തമിഴകത്തിന്റെ യുവനടൻ ജീവയെ നായകനാക്കി മിസ്‌കിൻ സംവിധാനം ചെയ്ത മുഖംമൂടി എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമയിലേക്ക് അരങ്ങേറിയ താരമാണ് പൂജ ഹെഗ്‌ഡെ. 2010 ലെ മിസ് യൂണിവേഴ്‌സ് മത്സരത്തിലെ ഒന്നാം റണ്ണറപ്പ് ആയിരുന്നു പൂജ.
പിന്നീട് തെന്നിന്ത്യൻ സിനിമകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ച പൂജ വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളായി വളരുകയായിരുന്നു. ഇപ്പോൾ തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ് പൂജ ഹെഗ്‌ഡെ.
അല്ലുഅർജുൻ നായകനായ അങ്ങ് വൈകുണ്ഠപുരം എന്ന ചിത്രത്തിലെ നായിക പൂജ ഹെഗ്‌ഡെ ആയിരുന്നു. അല്ലു അർജുന്റെ തന്നെ ദുവ്വട ജഗന്നാധം എന്ന ചിത്രത്തിലൂടെയാണ് പൂജയെ മലയാളി പ്രേക്ഷകർക്ക് കൂടുതൽ പരിചയം ആകുന്നത്. രണ്ട് അല്ലു അർജുൻ സിനിമകളിൽ നായികയായി അഭിനയിച്ച ഏക താരം എന്ന അപൂർവ ബഹുമതിയും പൂജയ്ക്ക് ഉണ്ട്.
ഇപ്പോൾ തെന്നിന്ത്യൻ സിനിമ ഇൻഡസ്ട്രിക്ക് എതിരെ തുറന്നടിക്കുകയാണ് പൂജ ഹെഗ്‌ഡെ. അല്ലു അർജുൻ ചിത്രം അങ്ങ് വൈകുണ്ഠപുരത്തിൽ പൂജ അഭിനയിച്ച കഥാപാത്രത്തിന്റെ കാലുകളോട് നായകന് അടങ്ങാത്ത അഭിനിവേശമാണ്. ഇതിനെക്കുറിച്ച് ചോദ്യമുയർന്നപ്പോൾ ആണ് താരം സൗത്ത് ഇന്ത്യൻ സിനിമ ഇൻഡസ്ട്രിയെ കുറിച്ച് കടുത്ത വിമർശനം പൂജ ഉയർത്തിയത്.
സ്ത്രീകളുടെ പൊക്കിളിനോടും കുട്ടി ഉടുപ്പുകളോടും വല്ലാത്ത ഒരു അഭിനിവേശം ആണ് സൗത്ത് ഇന്ത്യൻ സിനിമ പ്രേക്ഷകർക്ക് എന്നതായിരുന്നു പൂജ നടത്തിയ പ്രസ്താവന. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പൂജ ഈ വിമർശനം നടത്തിയത്. അതേ സമയം നിരവധി ആളുകൾ പൂജയെ സപ്പോർട്ട് ചെയ്തു കൊണ്ട് സോഷ്യൽ മീഡിയയിൽ എത്തിയത്.
ഇത്തരത്തിലുള്ള പ്രവണതയ്‌ക്കെതിരെ തുറന്നു പറച്ചിൽ നടത്തിയതിന് നിരവധി ആളുകളാണ് പൂജയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. പൂജ പറഞ്ഞ കാര്യങ്ങൾ വാസ്തവമാണ് എന്നും സൗത്ത് ഇന്ത്യൻ സിനിമയിൽ ഉള്ളവർ ഇപ്പോഴും നടിമാരെ ഒരു ഒബ്ജക്റ്റ് ആയിട്ട് മാത്രമാണ് കാണുന്നത് എന്നും ആണ് പലരും അഭിപ്രായപ്പെടുന്നത്.
പലപ്പോഴും നായകന് പ്രേമിക്കുവാനും ഒപ്പം ഡാൻസ് കളിക്കാനും മാത്രം വേണ്ടിയാണ് പല നായിക കഥാപാത്രങ്ങളെയും സൃഷ്ടിക്കുന്നത് തന്നെ. കാമ്പുള്ള നായികാ കഥാപാത്രങ്ങളെ വളരെ കുറച്ച് മാത്രമാണ് തെന്നിന്ത്യൻ സിനിമകളിൽ കാണാൻ സാധിക്കുന്നത്.