ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന നടി മഞ്ജു വാര്യർ ആണ്, ഏറ്റവും ബഹുമാനിക്കുന്നത് ദിലീപേട്ടനേയും: തുറന്നു പറഞ്ഞ് നവ്യാ നായർ

176

മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത ഇഷ്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിയിൽ നായകയായി തുടക്കം കുറിച്ച താരമാണ് നവ്യാ നായർ. ഇപ്പോഴിതാ നവ്യ തന്റെ ഏറ്റവും പ്രിയപ്പെട്ട നായിക നടിയെക്കുറിച്ച് തുറന്നു പറയുകയാണ്.

അത് പോലെ താൻ ഏറ്റവും ബഹുമാനിക്കുന്ന സിനിമയിലെ മൂന്ന് വ്യക്തിത്വങ്ങളെക്കുറിച്ചും നവ്യ നായർ തുറന്നുപറയുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നവ്യ തൻറെ ഇഷ്ട നടി ആരാണെന്ന് മനസ്സ് തുറന്നത്. നവ്യനായരുടെ വാക്കുകൾ ഇങ്ങന:

Advertisements

ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന നടിയാണ് മഞ്ജു വാര്യർ. മഞ്ജു ചേച്ചി വരും മുൻപേ ഉർവശി ചേച്ചിയായിരുന്നു എൻറെ ഫേവറൈറ്റ്. അത് പോലെ സിനിമയിൽ ഞാൻ ഏറ്റവുമധികം ബഹുമാനിക്കുന്ന മൂന്ന് വ്യക്തികളാണ് സിബി സാർ, ദിലീപേട്ടൻ, വേണു(നെടുമുടി വേണി) അങ്കിൾ എന്നിവർ.

ഇവരുടെ കാൽ തൊട്ടു വണങ്ങിയിട്ടാണ് ഞാൻ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നത്. ഇവരെക്കുറിച്ച് പറയുമ്പോൾ ഒരു സുഹൃത്ത് എന്ന് പോലും പറയാൻ കഴിയില്ല. അത്രയ്ക്ക് ബഹുമാനമാണ്. ഒരു നടിയെന്ന നിലയിൽ എൻറെ ഏറ്റവും വലിയ ഭാഗ്യക്കേട് മമ്മൂക്കയ്ക്കും, ലാലേട്ടനുമൊപ്പം മികച്ച വേഷങ്ങൾ ചെയ്യാൻ കഴിയാതെ പോയതാണ്’.

മമ്മൂട്ടിക്കൊപ്പം സേതുരാമയ്യർ സി ബി ഐ’എന്ന സിനിമയിലും മോഹൻലാലിനൊപ്പം ചതുരംഗം എന്ന സിനിമയിലും അഭിനയിച്ച നവ്യ നായർ ദീലിപിനൊപ്പമാണ് ഏറ്റവും മികച്ച നായിക വേഷങ്ങൾ ചെയ്തിട്ടുള്ളത്. അതേ സമയം വിവാഹശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന നവ്യാ നായർ ഇപ്പോൾ വികെ പ്രകാശിന്റെ ഒരുത്തി എന്ന സിനിമയിലൂടെ വീണ്ടും തിരിച്ചു വരികയാണ്.

മികച്ച നടി എന്നതിൽ ഉപരി മികച്ച ഒരു നർത്തകി കൂടിയാണ് നവ്യാ നായർ. കലോൽസവ വേദികളിൽ നിന്നുമാണ് നവ്യാ നായർ അഭിനയ ലോകത്തേക്ക് എത്തിയത്. സോഷ്യൽ മീഡിയയിലും സജീവമായി നവ്യാ നായർ തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

Advertisement