പെണ്ണായാൽ സ്വാദ് നോക്കാതെ ഭക്ഷണം കഴിക്കണം, അറപ്പ് പാടില്ല, കറിയിലെ കഷണങ്ങൾ നോക്കി എടുക്കരുതെന്ന് വിധുബാല, സമ്മതിച്ച് ആനി: തേച്ചൊട്ടിച്ച് സോഷ്യൽ മീഡിയ

348

മലയാള സിനിമയിലെ പഴയകാല സൂപ്പർനായിക ആയിരുന്നു വിധുബാല. സത്യനും നസീറും മധുവും ഒക്കെ മലയാസിനിമ അടക്കിവാണിരുന്ന കാലത്തായിരുന്നു വിധുബാലയും സിനിമയിൽ തിളങ്ങി നിന്നിരുന്നത്. ഇപ്പോഴിതാ മലയാളികളുടെ പ്രിയ താരങ്ങളായ ആനിയും വിധുബാലയും ഒരുമിച്ചു പങ്കെടുത്ത ഒരു പ്രോഗ്രാമിനിടയിലെ സംസാരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

വിധുബാലയും ആനിയും സിനിമാ അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയാണ്. എങ്കിലും കഥയല്ല ഇത് ജീവിതം എന്ന പരിപാടിയുമായി വിധുബാലയും, ആനീസ് കിച്ചനുമായി ആനിയും മിനിസ്‌ക്രീനിൽ സജീവമാണ്.

Advertisements

സ്ത്രീകൾ അടിമകളെപ്പോലെ കഴിയേണ്ടവരാണെന്ന രീതിയിലുള്ള സംസാരമാണ് ഇവരുടെ ഭാഗത്തുനിന്നുമുണ്ടായത്. എല്ലാവരെയും ഉപദേശിക്കുന്ന ‘കഥയല്ലിത് ജീവിതം’ പോലുള്ള അവതരാകയുടെ ഭാഗത്തു നിന്നും ഇത്തരം സംസാരം ഉണ്ടാകാൻ പാടില്ലെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. നിരവധി ആളുകളാണ് ഈ വിഷയത്തിൽ പ്രതികരണവുമായെത്തുന്നത്.

പെണ്ണായാൽ സ്വാദ് നോക്കാതെ ഭക്ഷണം കഴിക്കണം, അറപ്പ് പാടില്ല, കറിയിലെ കഷണങ്ങൾ നോക്കി എടുക്കരുതെന്ന് അമ്മ പറഞ്ഞിട്ടുണ്ടെന്നാണ് വിധുബാല പറയുന്നത്. ചേച്ചിയുടെ അമ്മയുടെ ഉപദേശം എനിക്ക് ഒത്തിരി ഇഷ്ടമയെന്നാണ് ആനിയുടെ അഭിപ്രായം

Also Read
സങ്കടം വന്നാൽ കടച്ചുപിടിച്ചെന്നു വരും, കരയാൻ അത് വേണ്ടി വരാറില്ല; തുറന്ന് പറഞ്ഞ് മേഘ്‌ന വിൻസന്റ്

ഇതുമായി ബന്ധപ്പെട്ട് രജീത് ലീല രവീന്ദ്രൻ എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്. ആ പരിപാടി കണ്ടപ്പോൾ എനിക്ക് തോന്നി ഇവർക്ക് മക്കളായി പെൺകുട്ടികൾ ഉണ്ടാകാൻ സാധ്യത ഇല്ലെന്ന്. രുചി അറിയാതെ ഭക്ഷണം കഴിക്കണമെന്നൊക്കെ ഏത് അമ്മയാണ് മകളോട് ഇന്നത്തെ കാലത്ത് പറയുകയെന്നാണ് രജീത് ലീല രവീന്ദ്രൻ ചോദിക്കുന്നത്.

രജീത് ലീല രവീന്ദ്രന്റെ കുറിപ്പ് ഇങ്ങനെ

കഥയല്ലിത് ജീവിതം അവതാരക വിധുബാല പഴയ കാല സിനിമാതാരമായ ആനിയുമായി സംസാരിക്കുന്നു. എന്റെ അമ്മ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്, പെണ്ണായാൽ സ്വാദ് നോക്കാതെ ഭക്ഷണം കഴിക്കണം, പെണ്ണായാൽ അറപ്പ് പാടില്ല, പെണ്ണായാൽ കറിയിലെ കഷണങ്ങൾ നോക്കി എടുക്കരുത്, പെണ്ണായാൽ ഒരു ഭക്ഷണവും ഇഷ്ടമില്ല എന്നു പറയരുത്, എന്തും ഇഷ്ടപ്പെടണം.

കാരണം നാളെ പെണ്ണ് മറ്റൊരു വീട്ടിൽ ചെന്നു കയറുമ്പോൾ അവിടെ ഫ്രസ്‌ട്രേറ്റഡ് ആകാതെ സന്തോഷത്തോടെ ജീവിക്കാൻ ഇത് ഉപകരിക്കും. ഇതു കേട്ട ആനി ആവേശത്തോടെയും, സന്തോഷത്തോടെയും ചേച്ചിയുടെ അമ്മയുടെ ഉപദേശം എനിക്ക് ഒത്തിരി ഇഷ്ടമായെന്നും ഇത് ഈ തലമുറക്കും, മുൻ തലമുറയ്ക്കും പാഠമാണെന്നും പ്രസ്താവിച്ചു.

ഇതു കേട്ടപ്പോൾ,ഈ ഉപദേശങ്ങളെല്ലാം ട്രൈഡ് ആൻഡ് പ്രൂവ്ഡ് റെസിപ്പി ആണെന്നും മറ്റൊരു വീട്ടിൽ പോകുന്ന സ്ത്രീ സന്തോഷമായിരിക്കാൻ ഇതെല്ലാം അത്യാവശ്യമാണെന്നും വിധുബാല ഒന്നു കൂടി പ്രസ്താവിക്കുകയുണ്ടായി. കണ്ടപ്പോൾ എനിക്ക് തോന്നി ഇവർക്ക് മക്കളായി പെൺകുട്ടികൾ ഉണ്ടാകാൻ സാധ്യത ഇല്ലെന്ന്. രുചി അറിയാതെ ഭക്ഷണം കഴിക്കണമെന്നൊക്കെ ഏത് അമ്മയാണ് മകളോട് ഇന്നത്തെ കാലത്ത് പറയുക.

Also Read
ആദ്യ ഭർത്താവ് അപ്രതീക്ഷിതമായി വിട്ട് പിരിഞ്ഞു, തുടർന്ന് സംവിധായകനെ വിവാഹം കഴിച്ചു, ഇപ്പോൾ കൂട്ട് സ്വന്തം മകളും രണ്ടാം ഭർത്താവിന്റെ മകനും: നടി വിനയ പ്രസാദിന്റെ ജീവിത കഥ

അതല്ല ഇവർക്ക് ആൺമക്കളാണ് ഉള്ളതെങ്കിൽ അവരുടെ വിവാഹാലോചന പരസ്യം കൊടുക്കുന്നെങ്കിൽ പതിനാറാം നൂറ്റാണ്ടിൽ നിന്നു ഇതുവരെ വണ്ടി കിട്ടിയിട്ടില്ലാത്ത അമ്മായി അമ്മ വീട്ടിലുണ്ട് എന്നു കൂടി എഴുതുന്നത് ആർക്കെങ്കിലുമൊക്കെ ഉപകാരമായിരിക്കും.

Advertisement