മഞ്ഞിൽ വിരിഞ്ഞ വില്ലനായി എത്തി പിന്നീട് മലയാള സിനിമയുടെ താരരാജാവ് ആയി മാറിയ നടനാണ് മലയാളികളുടെ സ്വന്തം ലാലേട്ടൻ. ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലെ നരേന്ദ്രൻ എന്ന സൈക്കോ വില്ലൻ ആയിട്ടാണ് മോഹൻലാൽ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.
പിന്നീട് നായകനായി മാറിയ അദ്ദേഹം അവതരിപ്പിച്ചിട്ടില്ലാത്ത കഥാപാത്രങ്ങൾ കുറിവാണ്. കോമഡി ആണെങ്കിലും മാസ്സ് ആണെങ്കിലും ഫാമിലി ഡ്രാമ ആണെങ്കിലും ക്യാരക്ടർ റോളുകൾ ആണെങ്കിലും അദ്ദേഹത്തിന്റെ കൈയ്യിൽ ഭദ്രമാണ്. മലയാളത്തിന് പുറമേ ബോലിവുഡിലും തമിഴിലും കന്നഡയിലും തെലുങ്കിലും എല്ലാം സൂപ്പർഹിറ്റുകൾ ഒരുക്കിയിട്ടുണ്ട് മോഹൻലാൽ.
മികച്ച നടനുള്ള സംസ്ഥാന ദേശീയ അവാർഡുകൾ അടക്കം നിരവധി പുരസ്‌കാരങ്ങൾ ഇതിനോടകം തന്നെ അദ്ദേഹം നേടിക്കഴിഞ്ഞിട്ടുണ്ട്. അതേ സമയം നേരത്തെ മോഹൻലാൽ എന്ന നടന് മികച്ച നടനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത സിനിമ ആയിരുന്നു ഭരതം.
സിബി മലയിൽ സംവിധാനം ചെയ്ത ഭരതത്തിന്റെ കഥയും തിരക്കഥയും എകെ ലോഹിതദാസാണ് ഒരുക്കിയത്. എന്നാൽ, യഥാർത്ഥത്തിൽ ഭരതം തങ്ങൾ ഉപേക്ഷിക്കാൻ തീരുമാനിച്ച സിനിമ ആയിരുന്നുവെന്ന് മോഹൻലാൽ ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു.
ഭരതം ചെയ്യാൻ തീരുമാനിച്ച് സിനിമയുടെ കഥയെല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ മറ്റൊരു സിനിമയുമായി സാമ്യമുണ്ടെന്ന് തോന്നി. അന്ന് ലൊക്കേഷൻ ഒക്കെ തീരുമാനിച്ചിരുന്നു. മറ്റൊരു സിനിമയുമായി സൗമ്യമുണ്ടെന്ന് തോന്നിയപ്പോൾ ഭരതം ഉപേക്ഷിക്കാൻ തീരുമാനിച്ചു.
എന്നാൽ, പിറ്റേദിവസം ലോഹിതദാസ് ഭരതത്തിനായി മറ്റൊരു കഥ തയ്യാറാക്കുക ആയിരുന്നെന്നും മോഹൻലാൽ വെളിപെടുത്തിയിരുന്നു. മുമ്പ് ലോഹിതദാസിന്റെ ഓർമയ്ക്കായുള്ള മലയാള മനോരമ തിരക്കഥാ ക്യാംപ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോഹൻലാൽ.
ലോഹിതദാസ് എഴുതി പൂർത്തിയാക്കിയ ശേഷം ചിത്രീകരണം നടത്തിയ ഏക സിനിമ കിരീടം മാത്രമായിരുന്നെന്ന് മോഹൻ ലാൽ അനുസ്മരിച്ചിരുന്നു. മികച്ച ഗാനങ്ങൾ ആയിരുന്നു ഭരതം എന്ന സിനിമയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്. നെടുമുടി വേണുവും ഉർവ്വശിയും കെആർ വിജയയുമെല്ലാം തകർപ്പൻ പ്രകടനമായിരുന്നു ഈ സിനിമയിൽ കാഴ്ചവെച്ചത്.
അതേ സമയം 1991 ൽ റിലീസ് ചെയ്ത ഭരതം മൂന്ന് ദേശീയ പുരസ്‌കാരങ്ങളും അഞ്ച് സംസ്ഥാന അവാർഡുകളും നേടിയെടുത്തിരുന്നു. മികച്ച നടനുളള ദേശീയ പുരസ്‌കാരം ആദ്യമായി മോഹൻലാലിന് ലഭിക്കുന്നതും ഈ ചിത്രത്തിലൂടെ ആയിരുന്നു.
മികച്ച നടൻ, മികച്ച പിന്നണി ഗായകൻ, പ്രത്യേക ജൂറി പുരസ്‌കാരം എന്നിങ്ങനെ മൂന്ന ദേശീയ പുരസ്‌കാരങ്ങളായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. മികച്ച രണ്ടാമതതെ ചിത്രം, നടൻ, നടി, സംഗീത സംവിധാനം, പ്രത്യേക ജൂറി പുരസ്‌കാരം എന്നിങ്ങന 5 സംസ്ഥാന അവാർഡുകളും ഭരതം നേടിയെടുത്തിരുന്നു.