മലയാളത്തിന്റെ ആക്ഷൻഹീറോയായ സൂപ്പർതാരം സുരേഷ് ഗോപി ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഇപ്പോൾ. ഇടയ്ക്ക് സജീവ രാഷ്ടീയത്തിലേക്കറിങ്ങിയ അദ്ദേഹം ബിജെപിയുടെ രാജ്യസഭാ എംപിയാണ് ഇപ്പോൾ.
ഇതിനിടെ ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ സുരേഷ്‌ഗോപി ബിജെപിക്ക് വേണ്ടി തൃശ്ശൂരിൽ നിന്നും മൽസരിച്ച് പരാജയപ്പെട്ടിരുന്നു. അതിന് ശേഷമാണ് അദ്ദേഹം സിനിമയിലേക്ക് തന്നെ തിരിച്ചെത്തിയത്. ദുൽഖർ സൽമാൻ നിർമ്മിച്ച് സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ ആയിരുന്നു സുരേഷ് ഗോപിയുടെ മടങ്ങി വരവ്.
ഈ വർഷം ആദ്യം പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് മികച്ച വിജയമാണ് നേടിയത്. ഇപ്പോഴിതാ
സുരേഷ് ഗോപി നായകനായെത്തുന്ന കാവൽ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുകയാണ്. ഒക്ടോബർ അവസാനത്തോടെയായിരുന്നു ടീം ഷൂട്ടിംഗ് പുനരാരംഭിച്ചിത്.
സുരേഷ് ഗോപി ഉൾപ്പെടെയുള്ള അഭിനേതാക്കളുടെ പ്രധാന ഭാഗങ്ങളായിരുന്നു ചിത്രീകരിച്ചത്. രണ്ടാഴ്ചയിലേറെ ഷൂട്ടിംഗ് നീണ്ടു. നീണ്ട ഇടവേളയ്ക്കു ശേഷം സുരേഷ് ഗോപി മാസ്സ് വേഷത്തിലേക്ക് മടങ്ങുന്ന മടങ്ങിവരുന്ന ചിത്രം കൂടിയാണിത്. തമ്പാൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നടൻ അവതരിപ്പിക്കുന്നത്.
പാലക്കാടും വണ്ടി പെരിയാറുമായാണ് കാവലിന്റെ അവസാന ഷെഡ്യൂൾ പൂർത്തിയാക്കിയത്. ചിത്രത്തിൽ സുരേഷ് ഗോപിക്കൊപ്പം രഞ്ജിപണിക്കർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആക്ഷൻ ഫാമിലി എന്റർടെയ്നർ ചിത്രമായിരിക്കും കാവൽ. നിധിൻ രഞ്ജി പണിക്കരാണ് തിരക്കഥയെഴുതി ചിത്രം സംവിധാനം ചെയ്യുന്നത്.
സായ ഡേവിഡ്, അലൻസിയർ ലേ ലോപ്പസ്, ഐ എം വിജയൻ, സുജിത്ത് ശങ്കർ, കിച്ചു ടെല്ലസ്, ബിനു പപ്പു, സന്തോഷ് കീഴാറ്റൂർ, മുത്തുമണി, പത്മരാജ് രതീഷ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഗുഡ് വിൽ എന്റർടൈൻമെന്റിന്റെ ബാനറിൽ ജോബി ജോർജ് ആണ് ചിത്രം നിർമ്മിക്കുന്നത്.
അതേ സമയം തമ്പാനായി സുരേഷ് ഗോപി ഇരിക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് നിർമ്മാതാവ് ജോബി ജോർജ്. കാലിന്മേൽ കാൽ കയറ്റി വെച്ച് അടിപൊളി ലുക്കിലാണ് സുരേഷ് ഗോപി. ചിത്രം 2021ൽ റിലീസ് ചെയ്യുവാനാണ് പദ്ധതിയിടുന്നത്.