ചെറുതും വലുതുമായ വേഷങ്ങളലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാമാണ് നിഷാന്ത് സാഗർ. ദിലീപ് നായകനായ ജോക്കർ എന്ന ചിത്രത്തിലൂടെ ആണ് നിഷാന്ത് സാഗർ മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയത്.
ഒരു അഭിമുഖത്തിൽ നിഷാന്ത് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ആദ്യ സിനിമയിലെ നായകൻ ആയിരുന്നു താനെന്ന് നിഷാന്ത് സാഗർ പറയുന്നു. എന്നാൽ ഈ സിനിമ പുറത്തു വന്നില്ലെന്നും താരം കൂട്ടിച്ചേർത്തു.
ഏറ്റവും രസമെന്താന്ന് വച്ചാൽ സണ്ണി ലിയോണിന്റെ കൂടെ അഭിനയിക്കുന്ന സമയത്ത് ഞാൻ അവരുടെ ഒറ്റ പടവും കണ്ടിട്ട് ഉണ്ടായിരുന്നില്ല. സത്യമായിട്ടും. ഡയറക്ടർ പറഞ്ഞു, നിനക്കിവളെ വേണ്ട രീതിയിൽ മനസിലായിട്ടില്ലെന്ന് തോന്നുന്നു എന്ന്. പതുക്കെ പതുക്കെ അവർ കാര്യങ്ങളൊക്കെ പറഞ്ഞു തന്നു.
Also Read
അന്ന് ഉപേക്ഷിക്കാൻ തീരുമാനിച്ച ആ സിനിമ പിന്നീട് ലാലേട്ടന് നേടികൊടുത്തത് ദേശീയ അവാർഡ്: സംഭവം ഇങ്ങനെ
നാട്ടിലെത്തിയതിന് ശേഷം എന്റെ ഒരു സുഹൃത്താണ് നീ ആരുടെ കൂടെയാണ് അഭിനയിച്ചതെന്ന് നിനക്കറിയേണ്ടേ എന്നും പറഞ്ഞ് സണ്ണി ലിയോണിന്റെ ഒരു സിനിമ കാണിച്ച് തന്നത്. അപ്പോഴാണ് ഓ ഈ കുട്ടിയാണ് അല്ലെ അഭിനയിച്ചതെന്ന് മനസിലായത്.
വളരെ വളരെ നല്ലൊരു വ്യക്തിയാണ്. ലൊക്കേഷനിൽ ഞങ്ങൾ ഒരുപാട് സമയം ഒന്നിച്ച് ഉണ്ടായിരുന്നു. ഇങ്ങനെ ആയിരിക്കണം, മാറി നിൽക്കരുതെന്ന് പറഞ്ഞ് ഒരുപാട് കാര്യങ്ങൾ പറഞ്ഞുതന്നു എന്നും നിഷാന്ത് സാഗർ പറയുന്നു.
അതേ സമയം സണ്ണി ലിയോണും മലയാളി താരം നിഷാന്ത് സാഗറും ഒന്നിച്ച ഒരു ചിത്രം വർഷങ്ങൾക്ക് മുൻപ് അണിയറയിൽ ഒരുങ്ങിയിരുന്നു. ഇരുവരും ഒന്നിച്ചഭിനയിച്ച പൈറേറ്റഡ് ബ്ല ഡ് എന്ന ചിത്രമായിരുന്നു അത്. 2008ൽ പോസ്റ്റ് പ്രൊഡക്ഷൻ പൂർത്തിയാക്കിയെങ്കിലും സിനിമ റിലീസ് ചെയ്തിരുന്നില്ല. വിതരണം സംബന്ധിച്ച തർക്കങ്ങൾ കാരണമായിരുന്നു സണ്ണി ലിയോൺ ചിത്രം മുടങ്ങിയത്.
ലോക്ഡൗൺ കാലത്തെല്ലാം ഈ ചിത്രത്തെ കുറിച്ചുളള ചർച്ചകൾ സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമായിരുന്നു. നിഷാന്ത് സാഗറും സണ്ണിയും ഒന്നിച്ച ചിത്രം ഉടൻ റിലീസ് ചെയ്യുമെന്നും അടുത്തിടെ റിപ്പോർട്ടുകൾ വന്നു. അതേസമയം ആരാധകർ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരുന്ന ചിത്രത്തിന്റെ ഡിവിഡി പുറത്തിറങ്ങിയതായി പുതിയ റിപ്പോർട്ടുകൾ വന്നിരുന്നു.
റെട്രോസ്‌പ്ലോയ്‌റ്റേഷൻ എന്ന കമ്പനിയാണ് 12വർഷമായി വെളിച്ചം കാണാതിരുന്ന സിനിമയുടെ ഡിവിഡി പുറത്തിറക്കി എന്ന് അറിയിച്ചത്. നിഷാന്ത് സാഗറിനൊപ്പം മലയാളത്തിൽ നിന്നും പട്ടണം റഷീദ് ഉൾപ്പടെയുള്ള സാങ്കേതിക പ്രവർത്തകരും ചിത്രത്തിൽ പ്രവർത്തിച്ചിട്ടുണ്ട്.
മാർക്ക് റാറ്ററിങ് എന്ന അമേരിക്കൻ സംവിധായകനാണ് പൈറേറ്റ്‌സ് ഓഫ് ബ്ല ഡ് എന്ന ചിത്രം ഒരുക്കിയത്. ചെന്നൈയിൽ വെച്ചാണ് സിനിമയുടെ മിക്‌സിങും മറ്റും നടന്നത്. സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളും സംവിധായകൻ തന്നെയാണ്.