ചുവന്ന കണ്ണുകളുമായി ഗുണ്ടകളെ പോലെ ഒരു ഭീകര രൂപം: സുനിച്ചനെ പെണ്ണുകാണാൻ പോയ കഥപറഞ്ഞ് മഞ്ജു പത്രോസും അമ്മയും

277

മിനി സ്‌ക്രീൻ റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് സിനിമാ ആഭിനയ രംഗത്ത് തിളങ്ങി നിൽക്കുന്ന താരമാണ് നടി മഞ്ജു പത്രോസ്. മഴവിൽ മനോരമയിലെ വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരം പിന്നീട് മിനസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തിളങ്ങുകയായിരുന്നു.

നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ അവതരിപ്പിച്ച് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയിരിക്കുകയാണ് താരം. ഏഷ്യാനെറ്റിലെ ബിഗ്‌ബോസ് മലയാളം സീസൺ രണ്ടിലെ മത്സരാർത്ഥി കൂടിയായിരുന്നു മഞ്ജു പത്രോസ്. ബിഗ്‌ബോസ് ഷോയിൽ വെച്ചാണ് താരത്തെ പ്രേക്ഷകർ അടുത്തറിയുന്നത്.

Advertisements

Also Read
എന്റെ ഭാര്യമാർക്ക് എന്താണ് വേണ്ടതെന്നു എനിക്ക് നന്നായി അറിയാം, എന്റെ ഇടവും വലവും ആണ് എന്റെ ഭാര്യമാർ: ബഷീർ ബഷി

മലയാള സിനിമകളിലും ടെലിവിഷനിലും സജീവമായി കാണുന്ന മുഖങ്ങളിൽ ഒന്നാണ് നടി മഞ്ജു പത്രോസ് പാത്രോസിന്റേത്. സാധാരണ വീട്ടമ്മയിൽ നിന്നും നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിക്കുന്ന അഭിനേത്രിയായുള്ള മഞ്ജുവിന്റെ വളർച്ച ആരംഭിച്ചത് മഴവിൽ നോരമയിലെ റിയാലിറ്റി ഷോയായ വെറുതെ അല്ല ഭാര്യയിൽ മത്സരിച്ചത് മുതലാണ്.

ഭർത്താവ് സുനിലിനൊപ്പം മികച്ച പ്രകടനം കാഴ്ചവെച്ച മഞ്ജുവിനെ തേടി പിന്നീട് സിനിമയിൽ നിന്നും സീരിയലിൽ നിന്നും നിരവധി അവസരങ്ങൾ എത്തി തുടങ്ങുകയായിരുന്നു. മഴവിൽ മനോരമ ചാനലിലെ മറിമായം എന്ന പരിപാടിയുടെ അഭിനയത്തിലൂടെ നിരവധി ആരാധകരേയും സ്വന്തമാക്കി.

അളിയൻ വേഴ്‌സസ് അളിയൻ എന്ന പരമ്പരയിലെ തങ്കം എന്ന കഥാപാത്രത്തിന്റെ അഭിനയത്തിന് കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡ് മഞ്ജുവിന് ലഭിച്ചിട്ടുണ്ട്. മുപ്പതിലധികം മലയാള സിനിമകളിൽ ഇതിനോടകം മഞ്ജു അഭിനയിച്ചിട്ടുണ്ട്.

Also Read
അനിയത്തി നക്ഷത്രയ്ക്ക് ഒപ്പം ലുങ്കിയും കൂളിങ് ഗ്ലാസും ധരിച്ച് കിടിലൻ ഡാൻസുമായി പ്രാർത്ഥന ഇന്ദ്രജിത്ത്, ഏറ്റെടുത്ത് ആരാധകർ

ബിഗ് ബോസ് മലയാളം സീസൺ രണ്ടിൽ മത്സരാർഥിയായിരുന്നു മഞ്ജു. നോർത്ത് 24 കാതം, ജിലേബി, മഹേഷിന്റെ പ്രതികാരം, കമ്മട്ടിപ്പാടം, ആന അലറലോട് അലറൽ, മുന്തിരി വള്ളിക്കൾ തളിർക്കുമ്പോൾ, ഉൾട്ട, മൈ സാന്റ എന്നിവയാണ് മഞ്ജു അഭിനയിച്ച സിനിമകളിൽ പ്രധാനപ്പെട്ടവ.

തന്റെ കുടുംബത്തെ കുറിച്ചും കരിയറിനെ കുറിച്ചുമൊക്കെ മഞ്ജു മനസ് തുറന്നിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് മഞ്ജു പലപ്പോഴും പുതിയ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് രംഗത്ത് എത്താറുമുണ്ട്. പലപ്പോഴും വിമർശനങ്ങൾക്ക് മറുപടിയും നൽകി മഞ്ജു രംഗത്ത് എത്താറുണ്ട്.

കൂടാതെ ബ്ലാക്കീസ് എന്ന പേരിൽ ഒരു യുട്യൂബ് ചാനലും മഞ്ജു പത്രോസിനുണ്ട്. സുഹൃത്തിനൊപ്പമാണ് മഞ്ജു യുട്യൂബ് ചാനൽ നടത്തുന്നത്. സുനിൽ ബർണാഡാണ് മഞ്ജുവിന്റെ ഭർത്താവ്. മഞ്ജുവിന് ഒപ്പം എല്ലാ പിന്തുണയുമായി എന്നും സുനിൽ ഒപ്പമുണ്ട്.

അടുത്തിടെയാണ് ഇരുവരും പതിനാറാം വിവാഹ വാർഷികം ആഘോഷിച്ചത്. സുനിലിനെ ആദ്യമായി കാണാൻ പോയപ്പോഴുള്ള അനുഭവത്തെ കുറിച്ച് മഞ്ജു പത്രോസും കുടുംബവും പറയുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

എലീന പടിയ്ക്കൽ അവതാരികയായ കേരള കൗമുദിയിലെ ഒരു പരിപാടിയുടെ ഭാഗമായി മഞ്ജുവിന്റെ കുടുംബം എത്തിയപ്പോഴാണ് സുനിലിനെ മഞ്ജു പെണ്ണുകണ്ട സംഭവത്തെ കുറിച്ച് വിവരിച്ചത്. ഇരുവരുടേയും വീട്ടുകാർ നിശ്ചയിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു.

ബന്ധുക്കൾ വഴിയാണ് മഞ്ജുവിന് സുനിലിന്റെ ആലോചന വരുന്നത്. ഇതേ കുറിച്ച് മഞ്ജു പത്രോസ് പറയുന്നത് ഇങ്ങനെ:

ബന്ധുക്കൾ വഴി വന്ന ആലോചനയായിരുന്നു. ഒരിക്കൽ സുനിലിന്റെ ചേട്ടന്റെ ഭാര്യ ഞങ്ങളെ കാണാൻ ഇടയായപ്പോൾ കസിന് വേണ്ടി മോളെ ആലോചിക്കട്ടെ എന്ന് ചോദിച്ചു. ശേഷം അവർ മകളുടെ ആദ്യ കുർബാന സ്വീകരണത്തിന് ഞങ്ങളെ കുടുംബത്തോടെ ക്ഷണിച്ചു. വീട്ടിൽ എത്തിയ ശേഷം അവരുടെ ആവശ്യപ്രകാരം മഞ്ജു പാട്ടൊക്കെ പാടി.

ശേഷമാണ് സുനിച്ചൻ വരുന്നത്. ചോ ര കണ്ണുകളുമായി ഗുണ്ടകളെ പോലെ ഒരു ഭീകര രൂപം. ഇവനെ ആണോ മോൾക്ക് വേണ്ടി ആലോചിച്ചത് എന്ന് അന്ന് ചിന്തിച്ചിരുന്നെന്ന് മഞ്ജുവിന്റെ അമ്മ പറഞ്ഞു. മഞ്ജുവിനെപ്പോലെ തന്നെ തങ്ങളുടെ മകനായിട്ടാണ് സുനിൽ ഇന്ന് തങ്ങൾ കാണുന്നത് എന്നാണ് മഞ്ജുവിന്റെ അമ്മ റീത്ത പറയുന്നത്.

Also Read
സത്യസന്ധമല്ലെന്ന് തോന്നിയതുകൊണ്ടാണ് ആ ബന്ധം വേണ്ടെന്നുവെച്ചത്: പ്രണയത്തെ കുറിച്ച് ഗ്രേസ് ആന്റണി

അമ്മയെ കുറിച്ച് മാതൃദിനത്തിൽ മഞ്ജു പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധിക്കപ്പട്ടിരുന്നു. ബെർണാഡ് എന്നാണ് മഞ്ജുവിന്റെ മകന്റെ പേര്. ബിഗ് ബോസിൽ മത്സരാർഥിയായി പങ്കെടുത്ത ശേഷം പലപ്പോഴായി നിരവധി സൈബർ അറ്റാക്കുകൾക്ക് വിധേയയാട്ടുണ്ട് മഞ്ജു. ഒന്നിലും തളർന്നിരിക്കാതെ കൃത്യമായ മറുപടിയും മഞ്ജു നൽകാറുണ്ടായിരുന്നു.

Advertisement