മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയൽ താരമാണ് മേഘനാ വിൻസെന്റ്. ഏഷ്യാനെറ്റ് ചാനലിൽ സംപ്രേക്ഷണം ചെയ്ത ചന്ദനമഴ എന്ന പരമ്പരയിലെ അമൃത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് താരം ആരാധകരുടെ ഇഷ്ടം പിടിച്ചു പറ്റിയത്.
വർഷങ്ങളായി ടെലിവിഷൻ പരമ്പരകളിൽ സജീവമായ താരത്തിന് നിരവധി ആരാധകരാണണ് ഉള്ളത്. നായികയായി എത്തിയതോടെയാണ് മേഘന മലയാളി മിനിസ്‌ക്രീൻ പ്രേഷകരുടെ ശ്രദ്ധ നേടാൻ തുടങ്ങിയത്. മലയാളി നായിക സങ്കൽപ്പങ്ങൾ എല്ലാം ഒത്തിണങ്ങിയ രൂപം ആയിരുന്നു മേഘ്‌നയുടെത്.
അത് കൊണ്ട് തന്നെ വളരെ പെട്ടന്ന് തന്നെ പ്രേക്ഷകർ മേഘ്‌നയെ ശ്രദ്ധിക്കാൻ തുടങ്ങി. മലയാളത്തിൽ മാത്രമല്ല തമിഴിലും സജീവമാണ് താരം. മലയാളത്തിലും തമിഴിലും ഒരു പോലെ നായിക വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന താരമായ മേഘന ഒരേ സമയം രണ്ടു ഭാഷകൾ ആണ് കൈകാര്യം ചെയ്യുന്നത്. ചന്ദനമഴയിൽ നിന്ന് പിന്മാറിയെങ്കിലും താരം തമിഴിൽ സജീവമായിരുന്നു.
എന്നാൽ വിവാഹത്തോടെ താരം കുറച്ച് നാളുകൾ അഭിനയ ജീവിതത്തിനു ഇടവേള നൽകുകയായിരുന്നു.
നടിയും മേഘനയുടെ അടുത്ത സുഹൃത്തുമായ ഡിംപിൾ റോസിന്റെ സഹോദരൻ ഡോണിനെ ആണ് മേഘന വിവാഹം കഴിച്ചത്. ഈ വിവാഹത്തോടെ താരം അഭിനയത്തിൽ നിന്ന് വിട്ട് നിന്നെങ്കിലും ഈ വിവാഹബന്ധത്തിനു അധികം ആയുസ് ഉണ്ടായിരുന്നില്ല.
മേഘനയും ഡോണും വിവാഹ ബന്ധം വേർപെടുത്തിയതോടെ പലതരത്തിൽ ഉള്ള വിമർശനങ്ങൾ ആണ് താരത്തിന് എതിരെ വന്നത്. എന്നാൽ അതിനെയൊക്കെ ധൈര്യപൂർവം തന്നെ മേഘ്‌ന തരണം ചെയ്യുക ആയിരുന്നു. വിവാഹ മോചനത്തിന് ശേഷം അഭിനയത്തിൽ സജീവമായ മേഘന ഇപ്പോൾ സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്‌ലർ എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്.
ഇപ്പോഴിതാ താരം ഒരു അഭിമുഖത്തിൽ തന്റെ സീരിയലുകളുടെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് താരം
മേഘന വിൻസന്റിന്റെ വാക്കുകൾ ഇങ്ങനെ:
ഒരു മാസത്തിൽ പകുതി ദിവസം മലയാളത്തിലും പകുതി ദിവസം തമിഴിലുമാണ് അഭിനയിച്ചു കൊണ്ടിരി ക്കുന്നത്. രണ്ടു ഭാഷകളിലും ഇങ്ങനെ മാറി മാറി അഭിനയിക്കുന്നത് കൊണ്ട് വലിയ ബുദ്ധിമുട്ടുകൾ ഒന്നും എനിക്ക് ഇത് വരെ തോന്നിയിട്ടില്ല.
രണ്ടിടത്തും ഞാൻ ക്യാമറയുടെ മുന്നിൽ ആണ് നിൽക്കുന്നത്, രണ്ടിടത്തും സംവിധായകർ പറയുന്നത് അനുസരിച്ചാണ് അഭിനയിക്കുന്നതും. തമിഴ്, മലയാളം എന്ന വ്യത്യാസം എനിക്ക് തോന്നിയിട്ടില്ലെന്ന് മേഘന വ്യക്തമാക്കുന്നു.
അതേ സമയം സിനിമയിലേക്ക് കടക്കാൻ സാധ്യത ഉണ്ടോ എന്ന് ചോദിച്ചപ്പോൾ താരത്തിന്റെ മറുപടി ഇങ്ങനെ ആയിരുന്നു. എനിക്ക് പറ്റിയ നല്ല കഥയും കഥാപാത്രവും വരുകയാണെങ്കിൽ തീർച്ചയായും സിനിമയിൽ അഭിനയിക്കും എന്നായിരുന്നു താരം വ്യക്തമാക്കിയത്.