മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ ഒരിക്കലും ആഡംബരം ഒന്നുമില്ലാതെ ഒരു സാധാരണക്കാരനായി ജീവിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്. ഇത്രയും വലിയ താരത്തിന്റെ മകൻ ആയിട്ടും നാടൻ ഭാഷയിൽ പറഞ്ഞാൽ ഇട്ടുമൂടാൻ സ്വത്തുണ്ടായിട്ടും അതിന്റെയൊന്നും ശീതളിമയിൽ മഞ്ഞളിക്കാതെ വെറും സിംപിൾ ആയാണ് പ്രണവിന്റെ ലൈഫ്‌സ്റ്റൈൽ.
ബാലതാരമായി സിനിമയിൽ എത്തി ഇപ്പോൾ നായികനായി അഭിനയിച്ച മൂന്നും ചിത്രങ്ങളും സൂപ്പർ ഹിറ്റ് ആക്കിയിട്ടും അദ്ദേഹത്തിന്റെ ലളിത ജീവിതശൈളിക്കും എളിമയ്ക്കും ഒരു മാറ്റവും വന്നിട്ടില്ല. പാതിവാനെ പോളം ഏറെ ആരാധകരുള്ള താരമാണ് പ്രണവ് മോഹൻലാലും.
സിനിമകൾക്കപ്പുറം പ്രണവിന്റെ വ്യക്തിജീവിതത്തിലെ സ്വഭാവങ്ങളാണ് ആരാധകരെ ഏറെ ആകർഷിക്കുന്നത്. മോഹൻലാൽ എന്ന സൂപ്പർ സ്റ്റാറിന്റെ മകൻ ആണെങ്കിലും പ്രണവിന് താരപരിവേഷവും ഇല്ലെന്നതും പ്രണവിന്റെ മാത്രം പ്രത്യേകതയാണ്. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന പ്രണവ് ഇതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. അതേ സമയം ഇപ്പോൾ പ്രണവ് എവിടെയാണെന്ന ചോദ്യത്തിന് നടനും സംവിധായകനും ഗായകനുമായ വീനീത് ശ്രീനിവാസൻ നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
Also Read
വശ്യ മനോഹരിയായി ആരെയും കൊതിപ്പിക്കുന്ന ലുക്കിൽ കല്യാണി, എന്തഴകാണ് ഇതെന്ന് ആരാധകർ…
വീനീത് ശ്രീനിവാന്റെ പുതിയ സിനിമയായ അഡ്വക്കേറ്റ് മുകുന്ദനുണ്ണിയുടെ പ്രമോഷൻ ഭാഗമായി ക്ലബ് എഫ്എമ്മിൽ നടന്ന അഭിമുഖത്തിലാണ് പ്രണവ് ഇപ്പോൾ എവിടെയാണ് വിളിക്കാറുണ്ടോ എന്ന് അവതാരകൻ ചോദിച്ചത്. വീനീതിന്റെ മറുപടി ഇങ്ങനെയായിരുന്നു. അപ്പു യുറോപ്പിലാണ്, നടക്കുകയാണ് 800മൈൽസ് അവൻ കാൽ നടയായി യൂറോപ്പ് രാജ്യങ്ങളിൽ നിന്ന് അടുത്ത രാജ്യത്തേക്ക് തീർത്ഥാടനത്തിലാണ് എന്നാണ് വീനീത് പറയുന്നത്.
വിളിക്കാറുണ്ടോ എന്ന ചോദ്യത്തിൻ വല്ലപ്പോഴും എന്നായിരുന്നു താരത്തിന്റെ മറുപടി. പ്രണവിന് പ്രെവറ്റ് അക്കൗണ്ട് ഉണ്ടെന്നും അതിൽ വിശേഷങ്ങൾ അറിയുമെന്നും പ്രണവിനെ കുറിച്ച് വിനിത് ശ്രീനിവാസൻ പറയുന്നു. അതേ സമയം പ്രണവ് മോഹൻലാൽ നായകനായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം ഹൃദയം ആയിരുന്നു. വിനീത് ശ്രീനിവാസൻ ആയിരുന്നു ഈ സിനിമയുടെ സംവാധായകൻ.
അടുത്തിടെ ഹൃദയത്തിന്റെ നിർമാതാവായ വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പ്രണവ് മോഹൻലാൽ എത്താത്തത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന്റെ കാരണം അന്വേഷിച്ചപ്പോൾ അപ്പു ഒരു യാത്രയിൽ ആണെന്നും ഈ വർഷം മുഴുവൻ യാത്രയ്ക്കായി ചെലവഴിക്കുകയാണെന്നും വിശാഖ് സുബ്രഹ്മണ്യവും വ്യക്തമാക്കിയിരുന്നു.