാരാക്കി രാജസേനൻ ഒരുക്കിയ മലയാളി മാമന് വണക്കം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് സുജ കാർത്തിക. പിന്നീട് ഇരുപതോളം ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച സുജ ആരാധകരുടെ പ്രിയപ്പെട്ട താരമായിരുന്നു.

ഒരു നടി എന്നതിലുപരി മികച്ചൊരു നർത്തകി കൂടിയായിരുന്നു സുജാ കാർത്തിക. പിന്നീട് വിവാഹത്തിന് ശേഷം താരം അഭിനയ ജീവിതത്തിൽ നിന്നും മാറി നിൽക്കുകയാണ് താരം. 2010 ലായിരുന്നു രാകേഷ് കൃഷ്ണനുമായിട്ടുള്ള സുജയുടെ വിവാഹം കഴിയുന്നത്.

Advertisements

Also Read
മമ്മൂക്കയ്ക്ക് വേണ്ടി ഒരോ സമ്മാനം വാങ്ങി നൽകുമ്പോഴൊക്കെ ദുൽഖറിന് വലിയ അഭിമാനമാണ്, തനിക്കത് സാധിക്കുന്നില്ലല്ലോ എന്ന വിഷമമാണ്: സങ്കടത്തോടെ പൃഥ്വിരാജ്

കഴിഞ്ഞ കുറേ നാളുകളായി സുജയെ പറ്റി യാതൊരു വിവരവും ഉണ്ടായിരുന്നില്ല. ഇപ്പോളിതാ സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന കാരണം വെളിപ്പെടുത്തുകയാണ് താരം. വാക്കുകൾ ഇങ്ങനെ, പതിനഞ്ചാമത്തെ വയസിലാണ് ഞാൻ അഭിനയ ജീവിതം തുടങ്ങിയത്.

അതുകൊണ്ട് തന്നെ കല്യാണം കഴിഞ്ഞതിന് ശേഷം വീട്ടിൽ ഇരിക്കുന്ന കാര്യം ചിന്തിക്കാനേ പറ്റില്ലായിരുന്നു. 2009 ൽ പിജിഡിഎം കോഴ്സ് ഒന്നാം റാങ്കോടെ വിജയിച്ചു. അതോടെ പഠിക്കാനുള്ള ആവേശം കേറി. മറ്റൊരു പ്രൊഫഷനിലേക്ക് പോവാൻ പഠിത്തം ഒരു തടസമാകരുത് എന്ന ആഗ്രഹമുണ്ടായിരുന്നു.

പഠിക്കാൻ ഇഷ്ടമുള്ളത് കൊണ്ടും പിജിക്ക് റാങ്ക് കിട്ടിയതുമായപ്പോൾ ആത്മവിശ്വാസം കൂടി. അങ്ങനെയാണ് പഠനം മുന്നോട്ട് കൊണ്ട് പോവാനും വേറെ ജേലിയിൽ പ്രവേശിക്കാനും സാധിച്ചത്. ഞാൻ അഭിനയം എന്ന കരിയർ വിട്ടിട്ട് പതിമൂന്ന് വർഷത്തിലേറെയായി.

ഇപ്പോഴത്തെ സാഹചര്യത്തിൽ സിനിമ വളരെ ആളുകൾ നിറഞ്ഞതാണ്. ഉള്ളവരെല്ലാം തന്നെ നന്നായി അഭിനയിക്കുന്നുമുണ്ട്. എനിക്ക് പ്രോഗ്രാംസ് ഒക്കെ അവതരിപ്പിക്കാനാണ് ഇഷ്ടം. അക്കാഡമിക് കരിയറിന് കോട്ടം തട്ടാത്ത രീതിയിലുള്ള പ്രോഗ്രാംസ് അവതരിപ്പിക്കാൻ അവസരം കിട്ടിയാൽ അതും സന്തോഷത്തോടെ സ്വീകരിക്കും.

Also Read
ധ്രുവത്തിന്റെ കഥ ആദ്യം പറഞ്ഞത് മോഹൻലാലിനോട്, എന്നാൽ പിന്നെ സംഭവിച്ചത് ഇങ്ങനെ: വെളിപ്പെടുത്തൽ

അടുത്തിടെ മകൾക്കൊപ്പം രണ്ട് മൂന്ന് പരസ്യം ചെയ്തു. മകൾക്കായിരുന്നു മെയിൻ റോൾ. എനിക്ക് ഡൈസ് റോളാണ്. വർഷങ്ങൾക്ക് ശേഷം മേക്കപ്പൊക്കെ ഇട്ട് ഫോട്ടോ എടുത്തപ്പോൾ വളരെ സന്തോഷം തോന്നിയെന്നും സുജ പറയുന്നു.

Advertisement