തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ നയൻതാരയെ വാനോളം ഉയർത്തി രജനികാന്ത്. ചെന്നെയിൽ നടന്ന ദർബാറിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് സഹതാരങ്ങളെയും അണിയറ പ്രവർത്തകരേയും കുറിച്ച് രജനികാന്ത് സംസാരിച്ചത്.
നയൻതാര ഇപ്പോൾ കൂടുതൽ സുന്ദരിയായി തോന്നുന്നു എന്നാണ് രജനികാന്ത് പറഞ്ഞത്. ചന്ദ്രമുഖി അവരുടെ രണ്ടാമത്തെ ചിത്രമായിരുന്നു. ഇപ്പോൾ നൂറിലേറെ ചിത്രങ്ങൾ ചെയ്തു കഴിഞ്ഞു. ഇപ്പോഴാണ് കൂടുതൽ സുന്ദരിയായി തോന്നുന്നത് എന്നാണ് രജനികാന്ത് പറഞ്ഞത്.
സംവിധായകൻ എആർ മുരുഗദോസ്, സുനിൽ ഷെട്ടി, നിവേദ തോമസ്, യോഗി ബാബു, അർജുൻ വിജയ്, അനിരുദ്ധ് എന്നിവർ ഓഡിയോ ലോഞ്ചിൽ പങ്കെടുത്തു. അടുത്ത വർഷം പൊങ്കൽ റിലീസായി എത്തുന്ന ചിത്രത്തിൽ ആദിത്യ അരുണാചലം എന്ന പൊലീസ് ഓഫീസറായാണ് രജനികാന്ത് എത്തുന്നത്.
മുംബൈയിലാണ് ദർബാറിന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക്, മോഷൻ പോസ്റ്ററുകളും വൈറലായിരുന്നു.
#THALAIVAR on stage 🔥#DARBAR 👑 #DarbarAudioLaunch #DarbarAudioFromToday @rajinikanth @ARMurugadoss @anirudhofficial #Nayanthara @divomovies @gaana #DarbarPongal #DarbarThiruvizha pic.twitter.com/n5Ezz6mofG
— Lyca Productions (@LycaProductions) 7 December 2019