മലയാള സിനിമയിൽ നടിയായും മിനിസ്ക്രീനിൽ അവതാരകയായും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് പൂർണിമാ ഇന്ദ്രജിത്ത്. നടിയുടെ കുടുംബത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കാറുണ്ട്.
പൂർണിമയും നടൻ ഇന്ദ്രജിത്തും ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഇരുവരും 2002 ലായിരുന്നു വിവാഹിതരായത്. ഓരോ ദിവസവും ഓരോ പുതിയ കാര്യങ്ങളുമായി പൂർണ്ണിമ സോഷ്യൽ മീഡിയയിൽ ബിസി ആണ് താരം.
കഴിഞ്ഞ വർഷം സിനിമയിലേക്ക് തിരിച്ച് വരവ് നടത്തിയെങ്കിലും പൂർണിമ ഇന്ദ്രജിത്തിന്റെ ഫാഷൻ ഡിസൈനിങ്ങിനാണ് ഏറ്റവും കൈയടി ലഭിക്കാറുള്ളത്. പ്രാണ എന്ന് പേരിട്ടിരിക്കുന്ന ബിസിനസ് നല്ല ലാഭത്തിലുമാണ്. ഇതിനെല്ലാം അമരത്തിലിരിക്കുന്നത് പൂർണിമ തന്നെയാണ്.
സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് പൂർണ്ണിമയുടെ പുതിയ ചിത്രമാണ്. ക്രോസറ്റ് ബോഡിസ്യൂട്ടും ബോയ്ഫ്രണ്ട് ജീൻസുമണിഞ്ഞ പൂർണിമയെ കണ്ട് മകൾ പ്രാർഥനയാണെന്ന് തെറ്റിദ്ധരിച്ചുവെന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്യുന്നത്.
പൂർണിമ അണിഞ്ഞിരിക്കുന്ന വസ്ത്രവും പ്രാർഥനയുടേതാണ്. എനിക്കിത്രേം ഹോട്ടായ ഒരു അമ്മയുണ്ട്. അതെന്റെ ജീൻസ് ആണ് എന്ന കമന്റാണ് പ്രാർഥന പങ്കുവച്ചിരിക്കുന്നത്. ആ ജീൻസ് ഇനി മുതൽ തന്റെയാണെന്നാണ് പൂർണിമ ഇതിന് നൽകിയ മറുപടി. സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുകയാണ് നടി പൂർണിമ ഇന്ദ്രജിത്തിന്റെ ചിത്രം.
നിശ്ചിത പ്രായം കഴിഞ്ഞാൽ ഒരു സ്റ്റൈൽ മാത്രമേ സ്ത്രീകൾക്ക് ചേരൂ എന്നത് പഴഞ്ചൻ ചിന്താഗതിയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടി. മോഡേൺ വേഷത്തിൽ കിടിലൻ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ക്രോസ് ബോഡിസ്യൂട്ടും ബോയ്ഫ്രണ്ട് ജീൻസും അണിഞ്ഞ് പൂർണിമയെ കണ്ട് മകൾ പ്രാർത്ഥന ആണെന്ന് തെറ്റിദ്ധരിച്ചു എന്ന് പലരും കമന്റ് ചെയ്യുന്നുണ്ട്.
എനിക്ക് ഇത്രയും ഹോട്ട് ആയ ഒരു അമ്മയുണ്ട്. അത് എന്റെ ജീൻസ് ആണ് എന്നാണ് പ്രാർത്ഥനയുടെ കമന്റ്. ആ ജീൻസ് ഇനിമുതൽ എന്റേതാണെന്ന് പൂർണിമ പ്രാർത്ഥനയ്ക്ക് മറുപടിയും നൽകുന്നുണ്ട്.
രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖത്തിലാണ് പൂർണിമ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. നിവിൻ പോളിയാണ് ചിത്രത്തിൽ നായകനായെത്തുന്നത്. കഴിഞ്ഞ ദിവസം അമ്മക്ക് പിറന്നാളാംശംസയുമായി താരം എത്തിയിരുന്നു.