ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിന്നിട്ടും താരരാജാവ് മോഹൻലാലിന്റെ ഈ ചിത്രങ്ങൾ വെളിച്ചം കാണാതെ പെട്ടിയിലായി പോയി

276

സിനിമാ മേഘല എന്നു പറയുന്നത് പലപ്പോഴും അനശ്ചിതത്വങ്ങൾ നിറഞ്ഞതു കൂടിയാണ്. പല സിനിമകളെ കുറിച്ചും വലിയ പ്രഖ്യാപനങ്ങൾ ഉണ്ടായാലും പലപ്പോഴും അവയൊന്നും പലകാരണങ്ങൾ കൊണ്ടും നടക്കാറില്ല. സൂപ്പർതാര ചിത്രങ്ങളടക്കം മലയാള സിനിമയിൽ പാതി വഴിക്ക് ഉപേക്ഷിക്കപ്പെട്ട നിരവധി ചിത്രങ്ങളുണ്ട്.

അത്തരത്തിൽ മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ ചില സിനിമകൾ പെട്ടിയിൽ ഇരിക്കുന്നുണ്ട. ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരുന്നിട്ടും പെട്ടിയിലിരിക്കുന്ന മോഹൻലാലിന്റെ ചില പ്രധാനപ്പെട്ട മലയാള സിനിമകൾ ഏതൊക്കെയാണെന്ന് നോക്കാം.

Advertisements

ധനുഷ്‌കോടി

1988 ൽ പ്രിയദർശർ മോഹൻലാൽ കുട്ടു കെട്ടിൽ എടുക്കാൻ തിരുമാനിച്ച ഒരു മലയാളം സിനിമ ആയിരുന്നു ധനുഷ്‌കോടി. ഗിരിജാ ഷെറ്റാർ ആയിരുന്നു ഇതിലെ നായിക. എന്നാൽ ഇ സിനിമ പൂർത്തി ആയില്ല . സിനിമയുടെ ചിത്രീകരണം നിർത്തുമ്പോൾ തന്നെ ഏകദേശം 60 ശതമാനത്തോളം ഷൂട്ടിംഗ് കഴിഞ്ഞിരുന്നു.

Also Read
കാൽനടയായി യൂറോപ്പ് രാജ്യങ്ങളിൽ പര്യടനം നടത്തി പ്രണവ് മോഹൻലാൽ, ഇതേ കുറിച്ച് വിനിത് ശ്രീനിവാസൻ പറയുന്നത് കേട്ടോ

അക്കാലത്തെ ഒരു ബിഗ് ബഡ്ജറ്റ് ചിത്രം ആകുമായിരുന്നു ധനുഷ്‌കോടി. ധനുഷ് കോടി, ശ്രീലങ്ക എന്നിവടങ്ങളിൽ ആയിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. സാമ്പത്തികമായ കാരണങ്ങളാൽ സിനിമ നിന്ന് പോവുകയായിരുന്നു.

ഈ സിമിയിലേക്ക് ബിച്ചുതിരുമലയുടെ രചനയിൽ എസ്പി വെങ്കിടേഷ് ഈണം കൊടുത്ത പാട്ടുകൾ അക്കാലത്ത് സൂപ്പർ ഹിറ്റായിരുന്നു.

ഓസ്ട്രേലിയ

രേവതി കലാമന്ദിറിന്റെ ബാനറിൽ സുരേഷ് കുമാർ നിർമിച്ചു രാജീവ് അഞ്ചൽ സംവിധാനം ചെയ്ത സിനിമയാണ് ഓസ്‌ട്രേലിയ. മോഹൻലാലും ശങ്കറും പ്രധാന താരങ്ങളായി എത്തിയ ചിത്രത്തിൽ രമ്യ കൃഷ്ണനായിരുന്നു നായികയായി എത്തിയത്.

കാർ റൈസിങ് രംഗത്തെ കഥയാണ് സിനിമ പറഞ്ഞത്. എന്നാൽ ബജറ്റ് താങ്ങാൻ കഴിയാതെ സിനിമ തൊട്ടടുത്ത വർഷത്തിലേക്ക് നീട്ടിവച്ചു. അങ്ങനെ നീണ്ട് നീണ്ട് സിനിമ ഒടുവിൽ ഉപേക്ഷക്കപ്പെട്ടു. ഈ സിനിമയിലെ ചിത്രീകരിച്ച ചില രംഗങ്ങൾ പിന്നീട് രാജീവ് അഞ്ചലിന്റെ തന്നെ ബട്ടർഫ്ളൈസ് എന്ന സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്.

സ്വർണച്ചാമരം

90 കളിൽ ഏറെ പ്രതീക്ഷയോടെ പ്രഖ്യാപിച്ച ചിത്രമാണ് സ്വർണ്ണച്ചാമരം. മോഹൻലാലിനൊപ്പം ശിവാജി ഗണേശനും നാഗേഷും നെടുമുടി വേണുവുമൊക്കെ ഒന്നിയ്ക്കുന്ന ചിത്രം വിജയിക്കും എന്ന് ചിത്രീകരണത്തിന് മുമ്പേ പ്രവചിച്ചവരുണ്ട്.

Also Read
ഞാന്‍ യുദ്ധം ചെയ്യാന്‍ വന്നതാണ്, ഈ രോഗത്തോട് പോരാടുക തന്നെ ചെയ്യും, പ്രചോദനമായി സാമന്തയുടെ വാക്കുകള്‍

ബ്രഹ്മദത്തൻ

കമൽ ഹസൻ നായകനായ സൂരസംഹരാം എന്ന ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് അനിൽ മോഹൻലാലിനെ നായകനാക്കി ബ്രഹ്മദത്തൻ എന്ന ചിത്രം പദ്ധതിയിട്ടത്. ലാലിനെ നായകനാക്കി നേരത്തെ അനിൽ സംവിധാനം ചെയ്ത അടിവേരുകൾ, ദൗത്യം എന്നീ ചിത്രങ്ങൾ മികച്ച വിജയം നേടിയിരുന്നു.

ഈ ചിത്രത്തിലേതായി പുറത്തിറങ്ങിയ മേലേ വാനിന്റെ മണി വീണപ്പെണ്ണ്, ചെല്ലച്ചെറു പൂങ്കുയുലിൻ, സസ്യശ്യാമള തീരത്ത് എന്നീ ഗാനങ്ങൾ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഗിരീഷ് പുത്തഞ്ചേരി രചിച്ച് എസ് പി വെങ്കിടേഷ് ഈണമിട്ട ഈ ഗാനങ്ങൾ ആലപിച്ചത് എംജി ശ്രീകുമാറും സുജാതയും യേശുദാസും ആയിരുന്നു.

Advertisement