അതിന്റെ പേരിലായിരുന്നു ആ വീട്ടിൽ ഏറ്റവും കൂടുതൽ വഴക്ക് നടന്നത്: നടി അർച്ചന സുശീലന്റെ വെളിപ്പെടുത്തൽ

42

സീരിയൽ നടി അർച്ചന സുശീലൻ കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ് . ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് തന്നെ വ്യക്തമായി മനസിലാക്കാൻ സാധിച്ചുവെന്നു അർച്ചന പറയുന്നു.

അർച്ചനയുടെ വാക്കുകൾ ഇങ്ങനെ:

Advertisements

കഴിഞ്ഞ വർഷം ഇതേസമയം ബിഗ്ബോസ് ഒന്നാം സീസൺ കഴിഞ്ഞിരുന്നു. ബിഗ്ബോസ് ഹൗസിൽ ഞാൻ ഏറ്റവും സമയം ചിലവഴിച്ചത് മേക്കപ്പിനും പിന്നെ കുക്കിംഗിനുമായിരുന്നു. ആ വീട്ടിൽ ഏറ്റവും വഴക്ക് നടന്നതും ഫുഡ്ഡിന്റെ കാര്യത്തിലായിരുന്നു. ഏകദേശം പതിനഞ്ച് വർഷമായി നിങ്ങൾ എന്റെ അഭിനയം കണ്ടുതുടങ്ങിയിട്ട്, പക്ഷെ ബിഗ്ബോസ് വീട്ടിൽ അഭിനയം ഇല്ലായാരുന്നു, ശരിക്കും ജീവിക്കുകയായിരുന്നു.’

‘ബിഗ്ബോസിലൂടെ എനിക്ക് നല്ലൊരു ചേച്ചിയേയും ചേട്ടനേയും കിട്ടി. സാബുചേട്ടനും രഞ്ജിനി ചേച്ചിയും. എന്റെ സീരിയൽ കഥാപാത്രങ്ങൾ കണ്ട് എല്ലാ പ്രേക്ഷകരും കരുതിയിരുന്നത് ഞാനൊരു ദുഷ്ടത്തിയാണെന്നാണ്. എന്നാൽ ബിഗ്ബോസിലൂടെ ആ ഇമേജ് മുഴുവനായങ്ങ് മാറിക്കിട്ടി.’ താരം കൂട്ടിച്ചേർത്തു. അതേ സമയം ബിഗ് ബോസ് റിയാലിറ്റി ഷോയുടെ രണ്ടാം ഭാഗം ഉടൻ എത്തുമെന്നാണ് റിപ്പോർട്ട്.

Advertisement