സൂപ്പർ സുന്ദരിയായി ചുവപ്പ് സാരിയിൽ മനംമയക്കി പാടാത്ത പൈങ്കിളിയിലെ കണ്മണി, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

240

മലയാളി കുടുംബസദസ്സുകൾക്ക് മുന്നിലേക്ക് ഏറ്റവും കൂടൂതൽ ജനപ്രീയ പരമ്പരകൾ എത്തിക്കുന്ന ചാനലാണ് ഏഷ്യാനെറ്റ്. കഴിഞ്ഞ ഇരുപത് വർഷക്കാലമായി മലയാളിയുടെ പൂമുഖത്ത് ഒഴിവാക്കാനാവാത്ത ഒരു ഭാഗമായി മാറിയ ചാനൽ കൂടിയാണ് ഇത്. അത്രയേറെ സൂപ്പർഹിറ്റ് സീരിയലുകളാണ് ചാനലിൽ നിറയെ.

വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളികളുടെ ഇഷ്ട സീരിയൽ ആയി മാറിയ പരമ്പരയാണ് പാടാത്ത പൈങ്കിളി. ദിവസവും വൈകിട്ട് 8.30ന് ആണ് സീരിയൽ സംപ്രേഷണം ചെയ്യുന്നത്. കണ്മണി എന്ന പാവം പെൺകുട്ടിയുടെ ജീവിതത്തിലൂടെ ആണ് പാടാത്ത പൈങ്കിളി പറയുന്നത്.

Advertisements

മനീഷ മഹേഷ് എന്ന താരമാണ് കൺമണി എന്ന കഥാപാത്രത്തെ സ്‌ക്രീനിൽ അവതരിപ്പിക്കുന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായി മനീഷ വളർന്നു.
സമൂഹമാധ്യമങ്ങളിലും വളരെ സജീവമായ താരമാണ് മനീഷ.

മനീഷ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം നിമിഷങ്ങൾക്കകം ആണ് ഇൻസ്റ്റഗ്രാമിൽ തരംഗം സൃഷ്ടിക്കാറുള്ളത്. ഇപ്പോൾ മനീഷ പങ്കു വച്ചിരിക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ചുവപ്പ് സാരിയിൽ അതിസുന്ദരിയായി തിളങ്ങുന്ന ചിത്രങ്ങളാണ് മനീഷ പങ്കുവച്ചിരിക്കുന്നത്. നിമിഷങ്ങൾക്ക് അകം തന്നെ ചിത്രങ്ങൾ വൈറലായിരുന്നു.

അതേ സമയം വളരെ മികച്ച കമന്റുകൾ ആണ് ചിത്രങ്ങൾക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്. നിരവധി ആളുകളാണ് മനീഷയെ അഭിനന്ദിച്ചു കൊണ്ടും എത്തുന്നത്. എന്തായാലും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ഇതിനോടകം തന്നെ.

Advertisement