തനിക്ക് ഒപ്പം ജീവിക്കാൻ വിവാഹത്തിന് മുമ്പേ അദ്ദേഹം സ്വപ്‌ന ഭവനം ഒരുക്കി, ഗൃഹപ്രവേശനം കഴിഞ്ഞു: സജിൻ ഒരുക്കിയ ബെത്ലഹേമിനെ കുറിച്ച് ആലീസ്

7680

മലയാളത്തിന്റെ മിനിസ്‌ക്രീൻ സീരിയൽ ആരാധകരായ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് ആലീസ് ക്രിസ്റ്റി ഗോമസ്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത മഞ്ഞുരുകും കാലം എന്ന സീരിയലിലെ സൂര്യ മോൾ എന്ന കഥാപാത്രത്തിലെ അവതരിപ്പിച്ചതിലൂടെയാണ് ആലീസ് ക്രിസ്റ്റി പ്രേക്ഷകർക്ക കൂടുതൽ സുപരിചതയായ മുഖം ആയത്.

തുടർന്ന് ജനപ്രീതി നേടിയ മറ്റ് നിരവധി സീരിയലുകളിലും ആലീസ് തിളങ്ങിയിട്ടുണ്ട്. ഇപ്പോൾ സി കേരളത്തിലെ മിസിസ് ഹിറ്റ്ലർ എന്ന പരമ്പരയിലാണ് ആലീസ് അഭിനയിക്കുന്നത്. നിരവധി ആരാധകരുള്ള താരം അഭിനയരംഗത്ത് എന്നതുപോലെ തന്നെ സമൂഹ മാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ്.

Advertisements

തന്റെ ഫോട്ടോഷൂട്ടുകളും റീൽസും യുട്യൂബ് ചാനലുമെല്ലാമായി എപ്പോഴും ആക്ടിവാണ് ആലീസ്. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ആലീസ് പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ഒക്കെ വളരെ പെട്ടന്നാണ് ആരാധകർ ഏറ്റെടുത്തത്. ആലീസിപ്പോൾ വിവാഹിതയാകാനുള്ള തയ്യാറെുപ്പിലാണ്.

അടുത്തിടെയാണ് തന്റെ യുട്യൂബ് ചാനൽ വഴി വിവാഹിതയാകാൻ പോകുന്ന വിവരം ആലീസ് ആരാധകരെ അറിയിച്ചത്. വിവാഹ വിശേഷങ്ങൾ ആലീസ് പങ്കുവെച്ചപ്പോൾ പ്രതിശ്രുത വരനും താരത്തിനൊപ്പം ഉണ്ടായിരുന്നു. പത്തനംതിട്ട സ്വദേശിയായ സജിൻ സജി സാമുവലാണ് ആലീസിന്റെ വരൻ.

Also Read
എന്റെ സിനിമ കണ്ട് ഒരിക്കലും അഭിപ്രായം പറയാത്ത വാപ്പിച്ചി കുറുപ്പ് കണ്ടതിന് ശേഷം പറഞ്ഞത് ഇങ്ങനെ; വെളിപ്പെടുത്തലുായി ദുൽഖർ സൽമാൻ

അടുത്തിടെയായിരുന്നു ആലീസിന്റെ വിവാഹനിശ്ചയം നടന്നത്. നവംബർ 18നാണ് ആലീസിന്റേയും സജിന്റേയും വിവാഹം. പ്രണയ വിവാഹമല്ലെന്നും വീട്ടുകാർ തീരുമാനിച്ചുറപ്പിച്ചതാണ് വിവാഹമെന്നും ആലീസ് പറഞ്ഞു. ആലീസിന്റെ സുഹൃത്ത് വഴിയാണ് സജിന്റെ വിവാഹാലോചന വന്നത്. ആലീസിന് വിവാഹം ആലോചിക്കുന്നുണ്ടെന്ന് അറിഞ്ഞ് വീടിനടുത്ത് ഒരാളുണ്ട് എന്നും ആലോചിക്കണോ എന്നും ചോദിക്കുകയുമായിരുന്നു.

തുടർന്ന് സജിന്റെ ഫോട്ടോയും ഏതാനും ടിക്ടോക് വീഡിയോകളും അയച്ചുകൊടുത്തു. അതിൽ പെങ്ങൾക്കൊപ്പം സജിൻ ചെയ്ത വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടതായി ആലീസ് തന്നെ പറഞ്ഞിരുന്നു. ആലീസിന്റെ ഫോട്ടോ കണ്ട് സജിനും ഇഷ്ടപ്പെട്ടു. പിന്നീട് ഇരുവരും ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുകയും നേരിട്ട് കണ്ട് സംസാരിക്കുകയും ചെയ്തു.

പിന്നീട് വീട്ടുകാരോട് പറഞ്ഞു. വീട്ടുകാർക്കും ഇഷ്ടപ്പെട്ടതോടെ വിവാഹം ഉറപ്പിച്ചു. വിവാഹം ഉറപ്പിച്ചിട്ട് ഒന്നര വർഷത്തിലേറെയായി. കോവിഡും സിനിമാ സീരിയൽ തിരക്കുകളും കാരണം വിവാഹം നീണ്ടു പോകുകയായിരുന്നെന്നും ആലീസ് പറഞ്ഞിരുന്നു. വിവാഹത്തിന് പുറമെ മറ്റൊരു പുതിയ സന്തോഷം കൂടി ആലീസിന്റേയും സജിന്റേയും ജീവിതത്തിലേക്ക് വന്നു ചേർന്നിരിക്കുകയാണ്.

ഭാവിവരൻ സജിൻ ഇരുവർക്കും ഒന്നിച്ച് ജീവിക്കാനായി വെച്ച പുതിയ വീടിന്റെ ഗൃഹപ്രവേശന വിശേഷങ്ങൾ ആണ് ആലീസ് പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുന്നത്. പാലുകാച്ചൽ ചടങ്ങിന്റെ ഫോട്ടോകളും ആലീസ് പങ്കുവെച്ചു. ബെത്ലഹേം എന്നാണ് സജിൻ വീടിന് പേര് നൽകിയിരിക്കുന്നത്.

എന്റെ ഭാര്യമാർക്ക് എന്താണ് വേണ്ടതെന്നു എനിക്ക് നന്നായി അറിയാം, എന്റെ ഇടവും വലവും ആണ് എന്റെ ഭാര്യമാർ: ബഷീർ ബഷി

വീടിനായുള്ള ഓരോ പ്രവൃത്തികൾ ചെയ്യുമ്പോബാഴും സജിൻ തന്നോട് അഭിപ്രായം ചോദിച്ചിരുന്നുവെന്നും എല്ലാ കാര്യങ്ങളിലും തന്റെ ഇഷ്ടങ്ങൾ കൂടി സജീൻ പരിഗണിച്ചത് ഏറെ സന്തോഷം നൽകിയെന്നുമെല്ലാം ആലീസ് കുറിച്ചു. ബെത്ലഹേം എന്നാണ് വീടിന് പേര് നൽകിയിരിക്കുന്നത് ഇവിടെ തുടങ്ങുന്നു ഞങ്ങളുടെ പുതിയ ജീവിതം. ഇന്ന് നീ എന്നെ കൂടുതൽ അഭിമാനിയാക്കി.

കഴിഞ്ഞ വർഷം ഈ സമയം ഞങ്ങളുടെ ഈ വലിയ തുടക്കത്തിനായി ഞങ്ങൾ പ്ലാൻ ചെയ്യുകയായിരുന്നു. ഓരോ ഘട്ടത്തിലും എന്റെ അഭിപ്രായങ്ങളും പരിഗണിച്ചാണ് നീ ആ വീട് നിർമ്മിച്ചത്. ഇത്രയും ചെറുപ്പത്തിലെ നീ ഇതൊക്കെ ഉണ്ടാക്കിയെടുത്തതിൽ ഞാൻ വളരെ സന്തോഷവതിയാണ്. എല്ലാ ദിവസവും ഒരോ കാര്യങ്ങളും ചർച്ച ചെയ്യാൻ നീ എന്നെ വിളിച്ച ഒരോ വീഡിയോ കോളും എനിക്ക് മറക്കാൻ പറ്റില്ല.

നീ എടുത്ത കഷ്ടപാടിന് അഭിനന്ദനങ്ങൾ. ആ വീട്ടിലെ ഓരോ സ്ഥലവും എനിക്കറിയം. ഇത് സാധ്യമാക്കാൻ നിങ്ങൾ കഠിനാധ്വാനം ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. നിന്നെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു. ഞങ്ങൾക്ക് ആവശ്യമുള്ളതെല്ലാം നൽകിയതിന് ഞാൻ ദൈവത്തിന് നന്ദി പറയുന്നു ആലീസ് കുറിച്ചു.

Advertisement