കുറച്ച് ഓവറാണ്, വെറുതേ അല്ല ഡിവോഴ്സ് ആയത്: മേഘന വിൻസെന്റിന് ഏതിരെ രൂക്ഷ വിമർശനം

1740

ഏഷ്യാനെറ്റ് ചാനലിൽ ഒരു കാലത്തെ ഹിറ്റ് സീരിയലായിരുന്ന ചന്ദനമഴയിലെ അമൃത എന്ന വേഷത്തിലൂടെയാണ് നടി മേഘ്ന വിൻസെന്റ് ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സീരിയലുകളിൽ മേഘ്ന അഭിനയിച്ചിരുന്നു. എന്നാൽ നടിയുടെ ദാമ്പത്യ ജീവിതം അത്ര സുഖകരമായിരുന്നില്ല.

വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ നടി മേഘ്ന വിൻസെന്റും ഭർത്താവ് ഡോൺ ടോണിയും വേർപിരിയുകയായിരുന്നു. മേഘ്ന വിൻസന്റിന്റെയും ഡോണിന്റെയും വിവാഹ മോചന വാർത്ത ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. അടുത്തിടെ ഇരുവരുടെയും വിവാഹ വാർഷികത്തോട് അനുബന്ധിച്ചാണ് ഇക്കാര്യങ്ങൾ പുറംലോകം അറിയുന്നത്.

Advertisements

ലോക്ഡൗൺ നാളുകളിൽ യൂട്യൂബിൽ പുതിയൊരു ചാനൽ തുടങ്ങി തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കുകയാണ് മേഘ്ന. എന്നാൽ ഏറ്റവും പുതിയതായി വന്ന വീഡിയോയ്ക്ക് പിന്തുണയെക്കാളും വിമർശനങ്ങളാണ് ലഭിച്ചിരിക്കുന്നത്. മേഘ്നാസ് സ്റ്റുഡിയോ ബോക്സ് എന്ന് പേരിട്ടിരിക്കുന്ന യൂട്യൂബ് ചാനലിലൂടെയാണ് നടി മേഘ്ന തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുള്ളത്.

പലപ്പോഴും അമ്മയ്ക്കും മുത്തശ്ശിയ്ക്കുമൊപ്പമാണ് മേഘ്ന വീഡിയോസുമായി എത്താറുള്ളത്. ഏറ്റവും പുതിയതായി വാട്സ് ഇൻ മൈ ബാഗ് എന്ന ടൈറ്റിൽ കൊടുത്ത് കൊണ്ടുള്ള വീഡിയോ ആയിരുന്നു നടി പോസ്റ്റ് ചെയ്തത്.

സ്വന്തം ബാഗിനുള്ളിൽ എന്തെല്ലാം സാധനങ്ങളാണ് കൊണ്ട് നടക്കുന്നതെന്ന് പുറംലോകത്തെ കാണിക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിച്ചത്. തന്റെ വീഡിയോ കാണുന്നവരെ ആവേശത്തിലാക്കാൻ മേഘ്ന ഇടയിൽ പാട്ട് പാടുകയൊക്കെ ചെയ്തിരുന്നു. എന്നാൽ നിരവധി വിമർശനങ്ങളാണ് ഈയൊരു എപ്പിസോഡിന് ലഭിച്ചിരിക്കുന്നത്.

മേഘ്ന കുറച്ച് ഓവർ ആക്ഷൻ ആണിതിൽ കാണിക്കുന്നത്, വൈറൽ ആകാനുള്ള ബദ്ധപാടുകൾ ചെയ്ത് കൂട്ടുന്നു, ഒരുപാട് ബോർ ആയിട്ടുണ്ടെന്നും വെറുതേ അല്ല ഡിവോഴ്സ് ആയതെന്നും തുടങ്ങി നിരവധി വിമർശനങ്ങൾ നിറഞ്ഞ കമന്റുകളാണ് മേഘ്നയ്ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്.

മേഘ്ന സ്വയം ട്രോളാറുണ്ട്. എന്നിട്ടിപ്പോൾ എല്ലാവരും കൂടി അതിൽ കേറി ട്രോളുകയാണോ എന്നാണ് ഒരു ആരാധകൻ ചോദിക്കുന്നത്. അതേ സമയം തന്റെ സാരി കളക്ഷൻ കാണിച്ച് കൊണ്ടുള്ള മേഘ്നയുടെ വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. തന്റെ ഏറ്റവും പ്രിയപ്പെട്ട സാരികളായിരുന്നു നടി ചാനലിലൂടെ പുറത്ത് വിട്ടത്.

കൂടുതലും താൻ ചന്ദനമഴയിൽ ഉടുത്തതാണെന്ന് സൂചിപ്പിച്ച നടി അത് ഏതൊക്കെ സീനുകൽലാണെന്നുള്ള കാര്യം കൂടി വ്യക്തമാക്കിയിരുന്നു. അമ്മ സമ്മാനമായി കൊടുത്തതും കുറച്ച് ഇമോഷണൽ ഫീലിംഗ്സ് ഉള്ള സാരികളും നടി പുറംലോകത്തെ കാണിച്ചിരുന്നു.

മേഘ്നയ്ക്ക് ചേരുന്നത് സാരിയാണെന്നും ഇതിൽ പ്രിയപ്പെട്ടത് ഉടുത്ത് വരാമോന്നും ആരാധകർ കമന്റിലൂടെ ചോദിക്കുന്നുണ്ട്. 2017 ലായിരുന്നു നടി ഡിംപിൾ റോസിന്റെ സഹോദരനും ബിസിനസുകാരനുമായ ഡോൺ ടോണിയും മേഘ്നയും തമ്മിലുള്ള വിവാഹം നടക്കുന്നത്.

കേരളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ആഢംബര വിവാഹങ്ങളിലൊന്നായിരുന്നിത്. അധികം വൈകാതെ ഇരുവരും വേർപിരിഞ്ഞു. എന്നാൽ ഈ വർഷത്തെ വിവാഹ വാർഷികത്തോട് അനുബന്ധിച്ചാണ് ഇക്കാര്യം പുറത്ത് വരുന്നത്. നിലവിൽ ചെന്നൈയിൽ താമസിക്കുന്ന മേഘ്ന തമിഴ് സീരിയലുകളിൽ സജീവമാണ്. മലയാളത്തിലേക്ക് ഉടനെ വരുമോ എന്ന കാര്യത്തെ കുറിച്ച് വ്യക്തയില്ല.

വിവാഹത്തിന് മുൻപുള്ളതും ശേഷമുള്ള വീഡിയോസും ഫോട്ടോഷൂട്ടുമെല്ലാം സോഷ്യൽ മീഡിയയിൽ തരംഗവുമായിരുന്നു. അതുകൊണ്ട് ഇവരുടെ വിവാഹമോചന വാർത്ത വന്നപ്പോൾ ആരാധകർക്ക് അത് വിശ്വസിക്കാനും കഴിഞ്ഞിരുന്നില്ല.

ചന്ദനമഴയിലെ അമൃത എന്ന കഥാപാത്രമായിരുന്നു മേഘ്‌ന വിൻസെന്റിന് ഇത്രയധികം പ്രശസ്തി നേടി കൊടുത്തത്. ഒരു നാട്ടിൻപുറത്തുകാരിയുടെ അഭിനയം പ്രേക്ഷക പ്രശംസ നേടി കൊടുത്തു.

Advertisement